രാജ്യത്ത് അടിയന്തിര സാഹചര്യങ്ങളില്‍ കൊവിഡ് രോഗികള്‍ക്ക് ഇറ്റോലിസുമാബ് കുത്തിവയ്പ്പ് നല്‍കാന്‍ ഡിസിജിഐയുടെ അനുമതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, July 10, 2020

ന്യൂഡല്‍ഹി: അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം (എആര്‍ഡിഎസ്) ഉള്ള കൊവിഡ് രോഗികള്‍ക്ക് നിയന്ത്രിത അളവില്‍ ‘ഇറ്റോലിസുമാബ്’ കുത്തിവയ്പ്പ് നല്‍കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി.

ബയോകോണ്‍ എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഇറ്റോലിസുമാബ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ‘ക്രോണിക് പ്ലേക്ക് സോറിയാസിസ്’ ഉള്ള രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട്.

രാജ്യത്തെ കൊവിഡ് രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം ഇറ്റോലിസുമാബ് ഫലപ്രദമാണെന്ന് വിദഗ്ധസമിതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അനുമതി നല്‍കാന്‍ ഡിസിജിഐ തീരുമാനിച്ചത്. മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പായി ഡോക്ടര്‍മാര്‍ രോഗിയില്‍ നിന്നും സമ്മതപ്പത്രം വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ട്.

×