ഉന്നാവ്​: പരേതന് ശോഭനമായൊരു ഭാവി ആശംസിച്ചു കൊണ്ടുള്ള മരണ സര്‍ട്ടിഫിക്കറ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവ്​ ജില്ലയിലെ ഒരു ഗ്രാമമുഖ്യനാണ് മരണ സര്‍ട്ടിഫിക്കറ്റില്‍ ആശംസകള്‍ അറിയിച്ചത്.
/sathyam/media/post_attachments/6Q6gIhABwichARPsRuas.jpg)
സര്‍വിയ ഗ്രാമത്തിലെ ലക്ഷ്മി ശങ്കര്‍ എന്നയാളുടെ മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയതിലാണ് വില്ലേജ് അധികാരിക്ക് പിശക് സംഭവിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനൊപ്പം മരിച്ചയാള്‍ക്ക് നല്ല ഭാവിക്കുള്ള ആശംസയും വില്ലേജ് അധികാരി സര്‍ട്ടിഫിക്കറ്റില്‍ കുറിച്ചു.
ജനുവരി 22നാണ്​ ലക്ഷ്​മി ശങ്കര്‍ അസുഖബാധിതനായി മരിക്കുന്നത്​. തുടര്‍ന്ന്​ സാമ്പത്തിക ക്രയ വിക്രയങ്ങള്‍ക്ക്​ വേണ്ടി മരണ സര്‍ട്ടിഫിക്കറ്റിനായി ലക്ഷ്​മി ശങ്കറിന്റെ മകന് ഗ്രാമമുഖ്യന് ബാബുലാലിന്​ അപേക്ഷ നല്കി. മരണ സര്‍ട്ടിഫിക്കറ്റ്​ നല്‍കുക മാത്രമല്ല അതില്‍ ആശംസ അറിയിക്കാനും ബാബുലാല്‍ തയാറായി.
ഈ സര്‍ട്ടിഫിക്കറ്റ്​ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. തുടര്‍ന്ന്​ ഗ്രാമമുഖ്യന് ക്ഷമ ചോദിച്ചതായും പുതിയ മരണ സര്‍ട്ടിഫിക്കറ്റ്​ നല്‍കിയതായുമാണ് റിപ്പോര്‍ട്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us