ജോലീൽ കേറ്റി , എന്ന അപരനാമമുള്ള ജലീൽ കേറ്റി അറിയാൻ....തവനൂരിലെ ജനങ്ങൾ നല്ലവരാണ്, അവരെ പറ്റിക്കരുത് , ചതിക്കരുത്! ജനങ്ങളോട് മാപ്പു പറയണമെന്ന് ദാസനും വിജയനും

author-image
ദാസനും വിജയനും
Updated On
New Update

ജലീൽ കേറ്റി . മനസ്സിൽ ഓർമ്മവരുന്നത് ഏഷ്യാനെറ്റിന്റെ വിനുവിന്റെ വാക്കുകൾ '' ഇത്രയും അൽപ്പനായ ഒരു മന്ത്രിയെ എന്റെ ജീവിതത്തിൽ ഞാൻ പരിചയപ്പെട്ടിട്ടില്ല . ''കുഞ്ഞാലിക്കുട്ടി എന്ന ഒരു നേതാവിന് പറ്റിയ തെറ്റ് . ആ തെറ്റ് കുറ്റിപ്പുറത്തുകാരും ഏറ്റെടുത്തപ്പോൾ അവിടെ വളർന്നത് കുറെ പൊയ്മുഖങ്ങൾ മാത്രമായിരുന്നു .

Advertisment

publive-image

ടികെ ഹംസ എന്ന ഡിസിസി പ്രസിഡണ്ടിനെ ഏറ്റെടുത്തപ്പോൾ മലപ്പുറം ചുവപ്പിക്കാം എന്ന് കരുതി . പക്ഷെ അന്ന് ഇഎംഎസിന് തെറ്റുപറ്റി . ലീഗ്‌ അഖിലേന്ത്യാ ലീഗിനെ അലിയിപ്പിച്ചപ്പോൾ അത് സിപിഎമ്മിനേറ്റ ഏറ്റവും വലിയ തിരിച്ചടി ആയിരുന്നു .

ആര്യാടൻ മുഹമ്മദ് കോൺഗ്രസ്സ് പാളയത്തിൽ ഉറച്ചുനിന്നപ്പോൾ മലപ്പുറം സിപിഎമ്മിന്റെ ബാലികേറാ മലയായി . പിന്നീട് വിഎസിന്റെ ആളായ മാക് അലിയെന്ന മഞ്ഞളാംകുഴി അലിയാണ് മങ്കട എന്ന സീറ്റിൽ തേനും പാലും ഒഴുക്കികൊണ്ട് മലപ്പുറത്തെ ലീഗിനെ ഞെട്ടിച്ചത് .

അപ്പോഴും ആരും അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നമായി കാണിക്കുവാൻ ധൈര്യപ്പെട്ടില്ല . ഇപ്പറഞ്ഞ ഡോകടർ ജലീൽ കേറ്റി യും .

publive-image

ജോലീൽ കേറ്റി , എന്ന ഒരു അപരനാമം ജലീലിന് പൊൻതൂവലായി ലഭിക്കുവാൻ കാരണമായത് യോഗ്യതയില്ലാത്തവരെ സ്വന്തക്കാർ എന്ന ലേബലിൽ സർക്കാരിന്റെ താക്കോൽ സ്ഥാനങ്ങളിൽ കയറ്റി ഇരുത്തി എന്നതാണ്, ഈ ഉന്നത വിദ്യഭ്യസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉന്നതൻ ചെയ്തുപോന്നത് .

സ്വപ്നയെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തിയ വിഷയത്തിലും സ്വപ്നയുടെ ബിരുദങ്ങളിലും ചില അവ്യക്തതകൾ നിലനിൽക്കുന്നു എങ്കിലും അതൊന്നും ആരും ഇവിടെ കൂട്ടി വായിക്കുന്നില്ല .

