Advertisment

24 മണിക്കൂറില്‍ 3,046 മരണം, കൂടുതല്‍ ബ്രസീലില്‍; ലോകത്ത് കൊവിഡ് മരണം 3.47 ലക്ഷം, അമേരിക്കയില്‍ മരണനിരക്കില്‍ കുറവ്

New Update

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡിനെ തുടര്‍ന്ന് മരിച്ചത് 3,046 പേര്‍. ഇന്നലെ മാത്രം 88,287 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 213 രാജ്യങ്ങളിലായി പടര്‍ന്നുപിടിച്ച കൊവിഡില്‍ ഇതുവരെ 3.47 ലക്ഷം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലോകത്ത് 55.82 ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് കണ്ടെത്തിയത്. ഇതില്‍ 23.61 ലക്ഷം പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടി. നിലവില്‍ 28.73 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Advertisment

publive-image

ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള അമേരിക്കയില്‍ രണ്ട് ദിവസമായി മരണനിരക്ക് കുറഞ്ഞു എന്നതാണ് ആശ്വാസകരമായ വാര്‍ത്ത. ഇന്നലെ 504 പേര്‍ മാത്രമാണ് മരിച്ചത്. ഇതിന്റെ തലേദിവസം 603 ആയിരുന്നു മരണം. ഇതുവരെ 99,904 പേരാണ് കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചത്. 17.06 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 11.43 ലക്ഷം പേരാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 757 പേരാണ് ഇവിടെ മരിച്ചത്. ആകെ മരണം 23,473. ഇന്നലെ മാത്രം പതിനായിരത്തിലേറെ പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3.74 ലക്ഷമായി. രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും മുന്നിലുളള മറ്റൊരു യൂറോപ്യന്‍ രാജ്യമായ സ്‌പെയിനില്‍ ഇന്നലെ പുതിയ കൊവിഡ് കേസുകളോ, മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2.82 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സ്‌പെയിനില്‍ 26,837 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ചൈനയില്‍ ഇന്നലെ പുതിയതായി 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചെങ്കിലും മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മെക്‌സിക്കോയില്‍ 215, പെറു 173, ഇന്ത്യ 148, യുകെ 121, ക്യാനഡ 121, റഷ്യ 92, ഇറ്റലി 92, ഇക്വഡോര്‍ 95 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ വിവിധ രാജ്യങ്ങളിലെ കൊവിഡ് മരണനിരക്ക്. ബ്രസീല്‍, റഷ്യ എന്നിവിടങ്ങളില്‍ 3.74 ലക്ഷം, 3.53 ലക്ഷം എന്നിങ്ങനെയാണ് കൊവിഡ് രോഗികളുടെ എണ്ണം. സ്‌പെയിന്‍, യുകെ, ഇറ്റലി എന്നി രാജ്യങ്ങളില്‍ രണ്ട് ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയില്‍ രോഗികളുണ്ട്.

ഫ്രാന്‍സ്, ജര്‍മ്മനി, തുര്‍ക്കി, ഇന്ത്യ, ഇറാന്‍, പെറു എന്നി രാജ്യങ്ങളില്‍ ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിലാണ് കൊവിഡ് ബാധിതര്‍.യുകെയില്‍ 36,914, ഇറ്റലിയില്‍ 32,877, ഫ്രാന്‍സില്‍ 28,432, സ്‌പെയിനില്‍ 26,837, ബ്രസീലില്‍ 23,473 എന്നിങ്ങനെയാണ് ഇതുവരെയുളള മരണനിരക്ക്.

covid 19 covid death corona world corona death
Advertisment