അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച്‌ വിദ്യാര്‍ഥി മരിച്ചു

author-image
admin
New Update

publive-image

Advertisment

അഗളി: അട്ടപ്പാടിയില്‍ അരിവാള്‍ രോ​ഗം ബാധിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ മാറനട്ടി ഊരിലെ ദീപ(17) ആണ് മരിച്ചത്. അഗളി ജിവിഎച്ച്‌എസിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയാണ് ദീപ.

ബുധനാഴ് ഉച്ചയോടെയാണ് ദീപയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച്ച ഉച്ചക്ക് ആരോഗ്യസ്ഥിതി മോശമായി. ഇതോടെ പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്ബോള്‍ വഴിമധ്യേ മരണം സംഭവിച്ചു.

Advertisment