ഗുജറാത്ത് ഫണ്ട് എന്ന നിസാര കാര്യത്തിന് പാലൂട്ടി വളർത്തിയവരെ ഒറ്റുകൊടുത്ത പാരമ്പര്യമാണ് കൈമുതൽ. അതും അധികാരത്തിന്റെ അപ്പക്കഷ്ണം കടിച്ചു പറിക്കുവാൻ വേണ്ടി . സീനിയോറിറ്റിയിൽ തന്നെക്കാൾ മുൻപേ മന്ത്രിസഥാനം കിട്ടേണ്ടിയിരുന്ന മുൻ കൊടുവള്ളി എംഎൽഎ ആയ പിടിഎ റഹീമിന്റെ പേരിൽ വന്ന കള്ളക്കടത്തു ആരോപണം പൊക്കിപ്പിടിച്ഛ് പിണറായിയിൽ സമ്മർദ്ദം ചെലുത്തിയപ്പോൾ പാവം പിടിഎ വാല് ചുരുട്ടി പിൻവലിയുകയായിരുന്നു .

publive-image

അതേ കള്ളക്കടത്തിൽ പടച്ചോൻ ജലീലിനെ കൊണ്ടെത്തിച്ചപ്പോൾ അപ്പുറത്തെ ക്യാമ്പിൽ ഇന്നലെ പോത്തിനെ അറുത്തു വിതരണം ചെയ്തു എന്നാണ് കേൾക്കുന്നത് .

ചിലർ അങ്ങനെയാണ് . ഒരു കയ്യിൽ കൊന്തയും മറുകയ്യിൽ മൊന്തയും . മനസ്സിലായില്ലെങ്കിൽ പറയാം വാക്കുകൾ കേട്ടാൽ പ്രവാചകൻ ഭൂമിയിൽ ഇറങ്ങിയെന്നെ തോന്നൂ . തിരഞ്ഞെടുപ്പ് റാലികൾക്കിടയിൽ ആളുകൂടുന്ന റോഡ്‌വക്കിൽ ദേശാഭിമാനി പത്രം വിരിച്ചുകൊണ്ട് നമസ്കരിക്കുക , ആര് ഫോൺ ചെയ്യുമ്പോഴും ഞാൻ പള്ളിയിൽ നിന്നും ഇറങ്ങിയതേ ഉള്ളൂ , പള്ളിയിലേക്ക് കയറുന്നേ ഉള്ളൂ , നാലാമത്തെ ഉംറ കഴിഞ്ഞു വന്നതേ ഉള്ളൂ എന്നൊക്കെയുള്ള ഭക്തിനിർഭരമായ വാക്കുകൾ ഇതൊക്കെയാണ് ചിലരുടെ ശൈലി . ഇത് കേൾക്കുമ്പോൾ ഈ പറയുന്ന ആൾ പാവപ്പെട്ട വോട്ടർമാർക്കിടയിൽ ഒരു മഹാ സംഭവമായി മാറും . മറ്റുള്ളവരൊക്കെ പെണ്ണ് പിടിയന്മാരും ഈ പുള്ളിമാത്രം ഇതൊന്നും ഇഷ്ടമല്ലാത്തവൻ എന്നും വരും . ഇതൊക്കെ എല്ലാ പാർട്ടികളിലും, കുടുംബങ്ങളിലും, ഗ്രാമങ്ങളിലുമൊക്കെ ഉണ്ട് .

ചുരുക്കി പറഞ്ഞാൽ ഒരാൾ മമ്മുട്ടിയും മറ്റേയാൾ മോഹൻലാലും . ജലീൽ കേറ്റി നടത്തിയ പത്ര സമ്മേളനത്തിൽ ആദ്യം തന്നെ പറഞ്ഞത് പരിശുദ്ധ റമദാനിൽ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുവാൻ സ്വപ്നയെ ബന്ധപ്പെടുവാൻ കോൺസുൽ ജനറൽ പറഞ്ഞത്രേ .

എന്നിട്ടുള്ള വാട്സപ്പ് സന്ദേശത്തിന്റെ പ്രിന്റ് ഔട്ടും .എന്നാലും ഉത്തരം കിട്ടാത്ത കോൾ ഉണ്ട്. ലിസ്റ്റ് ഇനിയും വരാനിരിപ്പുമുണ്ട്.

മന്ത്രി കെ ടി ജലീൽ , ഡിപ്ലോമാറ്റ് പാസ്സ്‌പോർട്ട് കിട്ടുന്നതിനായി കേന്ദ്രത്തിൽ അപേക്ഷ കൊടുക്കുകയും അത് കേന്ദ്രം തിരിച്ചയക്കുകയും ചെയ്തിരുന്നു . എന്തുകൊണ്ടാണ് ഡിപ്ലോമാറ്റ് പാസ്സ്‌പോർട്ട് തിരക്ക് പിടിച്ച് ആവശ്യമായി വന്നതെന്ന് ഫറോഖ് കോളജിലെ സഹപാഠി ചോദിക്കുമ്പോൾ വിയർക്കാതെ വിശദീകരിക്കുമായിരിക്കും .

