തിരുവനന്തപുരം: ജോയിസ് ജോര്‍ജിനെതിരെ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ്. ഡിജിപിക്ക് പരാതി നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു.
/sathyam/media/post_attachments/Ao5FpgCO4LJKVRIsn2PW.jpg)
അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്തുവരുന്നതെന്നും ജോയ്സ് അപമാനിച്ചത് വിദ്യാര്‍ഥിനികളെ കൂടിയാണെന്നും ഡീന്‍ പറഞ്ഞു. ജോയ്സ് ജോര്‍ജിന്‍റേത് വിലകുറഞ്ഞ പരാമര്‍ശമെന്ന് പി.ജെ.ജോസഫ് പ്രതികരിച്ചു.
ജോയ്സ് ജോർജ്ജ് മാപ്പു പറഞ്ഞ് വിവാദ പ്രസ്താവന പിൻവലിക്കണമെന്ന് ഉടുമ്പൻചോലയിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ.ഇ എം ആഗസ്തി. പ്രസ്ഥാവന ദൗർഭാഗ്യകരമായിപ്പോയി.എം എം മണിയുടെ നിലവാരത്തിലേക്ക് ജോയ്സ് ജോർജ്ജും താഴ്ന്നുവെന്നും ആഗസ്തി പറഞ്ഞു.