ദീപം തെളിയിക്കല്‍ ആഹ്വാനം; പട്‌നയില്‍ ആളുകള്‍ ചെരാതുകള്‍ വാങ്ങിക്കൂട്ടുന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, April 5, 2020

പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഐക്യദീപം തെളിയിക്കല്‍ ഞായറാഴ്ച രാത്രി ഒന്‍പതുമണിക്ക് ആരംഭിക്കും.ഒന്‍പതുമിനിറ്റ് നേരമാണ് ദീപം തെളിയിക്കേണ്ടതെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെത്തുടര്‍ന്ന് പട്നയിലെ നാട്ടുകാര്‍ ഞായറാഴ്ച മണ്‍പാത്ര കടകളില്‍ നിന്ന് മണ്‍വിളക്കുകള്‍ വാങ്ങിക്കൂട്ടുകയാണ്.

”ഞാന്‍ ഇന്ന് 50 മണ്‍വിളക്കുകള്‍ വാങ്ങി. വീട്ടില്‍ ലൈറ്റ് ഓഫ് ചെയ്ത ശേഷം ആളുകള്‍ ഒന്‍പത് മിനിറ്റ് മണ്‍വിളക്കുകള്‍ കത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു ”പട്‌ന നിവാസിയായ വികാസ് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

×