ജുബൈൽ- കോഴിക്കോട് ചേന്ദമംഗല്ലൂർ സ്വദേശി സൗദി അറേബ്യയിലെ ജുബൈലിലും പാലക്കാട് പട്ടാമ്പി മുതുതല സ്വദേശി ദമ്മാമിലും നിര്യാതനായി. പാണക്കോട്ടിൽ മുഹമ്മദ് അഷ്‌റഫ് (50), പാലക്കാട് പട്ടാമ്പി മുതുതല സ്വദേശി കെ.ആർ ബാലകൃഷ്ണൻ (60) എന്നിവരാണ് മരിച്ചത്.
/sathyam/media/post_attachments/cLqTeJceHyFK0RhnD5eZ.jpg)
മുഹമ്മദ് അഷ്‌റഫ് ശ്വാസകോശ സംബന്ധമായി ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.പിതാവ്: പരേതനായ സയ്യിദ് മുഹമ്മദ് പണക്കോട്ടിൽ. മാതാവ്: ഖദീജ. ഭാര്യ: ഷറീന (ഓമശ്ശേരി). മക്കൾ: അഫ്‌ലഫ് (ബി.ബി.എ വിദ്യാർത്ഥി, മണാശ്ശേരി കെ.എം.സി.ടി കോളജ്) അഫ്ത്താബ് (പത്താംതരം വിദ്യാർത്ഥി, ഓമശ്ശേരി പ്ലസൻറ് ഇംഗ്ലിഷ് മീഡിയം സ്‌കൂൾ). മൃതദേഹം ജുബൈലിൽ ഖബറടക്കാനുള്ള നിയമ നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരായ സലിം ആലപ്പുഴ, പി സി സൈഫുദ്ധീൻ എന്നിവരുടെ നേത്യത്വത്തിൽ നടന്ന് വരുന്നു.
പാലക്കാട് പട്ടാമ്പി മുതുതല സ്വദേശി കെ.ആർ ബാലകൃഷ്ണനെ . കഴിഞ്ഞ ദിവസം ശ്വാസ തടസം ശക്തമായതിനെ തുടർന്ന് ദമാം മുവാസാത്ത് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ കാലമായി കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിയിരുന്നു. ഭാര്യ പുഷ്പ, മക്കൾ: മിഥുൻ, സ്വപ്ന. ദമാം മുവാസാത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുന്ന മൃതദേഹത്തിന്റെ നടപടികൾ പൂർത്തീകരിക്കാൻ നവോദയ ജീവകാരുണ്യ പ്രവർത്തകർ രംഗത്തുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us