/sathyam/media/post_attachments/mmpUikJS84K2qVoJB4Zo.jpg)
തൊടുപുഴ: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ വ്യാപകമായ കൃഷിനാശമുണ്ടായ കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കുര്യാക്കോസ് എംപി. ഏലം കൃഷിക്കാണ് വ്യാപകമായ കൃഷിനാശം സംഭവിച്ചിരിക്കുന്നത്.
ഹൈറേഞ്ച് മേഖലയിൽ 40 ലധികം വീടുകൾ പൂർണ്ണമായും ഭാഗീകമായും തകർന്നിട്ടുണ്ട്. കാൽവരിമൗണ്ട് എൽ.പി സ്കൂൾ തകർന്നു. നിലവിലുള്ള നിയമമനുസരിച്ച് കൃഷിനാശം ഉണ്ടായാൽ നാമമാത്രമായ തുകയാണ് കർഷകർക്ക് ലഭിക്കുന്നത്.
ഏലം ഉൾപ്പെടെ എല്ലാ കൃഷികൾക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാൻ സംസ്ഥാന ഗവൺമെൻറ് പ്രത്യേക ശ്രദ്ധചെലുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തി കർഷകർക്ക് ആശ്വാസകരമായ രീതിയിൽ ഉടനടി നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടറെ നേരിൽകണ്ട് ആവശ്യപ്പെട്ടെന്നും എം.പി അറിയിച്ചു.