Advertisment

ബീഹാറിലും ആസമിലും മഴക്ക് നേരിയ ശമനം ; മരണം 150 ആയി, പ്രളയം ബാധിച്ചത് 1.15 കോടിയിലേറെപ്പേരെ 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ബീഹാറിലും ആസമിലും മഴക്ക് നേരിയ ശമനമുണ്ടെങ്കിലും മരണം 150 ആയി. ഏകദേശം ഒന്നരകോടിയിലേറെപ്പേരെ പ്രളയം ബാധിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Advertisment

publive-image

ബിഹാറില്‍ മാത്രം ഇതുവരെ 92 പേര്‍ മരിച്ചു. ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങളും നടന്നുവരികയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നല്‍കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.

അസമില്‍ വെള്ളിയാഴ്ച മാത്രം 11 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണം 47 ആയി. 1.79 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയും കാശിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തിനടിയിലാണ്.

അതേസമയം, ബീഹാറിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ജെ.ഡി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേത്യത്വലുള്ള സംഘം പ്രളയബാധിത പ്രദേശങ്ങളിലൂടെ ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തി.

Advertisment