/sathyam/media/post_attachments/InzkuQdfbn72UfaTU8oO.jpg)
കേരളത്തിലെ മത്തിയുടെ ലഭ്യതയില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തിയതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ പഠനം വ്യക്തമാക്കുന്നു. വാർഷിക ശരാശരിയേക്കാൾ 98 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. ചാള, മണങ്ങ്, മുള്ളൻ, ആവോലി എന്നിവ കുറഞ്ഞപ്പോൾ ചെമ്മീൻ, കൂന്തൽ, കിളിമീൻ എന്നിവയുടെ ലഭ്യതയിൽ ഗണ്യമായ വർധനവുണ്ടായി. സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിലാണ് മത്സ്യലഭ്യതയുടെ കണക്കുകൾ അവതരിപ്പിച്ചത്.
കഴിഞ്ഞ വർഷം 3297 ടൺ മത്തിയാണ് സംസ്ഥാനത്തിന് ലഭിച്ചത്. കേരളത്തിലെ ആകെ സമുദ്രമത്സ്യലഭ്യത 2021 -ൽ 5.55 ലക്ഷം ടണ്ണായിരുന്നു. കൊവിഡ് കാരണം മീൻപിടുത്തം വളരെ കുറഞ്ഞ 2020 -നേക്കാൾ 54 ശതമാനം വർധനവാണ് ആകെ മത്സ്യലഭ്യതയില്‍ ഉണ്ടായിരിക്കുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായി. 2020 -ൽ ഇത് 3.6 ലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും പിടിക്കപ്പെട്ട മത്സ്യം മറ്റിനം ചാളകൾ എന്ന് വിളിക്കപ്പെടുന്ന ലെസർ സാർഡിനാണ്. 65,326 ടൺ. മത്തിയുടെ ലഭ്യതയിൽ 1994 -ന് ശേഷമുള്ള ഏറ്റവും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us