തിരുവനന്തപുരം: ആഴക്കടൽ ഇടപാടിൽ റദ്ദാക്കപ്പെട്ട ധാരണാപത്രത്തെപ്പറ്റി സർക്കാർ പ്രഖ്യാപിച്ച അന്വേഷണം വഴിമുട്ടി. കെഎസ്ഐഎൻസി - ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടത് സർക്കാരിനെ മുൻകൂട്ടി അറിയിച്ചാണെന്നുമുള്ള വിവരാവകാശ രേഖകൾ പുറത്തുവന്നതോടെ അന്വേഷണം മുൻപോട്ട് കൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ് സർക്കാർ.
/sathyam/media/post_attachments/CysxcQFOANEvFRLfqen9.jpg)
സർക്കാരിനെ അറിയിക്കാതെ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നു കുറ്റപ്പെടുത്തിയാണ് കെഎസ്ഐഎൻസിക്കും എംഡി എൻ.പ്രശാന്തിനുമെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ഉൾനാടൻ ജലഗതാഗതവകുപ്പ് മേധാവി കൂടിയായ അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ.ജോസിനെ അന്വേഷണത്തിന് നിയോഗിച്ചു .
അന്വേഷണത്തിന്റെ ഭാഗമായി കെഎസ്ഐഎൻസി ധാരണാപത്രവുമായി ബന്ധപ്പെട്ട രേഖകൾ അദ്ദേഹത്തിനു കൈമാറിയിരുന്നു. എന്നാൽ തൊട്ടുപിന്നാലെ ധാരണാപത്രം ഒപ്പിടുന്നതിനു മുൻപും പിൻപും കെഎസ്ഐഎൻസി നിയമോപദേശം തേടിയതിന്റെ രേഖകളും പുറത്തു വന്നു. ധാരണാപത്രം നിയമപരമാണ് എന്നാണ് നിയമോപദേശം.
അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ടി കെ ജോസിനും ഇതേപ്പറ്റി അറിയാമായിരിന്നുവെന്ന് വാട്സ്ആപ്പ് ചാറ്റ് രേഖകളിൽ വ്യക്തമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതേപറ്റി അറിയാമായിരുന്നു.
ആഴക്കടൽ മത്സ്യബന്ധനത്തിന് ഇഎംസിസിക്ക് അനുമതി നൽകിയത് സർക്കാർ അസെൻഡിൽ ഒപ്പിട്ട ആദ്യ ധാരണാപത്രമായിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ധാരണാപത്രം ഒപ്പിട്ടതെന്നും രേഖകൾ പരസ്യമായതോടെ തെളിഞ്ഞിരുന്നു.