ഹൃദയാഘാതം : തൃശ്ശൂര്‍, ആലപ്പുഴ സ്വദേശികള്‍ ദമാമിലും ജുബൈലിലുമായി നിര്യാതരായി.

New Update

ദമാം- തൃശൂർ വടക്കേക്കാട് കല്ലൂർ മാളിയേക്കൽ ശിഹാബ് (41) ദമാമിൽ ഹൃദയാഘാതം മൂലം മരിച്ചു. കഴിഞ്ഞ എട്ടു വർഷമായി ദമാമിൽ ജോലിചെയ്യുന്ന ഇദ്ദേഹം കുടുംബത്തിനൊപ്പമാണ് താമസം.

Advertisment

publive-image

തൃശ്ശൂര്‍ സ്വദേശി മാളിയേക്കൽ ശിഹാബ്                    ആലപ്പുഴ സ്വദേശി അനിൽകുമാർ

ഭാര്യ ജിഷാന. മക്കൾ നബ, സിയ. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിരിക്കുന്ന മൃതദേഹം ദമാമിൽ തന്നെ മറവു ചെയ്യും.

ജുബൈൽ-  ആലപ്പുഴ മാന്നാർ ഇരമത്തൂർ സുനിൽ ഭവനത്തിൽ അനിൽകുമാർ (52) ജുബൈലിൽ നിര്യാതനായി. ഇരുപതു വർഷമായി ജുബൈലിൽ ഒരു സ്വകാര്യ കമ്പനിയിൽ സർവ്വേ മാനേജറായി ജോലി ചെയ്ത വരികയായിരുന്നു.

ഭാര്യ സ്മിത, ഏക മകൾ ആതിര. മൃതദേഹം നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Advertisment