ക്ഷയം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരുന്ന 21കാരിയെ ബലാത്സംഗം ചെയ്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, October 29, 2020

ദില്ലി: ദില്ലിയ്ക്ക് സമീപം ഗുരുഗ്രാമിലെ ആശുപത്രിയില്‍ വച്ച് ക്ഷയം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരുന്ന 21കാരിയെ ബലാത്സംഗം ചെയ്തു. ഫോര്‍ട്ടിസ് ആശുപത്രിയിലെ ഐസിയുവില്‍ വച്ചാണ് ആക്രമണം നടന്നത്. ആറ് ദിവസത്തിന് ശേഷം ബോധം വന്ന യുവതി സംഭവം പുറത്തറിയിക്കാന്‍ കുറിപ്പെഴുതുകയും ആംഗ്യഭാഷയില്‍ ഇത് തന്റെ പിതാവിന് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഒക്ടോബര്‍ 21നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. യുവതിക്ക് ശ്വാസം എടുക്കുന്നതിലും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് സുശാന്ത് ലോക് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

വികാസ് എന്നയാളാണ് പീഡിപ്പിച്ചതെന്ന് പറയപ്പെടുന്നു. യുവതിയുടെ മൊഴിയെടുത്തതിന് ശേഷം മാത്രമേ ഇത്താക്കാര്യത്തില്‍ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു. വൈദ്യ പരിശോധന സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തണമെന്ന് പൊലീസിനോട് യുവതിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു

×