05
Wednesday October 2022
Entertainment news

ഇത് ആണാണോ പെണ്ണാണോ, ഒരാളുടെ സെക്ഷ്വല്‍ ഐഡന്റിറ്റി എങ്ങനെയാണ് മറ്റൊരാള്‍ക്ക് തമാശയാകുന്നത്? തുറന്നടിച്ച്‌ ദീപ നിശാന്ത്

ഫിലിം ഡസ്ക്
Sunday, August 7, 2022

ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു റിയാസ് സലീം. വൈല്‍ഡ് കാര്‍ഡിലൂടെ ഷോയിലെത്തിയ റിയാസ് ടോപ് ത്രീ വരെ എത്തിയത്. ബിഗ് ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളെന്നാണ് റിയാസിനെക്കുറിച്ച്‌ സഹതാരങ്ങളും പ്രേക്ഷകരുമെല്ലാം പറയുന്നത്. തന്റെ നിലപാടുകള്‍ കൊണ്ട് കയ്യടി നേടിയ താരമാണ് റിയാസ്.

കഴിഞ്ഞ ദിവസം കോമഡി സ്റ്റാര്‍സില്‍ അതിഥിയായി റിയാസും ദില്‍ഷയുമെത്തിയിരുന്നു. ഷോയ്ക്കിടെ റിയാസും അവതാരകയായ മീരയും തമ്മില്‍ നടന്ന ചോദ്യോത്തരങ്ങള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. റിയാസിനോട് സെക്ഷ്വാലിറ്റിയെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയായിരുന്നു മീര ചോദിച്ചത്. ഇതിനൊക്കെ റിയാസ് ചുട്ടമറുപടിയും നല്‍കുന്നുണ്ട്

ഇപ്പോഴിതാ റിയാസും മീരയും തമ്മില്‍ നടന്ന തര്‍ക്കത്തെക്കുറിച്ചുള്ള ദീപ നിശാന്തിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. മലയാളി പൊതുബോധത്തിന്റെ പ്രതിനിധിയായി ചാനല്‍ അവതാരക നില്‍ക്കുമ്ബോള്‍ അതിനെതിരെ കലഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ വലിയ സന്തോഷം നല്‍കുന്നുണ്ട്. അയാളുടെ ഉത്തരങ്ങളില്‍ വ്യക്തതയുണ്ട്. എന്നാണ് ദീപ നിശാന്ത് പറയുന്നത്. ദീപയുടെ വാക്കുകള്‍ തുടര്‍ന്ന് വായിക്കാം.

 

പരിപാടിയുടെ പേര് ‘കോമഡി ഷോ ‘ എന്നാണ്. അതിലെ കുറച്ച്‌ സംഭാഷണങ്ങളാണ് താഴെ…

അവതാരക: ‘റിയാസിന്റെ എല്ലാ ഫോട്ടോയുടേയും താഴെയുള്ള കമന്റ് ഇത് ആണാണോ പെണ്ണാണോ എന്നാണ്.. ‘
റിയാസ്: ‘എന്റെ ജെന്റര്‍ ഐഡന്റിറ്റി He of Him എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടിട്ടില്ലെങ്കില്‍ Thats Not My Problem.കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാര്‍ക്ക് പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കില്‍ Thats Not My Problem..

ഇതിപ്പോ കേരളമായാലും ഇന്ത്യയായാലും ദ ഓള്‍ വേള്‍ഡായാലും എല്ലാടത്തും നല്ല മനുഷ്യന്മാരുമുണ്ട്.. ചീത്ത മനുഷ്യന്മാരുമുണ്ട്.. എല്ലാടത്തും വിവരമുള്ള മനുഷ്യന്മാരുമുണ്ട്.. വിവരമില്ലാത്ത മനുഷ്യന്മാരുമുണ്ട്.. ചില വിവരമില്ലാത്ത മനുഷ്യന്മാര്‍ക്ക് കുറേ കാര്യങ്ങള്‍ പഠിക്കണമെന്ന ആഗ്രഹമുണ്ടാവും.. ചില മനുഷ്യന്മാര്‍ക്ക് എത്ര വിവരമില്ലെങ്കിലും ഇങ്ങനെ ജീവിച്ചാല്‍ മതി എന്ന തോന്നലാകും. അങ്ങനെയുള്ള ആള്‍ക്കാര് ഇപ്പറഞ്ഞതുപോലെ പല കമന്റ്‌സും പല പേഴ്‌സണല്‍ ക്വസ്റ്റ്യന്‍സും ചോദിക്കുമായിരിക്കാം. ലെറ്റ് ദെം ആസ്‌ക്ക്.. എന്റെ പേഴ്‌സണല്‍ ലൈഫ് ഈസ് മൈന്‍.. ഓകെ. വിവരമില്ലാത്ത മനുഷ്യര്‍ എവിടെയെങ്കിലും അത്തരം ചോദ്യങ്ങള്‍ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ഞാന്‍ എന്റര്‍ടൈന്‍ ചെയ്യുന്നില്ല.. ‘

