Advertisment

ആശങ്കകൾക്കൊടുവിൽ കൈത്താങ്ങായി ഇടുക്കി എംപി ഡീൻ കുര്യാക്കോസ്

New Update

തൊടുപുഴ: രണ്ടു മാസത്തിലേറെയായി ഉത്തർപ്രദേശിൽ കുടുങ്ങിക്കിടന്ന പത്തോളം അധ്യാപകരെ ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. ഇടുക്കി സ്വദേശികളായ 10 അധ്യാപകർ ചേർന്ന് ഉത്തർപ്രദേശിൽ നവജീവൻ മിഷൻ സ്ക്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം കഴിഞ്ഞ അഞ്ചു വർഷക്കാലമായി നടത്തുകയായിരുന്നു ഇവർ.

publive-image

എന്നാൽ കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് അവർക്ക് അവിടെ തുടരാനാവാത്ത സാഹചര്യമുണ്ടായതിനെത്തുടർന്ന് നാട്ടിൽ എത്തിച്ചേരുന്നതിന് നിരവധി സംഘടനകളെ സമീപിച്ചെങ്കിലും തിരികെയെത്താൻ സാഹചര്യമുണ്ടായില്ല. തുടർന്ന് അവർ ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെ ബന്ധപ്പെടുകയും എം.പി അവർക്ക് നാട്ടിൽ എത്തുന്നതിനുള്ള വാഹനസൗകര്യം ഉൾപ്പെടെ ക്രമീകരിച്ചു നൽകുകയും വാഹനം കുമളി ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ അവർക്കുള്ള

ഭക്ഷണക്രമീകരണമുൾപ്പെടെ എംപി ഏർപ്പെടുത്തുകയും ചെയ്തു.

തിരികെ നാട്ടിലെത്തിയതിലുള്ള അതിയായ സന്തോഷത്തിൽ അധ്യാപകസംഘം എംപി ഡീൻ കുര്യാക്കോസിന് നന്ദി അറിയിച്ചു കൊണ്ടാണ് ക്വാറൻറേൻ കേന്ദ്രങ്ങളിലേക്ക് മടങ്ങിയത്.

deenkurikose
Advertisment