ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്ത പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ പ്രതാപ് പോത്തന്‍

ഫിലിം ഡസ്ക്
Sunday, September 27, 2020

കൊച്ചി : മയക്ക് മരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്ത പിന്നാലെ സര്‍ക്കാരിനെ വിമര്‍ശിച്ചും നടിയെ പിന്തുണച്ചും നടന്‍ പ്രതാപ് പോത്തന്‍.

നിങ്ങള്‍ക്ക് ആളുകളെ അറസ്റ്റുചെയ്യണമെങ്കില്‍ കഞ്ചാവ് ഉപയോഗിച്ച എല്ലാവരേയും അറസ്റ്റ് ചെയ്യൂ.. അപ്പോള്‍ നിങ്ങളെ വെറുക്കുന്നവരെ കൊണ്ട് ജയിലുകള്‍ നിറയുമെന്ന് പ്രതാപ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇത് എന്നെ അസ്വസ്തനാക്കുന്നു.രാജ്യത്ത് എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച്‌.ഹിന്ദു രാഷ്ട്രം കഞ്ചാവിനെക്കുറിച്ച്‌ ആശങ്കപ്പെടുന്നു..നിങ്ങള്‍ അത് വലിച്ചാല്‍ നിങ്ങള്‍ ഒരു കുറ്റവാളിയാണ് .അങ്ങനെയെങ്കില്‍ നദി തീരത്ത് നിന്ന് പുകവലിക്കുന്ന സാന്യാസികളെ അറസ്റ്റ് ചെയ്യുക’,പ്രതാപ് പോത്തന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

×