‘ഇതിനൊക്കെയാണല്ലോ നമ്മളിവിടെ നില്‍ക്കുന്നത്… ‘(സ്വന്തം തമാശ സ്വയമാസ്വദിച്ച്‌ അവതാരക ചിരിക്കുന്നു. തുടര്‍ന്ന് അടുത്ത ഗഡാഗഡിയന്‍ ചോദ്യം എടുത്തു വീശുന്നു)
അവതാരക : ‘ റിയാസ് തന്നെ പറഞ്ഞിട്ടുണ്ട് ഒരുപാടു ചൂഷണങ്ങള്‍ ചെറിയ പ്രായത്തില്‍ അനുഭവിച്ചിട്ടുണ്ട് എന്ന്.. ചൂഷണം ചെയ്തവരില്‍ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?’
റിയാസ്: ‘ചൂഷണങ്ങള്‍ എന്ന് എടുത്തു ഞാന്‍ പറഞ്ഞിട്ടില്ല.. ഞാന്‍ ബുള്ളിയിങ്ങ് ആണ് ഉദ്ദേശിച്ചിട്ടുള്ളത്. ഞാന്‍ പറയാത്ത കാര്യങ്ങള്‍ പറയരുത്.’

അടുത്ത ചോദ്യം:
‘അങ്ങനെ ബുള്ളി ചെയ്തവരില്‍ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ?’
റിയാസ്: ‘രണ്ടു കൂട്ടരുമുണ്ടാകാം..പക്ഷേ നമുക്കറിയാം നമ്മുടെ സമൂഹത്തില്‍ പുരുഷന്മാരായിരിക്കും ഏറ്റവും കൂടുതല്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നത്..’
അവതാരക: ‘ഒരു പാട് ഗേള്‍സ് കമന്റ് ചെയ്തിട്ടുണ്ട്, ഫിസിക്കലി കാണാനായിട്ട് വളരെ അട്രാക്റ്റീവായിട്ടുള്ള ഒരു പയ്യനാണ് റിയാസ് എന്ന്. അതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ അപ്രോച്ച്‌ ചെയ്യാറുണ്ടോ? അതെങ്ങനെയാണ് ഹാന്‍ഡില്‍ ചെയ്യുന്നത്?’
റിയാസ്: ‘ ദാറ്റ്‌സ് മൈം പേഴ്സണല്‍ ലൈഫ്. ഞാനത് പേഴ്‌സണലി ഹാന്‍ഡില്‍ ചെയ്യും. അത് ഈയൊരു ഷോയില്‍ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.’
അവതാരക: ‘അല്ല… എനിക്ക് റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട് ‘
റിയാസ്: ‘ സിംഗിള്‍. ‘
അവതാരക : ‘എങ്ങനെയുള്ള ഒരു കമ്ബാനിയനെയാണ് ആഗ്രഹിക്കുന്നത്?’

