യു എ ഇയില്‍ കോവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ കൂടി മരിച്ചു.

ന്യൂസ് ബ്യൂറോ, ദുബായ്
Friday, May 22, 2020

ദുബായ്: കോവിഡ്–19 ബാധിച്ച് ഇന്നലെ ദുബായിൽ 2 മലയാളികൾ കൂടി മരിച്ചു. അമ്പലപ്പുഴ വണ്ടാനം വഞ്ചിക്കൽ മാതാ നിലയത്തിൽ ജോബ് -സി ജെ മേരിക്കുട്ടി ദമ്പതികളുടെ മകൻ ജോഫി.ബി.ജോബ്(40), ആണ് മരിച്ചത്  ജോഫി ദുബായിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. ഭാര്യ വിനു.

ജോഫി.ബി.ജോബ്                                                                        ഒ.ടി.മുഹമ്മദ് അസ്‌ലം

കാസർകോട് ഉടുമ്പുന്തല ഒറ്റത്തൈയ്യിൽ സുനീറ മൻസിലിൽ ഒ.ടി.മുഹമ്മദ് അസ്‌ലം (32) എന്നിവരാണ് മരിച്ചത്. എം.കെ.അബ്ദുല്ലയാണ് അസ്‌ലമിന്റെ പിതാവ്. മാതാവ്: അധ്യാപികയായ റസിയ. ഭാര്യ :ഷഹനാസ്. മകൻ: സലാഹ്. സഹോദരങ്ങൾ: ഒ.ടി..തസ് ലീമ, ഒ.ടി.ഖദീജ.

ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 98 ആയി.

×