ജെഎൻയുവിൽ എത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദീപിക പദുക്കോൺ

New Update

ദില്ലി: കേന്ദ്രസ‍ര്‍ക്കാരിനും സര്‍വകലാശാല മാനേജ്മെന്റിനുമെതിരെ ശക്തമായ സമരം നടക്കുന്ന ജെഎൻയു ക്യാംപസിൽ ബോളിവുഡ് നടി ദീപിക പദുകോൺ എത്തി. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ദീപികയുടെ സന്ദ‍ര്‍ശനം. രാത്രി എട്ട് മണിയോടെയായിരുന്നു ദീപിക ജെഎൻയുവിൽ എത്തിയത്. സമരം നടക്കുന്ന സബ‍ര്‍മതി ധാബയിലെത്തി വിദ്യാര്‍ത്ഥികളെ കണ്ട ശേഷമാണ് ദീപിക പദുകോൺ മടങ്ങിയത്.

Advertisment

publive-image

വൻ സംഘര്‍ഷം ഉണ്ടാവുകയും വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനും അധ്യാപികമാര്‍ക്കുമടക്കം മാരകമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെ ജെഎൻയുവിൽ ഒന്നുകൂടി ശക്തമായ സമരമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് പിന്നാലെയാണ് പ്രമുഖ ബോളിവുഡ് താരത്തിന്റെ സന്ദര്‍ശനം.

Advertisment