publive-image

ജലീലിന്റെ പത്ര സമ്മേളനത്തിൽ ഒരു കാര്യം ശ്രദ്ധയിൽ പെട്ടു. എന്റെ കോളുകൾ അസമയത്തായിരുന്നില്ല എന്ന് . താങ്കൾ ഉദ്ദേശിക്കുന്ന അസമയം എപ്പോഴാണ് എന്നുകൂടി വിശദീകരിക്കണം . ഇക്കാര്യത്തിന് അങ്ങനെ സമയം അസമയം ഒന്നും ഇല്ല എന്നുള്ളത് ഷൊർണൂർ എംഎൽഎ യോടോ കണ്ണൂർ മുൻ സെക്രറ്ററിയോടോ എറണാകുളം, കണ്ണൂർ മുൻ സെക്രട്ടറിമാരോടോ ഒക്കെ ചോദിച്ചറിയുന്നത് നന്നായിരിക്കും .

പിന്നെ താങ്കൾ പറഞ്ഞു നിങ്ങൾ ഉദ്ദേശിക്കുന്ന ഉത്തരം എന്നിൽ നിന്നും കിട്ടില്ല എന്ന് . അതുമിപ്പോൾ താങ്കളുടെ പാർട്ടിക്കാരുടെ അഹങ്കാരവാക്കുകൾ ആയി മാറിക്കഴിഞ്ഞു.

2006 ലെ തിരഞ്ഞെടുപ്പിൽ 40 ലീഗ് വോട്ടുകൾ മാത്രമുള്ള ഒരു വീട്ടിലെ കാരണവർ ഒഴിച്ചുള്ള 39 പേരുടെ വോട്ടും ചരിത്രത്തിൽ ആദ്യമായി കോണിക്ക് എതിരായി ചെയ്യേണ്ടിവന്നത് ഒരു റജീന വിഷയത്തിൽ മാത്രമാണ് . ആ കേസ് സുപ്രീം കോടതി എഴുതിത്തള്ളിയപ്പോൾ ഇവിടെ റജീനയെക്കാൾ മോശമായ ഒരുത്തിയുടെ ഫോണിലേയ്ക്ക് താങ്കളും താങ്കളുടെ ഗൺമാനും നിരന്തരം വിളിച്ചു എന്നറിയുമ്പോൾ ആ വീട്ടുകാരുടെ മനസ്സ് എത്രത്തോളം വേദനിക്കുന്നുണ്ടാകും .

publive-image

താങ്കളിൽ വിശ്വാസം അർപ്പിച്ച ജനങ്ങളിൽ ഇനി എങ്ങനെ താങ്കൾക്ക് ന്യായീകരണങ്ങൾ പറയുവാനാകും . ഈ ഭരണത്തിലും കഴിഞ്ഞ സർക്കാരിന്റെ സമയത്തും താങ്കൾ എത്ര തവണ ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചു ? .

താങ്കൾ എന്ത് കച്ചവടം വേണെമെങ്കിലും നടത്തിക്കോളൂ ,
തവനൂരിലെ ജനങ്ങൾ നല്ലവരാണ് . അവരെ പറ്റിക്കരുത് , ചതിക്കരുത് . അവർ മനസ്സ് വിഷമിച്ചാൽ ജീവിതത്തിൽ ഗതിപിടിക്കാതെ
പിസി തോമസിന്റെയും പിസി ജോർജ്ജിന്റെയും ഒക്കെ അവസ്ഥയിൽ ജീവിതത്തതിന്റെ അവസാന അധ്യായം മാറുമെന്നുള്ളത് മനസിലാക്കി കൊണ്ട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ജനങ്ങളോട് മാപ്പു പറയുവാൻ തയാറാക്കുക !!!

ഏഷ്യാനെറ്റിന്റെ വിനു പറഞ്ഞതുപോലെ '' ജീവിതത്തിൽ കണ്ട ഏറ്റവും അൽപ്പനായ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്നുകൊണ്ട് ,

പാതിരാത്രിയിലെ ആ ഫോൺ കോളിൽ മനസ്സ് തണുപ്പിച്ചുകൊണ്ട് സ്വപ്ന ദാസനും

ഗൺമാന്റെ ഫോൺ വിളികൾ മാത്രം അറ്റൻഡ് ചെയ്‌തുകൊണ്ട് സരിത്ത് വിജയനും

Advertisment