Advertisment

ഡൽഹിയിൽ വിഷവായു മാത്രമല്ല ഉള്ളിയും കണ്ണുകളെ ഈറനണിയിക്കുന്നു

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഡൽഹി: ഡൽഹിയിൽ വായുമലിനീകരണം നിയന്ത്രിക്കാനുള്ള നടപടികളിൽ ആശാവഹമായ പുരോഗതിയൊ ന്നുംതന്നെ ഉണ്ടാകുന്നില്ല. സുപ്രീം കോടതിയുടെ കടുത്ത പരാമർശങ്ങളും ശക്തമായ നിലപാടും മൂലം സർക്കാർ അതീവജാഗ്രതയോടെയാണ് പരിഹാരനടപടികളുമായി മുന്നോട്ടുപോകുന്നത്.

Advertisment

publive-image

ഇതിനിടെ സവാളയുടെ വില കുതിച്ചുയരുന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാ യിരിക്കുന്നു. ഈ വർഷമുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കം മൂലം സവാളകൃഷിയിൽ വ്യാപകമായ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് ടൺ സവാള വെള്ളം കയറി അഴുകിപ്പോയി.ഇന്ന് ഡൽഹി മാർക്കറ്റിൽ ഒരു കിലോ സവാളയ്ക്കു വില 80 -100 രൂപയായിരുന്നു.

publive-image

ഉള്ളിയുടെ ദൗർലഭ്യത കണക്കിലെടുത്ത് വിലക്കയറ്റം നിയന്ത്രിക്കാനും മാർക്കറ്റിൽ ആവശ്യമായ ഉള്ളി ലഭ്യമാക്കാനുമായി സർക്കാർ അഫ്‌ഗാനിസ്ഥാൻ, ഈജിപ്റ്റ്,തുർക്കി,ഇറാൻ എന്നീ രാജ്യങ്ങളിൽനിന്ന് വൻതോതിൽ ഉള്ളി ഇറക്കുമതി ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ഈ ആഴ്ച അവസാനം തന്നെ കണ്ടൈന റുകളിൽ ഇവ ഡൽഹിയിലെ മാർക്കറ്റുകളിൽ എത്തിച്ചേരുന്നതാണ്...

Advertisment