കൊല്ലം സ്വദേശി സൗദിയിലെ ബുറൈദയില്‍ ലോറിയില്‍ തൂങ്ങിമരിച്ച നിലയില്‍.

New Update

ബുറൈദ- കൊല്ലം കുഴിമതിക്കാട് സ്വദേശിയെ  ലോറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സൗദിയിലെ  ബുറൈദയിൽ ആണ് സംഭവം   ശരത് ശശിധരന്‍  (29)നെയാണ് ദമാം ഹഫർ അൽ ബാത്തിൻ റോഡിലെ കിബ്ബ എന്ന സ്ഥലത്ത് ട്രെയ്‌ലറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

publive-image

രണ്ടു വർഷമായി ശരത് സൗദിയിലെ അൽ ഹനൂഫ് ഫർഹാൻ അൽദോസരി എന്ന കമ്പനിയിൽ ട്രക്ക്  ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചിട്ട്. ഇതു വരെ നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്.

കൊല്ലം പഴങ്ങാല പെപ്പിലംവിള ശശിധരൻ രമണി ദമ്പതികളുടെ മകനാണ്  ഏക സഹോദരി ശരണ്യ. ശരത്തിനെ അലട്ടിയിരുന്ന എന്തെങ്കിലും മാനസിക പ്രശ്‌നങ്ങളോ മറ്റോ ഉള്ളതായി അറിയില്ലെന്നും, മെഡിക്കൽ റിപ്പോർട്ട് വന്നതിനു ശേഷം മൃതദേഹം  നാട്ടിലേക്ക് കൊണ്ടു പോകാനുള്ള  ശ്രമമാണ്  ബന്ധുക്കള്‍ നടത്തുന്നത്  മൃതദേഹം ബുറൈദ സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Advertisment