കോവിഡ് ബാധിച്ച് പത്തനംതിട്ട എലന്തൂര്‍ സ്വദേശിനി ജൂലി സിജു ദമ്മാമില്‍ മരണപെട്ടു.

New Update

ദമ്മാം : പത്തനംതിട്ട എലന്തൂര്‍ സ്വദേശിനി മധുക്കോളില്‍ വീട്ടില്‍ ജൂലി സിജു (41 ) ദമാമിൽ കോവിഡ് ബാധിച്ചു മരിച്ചു.  ശ്വാസതടസ്സത്തെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.

Advertisment

publive-image

കഴിഞ്ഞ  ആഴ്ച   കോവിഡ് പരിശോധനയിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ  തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ഇന്ന്‍  വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു

15 വര്‍ഷമായി ദമാമിലെ പ്രമുഖ മെഡിക്കല്‍ സെന്ററില്‍ ലാബ്‌ ടെകനീഷ്യന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭര്‍ത്താവ് സിജു, രണ്ടു മക്കളുണ്ട്. എയ്ഞ്ചല്‍, ഇവാന്‍ എല്ലാവരും സൗദിയിലുണ്ട്.

മൃതദേഹം കോവിഡ് നിയമപ്രകാരം നടപടിക്രമങ്ങള്‍ പൂര്‍ത്തിയ്യാക്കി സംസ്കരിക്കും.

Advertisment