റിയാസ്: ‘ വിവരവും ബുദ്ധിയുമുണ്ടായിരിക്കണം. അത്യാവശ്യമൊരു പ്രോഗ്രസീവ് ചിന്താഗതിയുണ്ടായിരിക്കണം.. നല്ലൊരു മനസ്സായിരിക്കണം..ദാറ്റ്‌സ് ഇറ്റ് ‘
( പശ്ചാത്തലത്തില്‍ കൂടെ നില്‍ക്കുന്നവരിലാരോ ‘വിവരക്കേട് ഇതുപോലെ ചോദിക്കാനും പാടില്ല അല്ലേ?’ എന്ന് പൂരിപ്പിക്കുന്നു. റിയാസ് അത് ശരി വെച്ച്‌ ചിരിക്കുന്നു.)
അവതാരക: ‘അല്ലാ..മെയിലാണ് ഫീമെയിലാണ് കമ്ബാനിയന്‍ വേണ്ടുന്നത്… അങ്ങനെയൊന്നുമില്ലാ?’
റിയാസ്: ‘നോ കമന്റ്‌സ്’
അവതാരക: ‘ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കോ?’
റിയാസ്: ‘ഒഫ് കോഴ്‌സ് കഴിക്കുമായിരിക്കാം .. എന്താണ് മീരയ്ക്ക് വേണ്ടത്? ഞാനത് മീരയോടെന്തിന് പറയണം? ആര്‍ യൂ മാരീഡ് ?’

അവതാരക : ‘യെസ് യെസ് അയാം മാരീഡ്’ (തെളിവിനായി തല താഴ്ത്തി കുങ്കുമം കാട്ടുന്നു.)
റിയാസ്: ‘ഡൂ യൂ വാണ്ട് മാരി മീ?’
അവതാരക : ‘ഇല്ല… ഇനി കെട്ട്യോന്‍ സമ്മയ്ക്കില്യ.. ‘ ( മില്യണ്‍ ഡോളര്‍ ഉത്തരം!)
റിയാസ്: ‘കെട്ട്യോനെ നമുക്ക് തല്‍ക്കാലം മാറ്റി നിര്‍ത്താം..മീരയ്‌ക്കെന്നെ കല്യാണം കഴിക്കാന്‍ താല്‍പ്പര്യമുണ്ടോ?’
അവതാരക : ‘എനിക്ക് റിയാസിനെ ഇപ്പോ പേഴ്‌സണലി അധികം അറിയത്തില്ല.. അറിയാത്തൊരാളെ എങ്ങനാണ് കല്യാണം കഴിക്കാന്‍ പറ്റുന്നേ?’ ( നിഷ്‌കളങ്കതയുടെ കവിഞ്ഞൊഴുകല്‍)

റിയാസ്: ‘സോ, മീരയ്‌ക്കെന്നെ കല്യാണം കഴിക്കാന്‍ താല്‍പ്പര്യമില്ലാത്തിടത്തോളം ഞാനിത്തരം ചോദ്യങ്ങള്‍ക്ക് മീരയോട് ആന്‍സര്‍ ചെയ്യേണ്ട കാര്യമില്ല.. ഞാന്‍ നിങ്ങളോടത് ഷെയര്‍ ചെയ്യാന്‍ കംഫര്‍ട്ടബിളല്ല.. അതിന്റെ ആവശ്യവുമില്ല’

‘കോമഡി ഷോ ‘ എന്ന് പേരുമിട്ട് നടത്തുന്ന ഇത്തരം ഷോകളില്‍ ഭൂരിഭാഗവും നടക്കാറുള്ളത് ബോഡി ഷെയിമിങ്ങും റേപ്പ് ജോക്‌സും, വംശീയതയും ,വ്യക്തിപരമായ അധിക്ഷേപങ്ങളുമാണ്.. പ്രൈം ടൈമില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ നമ്മുടെ കുട്ടികളെ, പ്രായമായവരെ എല്ലാം സ്വാധീനിക്കുന്നുണ്ട്. ഒരാളുടെ സെക്ഷ്വല്‍ ഐഡന്റിറ്റി എങ്ങനെയാണ് മറ്റൊരാള്‍ക്ക് തമാശയാകുന്നത്? മലയാളി പൊതുബോധത്തിന്റെ പ്രതിനിധിയായി ചാനല്‍അവതാരക നില്‍ക്കുമ്ബോള്‍ അതിനെതിരെ കലഹിക്കുന്ന ഈ ചെറുപ്പക്കാരന്‍ വലിയ സന്തോഷം നല്‍കുന്നുണ്ട്.അയാളുടെ ഉത്തരങ്ങളില്‍ വ്യക്തതയുണ്ട്. മുറിച്ചുമാറ്റാതെ അത് സംപ്രേഷണം ചെയ്തത് നന്നായി.

