New Update
റിയാദിലെ ന്യൂസനയ്യ ഏരിയയിൽ സി.എം.സി കനിയിൽ ജോലി ചെയ്തിരുന്ന പാലക്കാട് കൊപ്പം മുളയങ്കാവ് തട്ടാരത്ത് അബ്ദുല്‍ ഖാദര്‍ (31 ) ജോലിക്കിടെ മെഷീനിന്റെ അടിയിൽപെട്ട് മരണപെട്ടു. സി.എം.സി അൽ-ഖർജ് ബ്രാഞ്ചിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത് . എസ് ഐ സി യുടെയും കെ.എം സി സി ടെയും സജീവ പ്രവർത്തകനും ന്യൂസനയ്യ ഏരിയ കമ്മിറ്റിയുടെ ഭാരവാഹിയും ആയിരുന്നു.
Advertisment
ഭാര്യ ശമീറ. കുട്ടികളില്ല. കുഞ്ഞിമുഹമ്മദിന്റെയും റുഖിയയുടെയും മകനാണ്. ഒമ്പത് വര്‍ഷമായി റിയാദിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റിയാദിലുള്ള സഹോദരി ഭര്‍ത്താവ് സക്കീറിനെ സഹായിക്കാന്‍ അല്‍ഖര്‍ജ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ മുഹമ്മദ്, മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, പാലക്കാട് ജില്ല കെഎംസിസി അംഗങ്ങള്‍ എന്നിവര്‍ രംഗത്തുണ്ട്.