ന്യൂഡല്‍ഹി: ജെ.എന്‍.യു സര്‍വകലാശാലയിലെ ആക്രമണത്തിന് ശേഷം ബോളീവുഡ് താരം ദീപിക പദുക്കോണ്‍ ക്യാമ്ബസിലെത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ദീപികയ്ക്കെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തി.
/sathyam/media/post_attachments/QGz5IsMUelIfS3L6bj4y.jpg)
പല തരത്തിലുള്ള പ്രചാരണമാണ് താരത്തിനെതിരെ ബി.ജെ.പി നടത്തിയത്. ഇതില്‍ പ്രധാനമായി ദീപികയെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ്. എന്നാല്‍ ബി.ജെ.പിയുടെ ആ നീക്കങ്ങളെല്ലാം പാളിപ്പോയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ദീപികയുടെ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് സംഭവത്തിന് ശേഷം ഉണ്ടായത്. സംഘപരിവാറിന് കനത്ത തിരിച്ചടി സൃഷ്ടിച്ചുകൊണ്ട് 40,000 പേരാണ് ദീപികയെ പുതുതായി ഫോളോ ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.