ഏലം ലേലം പുനരാരംഭിക്കാൻ നടപടി ആരംഭിച്ചു; ഡീൻ കുര്യാക്കോസ് എം. പി

New Update

ഇടുക്കി:  പുറ്റടി സ്‌പൈസസ് പാർക്കിൽ ഏലം ലേലം പുനരാരംഭിക്കാൻ നടപടികൾ ആരംഭിച്ചതായും, ഉടൻ അനുമതി ലഭിക്കുമെന്നും ഡീൻ കുര്യാക്കോസ് എം. പി അറിയിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെ തുടർന്ന് ലേലം പുനരാരംഭിക്കുന്നതിന് സ്‌പൈസസ് ബോർഡ് ജില്ലാ ഭരണകൂടത്തോട് അഭ്യർത്ഥന നടത്തിയിരുന്നു.

Advertisment

publive-image

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മുഖ്യമന്ത്രിയുടെ ഓഫീസിന് സമർപ്പിച്ചിരിക്കുന്ന അപേക്ഷയിന്മേൽ അനുഭാവപൂർവ്വം നടപടി സ്വീകരിക്കുമെന്നും കോവിഡ് മാനദണ്ഡങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ലേലം പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയുന്നതായും എം. പി പറഞ്ഞു.

ഏലയ്ക്കാ ലേലം നിർത്തിവച്ചതിനെ തുടർന്ന് കർഷകർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ ഡീൻ കുര്യാക്കോസ് എം. പി. നേരത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ബോഡിനായ്ക്കന്നൂരിൽ ലേലം പുനരാരംഭിക്കുന്നതിന് തമിഴ്നാട് സർക്കാരും തേനി ജില്ലാ ഭരണകൂടവും നടപടികൾ തുടങ്ങിയിട്ടുണ്ട്. ഈ കാര്യങ്ങളിൽ തുടർച്ചയായ ഇടപെടലുകൾ നടത്തിവരുന്നതായും, തീരുമാനം ഉടൻ ഉണ്ടാകുമെന്നും എം. പി. പറഞ്ഞു.

Advertisment