More News

കുവൈറ്റ് സിറ്റി: ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജയന്തി മതേതര ദിനമായി ആചരിച്ചു. ചടങ്ങിൽ ഒ എൻ സി പി ജനറൽ സെക്രട്ടറി അരുൾരാജ് കെ വി സ്വാഗതം പറഞ്ഞു. ഒ എൻ സി പി കുവൈറ്റ് ചാപ്റ്റർ രക്ഷാധികാരി ജോൺ തോമസ് കളത്തിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.ഒ എൻ സി പി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.മതേതര പ്രതിജ്ഞ വൈസ് പ്രസിഡൻറ് പ്രിൻസ് കൊല്ലപ്പിള്ളി നിർവഹിച്ചു. ജോയിന്റ് […]

ഹൂസ്റ്റൺ: നവംബർ 8 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോബിൻ ഇലക്കാട്ട്. സെപ്തംബർ 29 നു വ്യാഴാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റി ഹാളിൽ തിങ്ങി നിറഞ്ഞു നിന്ന സദസ്സിന്റെ മുമ്പിൽ റോബിൻ ഇലക്കാട്ടിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക കിക്ക്‌ ഓഫ് കർമ്മം നടത്തപ്പെട്ടു. കഴിഞ്ഞ രണ്ടു വര്ഷം മിസ്സോറി സിറ്റിയെ അമേരിക്കയിലെ ഏറ്റവം നല്ല നഗരങ്ങളിലൊന്നായി വളർത്തിയെടുത്ത, മലയാളികളുടെ മാത്രമല്ല ഏഷ്യൻ […]

പാലക്കാട്: കുട്ടികളെയും മുതിർന്നവരെയും വായനയിലേക്ക് ആകർഷിക്കുന്നതിന് കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ആരംഭിച്ച ‘പബ്ലിക് ലൈബ്രറി ഒക്ടോബർ ആറിന് രാവിലെ 10:30ന് പാലക്കാട് എംപി വി.കെ.ശ്രീകണ്ഠൻ’ ഉദ്ഘാടനം ചെയ്യും. കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട ‘പുസ്തക ചലഞ്ച്’ എന്ന പേരിൽ പുസ്തക സമാഹരണ പരിപാടി വിജയകരമായിരുന്നു.ആയിരം ചതുരശ്ര വിസ്തീർണ്ണത്തിൽ മൂന്നര ലക്ഷം രൂപ ചെലവിട്ട് നിർമിച്ച,കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഇത്തരത്തിൽ പൊതുവായൊരു ലൈബ്രറി ഹൈസ്‌കൂൾ -ഹയർ സെക്കന്ററി മേഖലയിൽ […]

  ദി ഫണ്ടമെന്റം പാർട്ണർഷിപ്പിന്റെ നേതൃത്വത്തിൽ സീരീസ് ബി1 ഫണ്ടിംഗ് റൗണ്ടിൽ കുക്കു എഫ്എം 21.8 മില്യൺ ഡോളർ സമാഹരിച്ചു. അടുത്തിടെ ആരംഭിച്ച രണ്ടാമത്തെ ഫണ്ടിൽ നിന്നുള്ള ഫണ്ടമെന്റത്തിന്റെ ആദ്യ നിക്ഷേപമാണ് കുക്കു എഫ്എം രേഖപ്പെടുത്തുന്നത്. പുതിയ നിക്ഷേപകരായ Fundamentum, Paramark എന്നിവയ്‌ക്കൊപ്പം നിലവിലുള്ള നിക്ഷേപകരായ KRAFTON, Inc, 3one4 Capital, Vertex, Verlinvest, FounderBank Capital എന്നിവയും ഈ റൗണ്ടിൽ പങ്കെടുത്തിട്ടുണ്ട്. കുക്കു എഫ്‌എമ്മിന്റെ ഈ വർഷത്തെ രണ്ടാമത്തെ ധനസമാഹരണമാണിത്. വർഷാരംഭത്തിൽ KRAFTON, Inc. നയിച്ച്, […]

കുവൈറ്റ് സിറ്റി: കലാ സംസ്‌കാരിക പരിപാടികളോടൊപ്പം കായിക രംഗത്തേക്ക് കൂടി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് തളിപ്പറമ്പ് കൂട്ടായ്മ ഫുട്ബോൾ ടൂർണമെന്റ് ഫഹാഹീൽ സൂഖ്സബാ ഗ്രൗണ്ടിൽ വൈകിട്ട് ആറു മുതൽ സംഘടിപ്പിക്കുന്നു. കൂട്ടായ്മ രൂപീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച അയൂബ് ഗാന്ധിയുടെ പേരിലാണ് ഓൾ കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കുവൈറ്റിലെ അറിയപ്പെടുന്ന 16 ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ മാമാങ്കത്തിന്റെ മുഖ്യാതിഥിയായി എത്തുന്നത് പ്രവാസികൾക്കടക്കം ആവേശമായ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സൽമാൻ കുറ്റിക്കോടാണ്. ഒപ്പം […]

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന കമ്പനിയായ ഒല ഇലക്ട്രിക്, കൊച്ചി ആദ്യത്തെ ഒല എക്സ്പീരിയൻസ് സെന്റർ തുറന്നുകൊണ്ട് D2C ഫൂട്ട്പ്രിന്റ് വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ഒല എക്സ്പീരിയൻസ് സെന്റർ EV പ്രേമികൾക്ക് ഒലയുടെ EV സാങ്കേതികവിദ്യ അനുഭവിക്കാനും വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും സഹായകമാകും. ഉപഭോക്താക്കൾക്ക് S1, S 1 പ്രോ എന്നിവയുടെ ടെസ്റ്റ് റൈഡുകൾ നടത്താനും ഒലയുടെ ബ്രാൻഡ് ചാമ്പ്യൻമാരിൽ നിന്ന് പര്ച്ചേസിനുള്ള സഹായം തേടാനും ഓല […]

ഇടുക്കി: വന്യമൃഗങ്ങൾ ആളുകളെ ആക്രമിക്കുന്നു. ആട്, പശു തുടങ്ങിയ വളർത്തു ജീവികളെ കൊന്നു തിന്നുന്നു. കൃഷിയിടങ്ങളിലിറങ്ങി കൃഷി അപ്പാടെ നശിപ്പിക്കുന്നു. കൃഷി തന്നെ അന്യംനിന്നു പോകുന്നു. സംരക്ഷണ കവചം തീർക്കേണ്ട വനം വകുപ്പ് നിസംഗതയോടെ നിലകൊള്ളുന്നു. ഭരണകൂടത്തിന്റെ കുറ്റകരമായ അനാസ്ഥ തുടരുന്നു. ഈ ദുസ്ഥിതിയിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കോൺഗ്രസ് പാർട്ടി ജില്ലയിലൊട്ടാകെ ബഹുജന സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ഇടുക്കി ഡി.സി.സി. പ്രസിഡണ്ട് സി.പി. മാത്യു പ്രസ്താവിച്ചു. ഹൈറേഞ്ചിലെ കൃഷിക്കാരുടെയും തോട്ടം തൊഴിലാളികളുടെയും ദുരിതവും ജീവൽ ഭയവും അകറ്റാൻ […]

ഓൺലൈൻ പേയ്മെന്റുകൾ നടത്തുന്നവർക്ക് ജാഗ്രത നിർദ്ദേശവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ ഓൺലൈൻ ബാങ്കിംഗ് ഉപയോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന സോവ വൈറസിനെ കുറിച്ചാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സോവയുടെ ഏറ്റവും പുതിയ പതിപ്പാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരുതവണ ഫോണിൽ പ്രവേശിച്ചാൽ നീക്കം ചെയ്യാൻ ബുദ്ധിമുട്ടുള്ളവയാണ് പുതിയ പതിപ്പ്. ആദ്യ ഘട്ടത്തിൽ യുഎസ്, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ ഉപയോക്താക്കളുടെ ലക്ഷ്യമിട്ടാണ് പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ജൂലൈയോടെ ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ സോവ വൈറസിന്റെ സാന്നിധ്യം […]

സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സാംസംഗ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണുകളാണ് വിലക്കിഴവിൽ വാങ്ങാൻ സാധിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെ വാങ്ങുമ്പോഴാണ് നിരവധി ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത്. സാംസംഗ് ഗാലക്സി എഫ്23 5ജിയുടെ വിലയും സവിശേഷതയും പരിചയപ്പെടാം. 6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും കോണിക് ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 750ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ […]

error: Content is protected !!