ദേശീയം

ഡല്‍ഹിയിൽ അറസ്റ്റിലായ ഭീകരരെ കുറിച്ച് അന്വേഷണം തുടങ്ങിയത് കേന്ദ്ര എജൻസിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ; അറസ്റ്റിലായ ഒസാമ ,ജാവേദ് എന്നിവർക്ക് 15 ദിവസം പാക്കിസ്ഥാനിൽ പരിശീലനം കിട്ടി, കൂടുതൽ യുവാക്കളെ ഇവർ സംഘത്തിൽ ചേർത്തു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 15, 2021

ഡല്‍ഹി: ഡല്‍ഹിയിൽ അറസ്റ്റിലായ ഭീകരരെ കുറിച്ച് അന്വേഷണം തുടങ്ങിയത് കേന്ദ്ര എജൻസിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ. അറസ്റ്റിലായ ഒസാമ , ജാവേദ് എന്നിവർക്ക് 15 ദിവസം പാക്കിസ്ഥാനിൽ പരിശീലനം കിട്ടിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.  പരിശീലനം നൽകിയത് പാക് ആർമി വേഷം ധരിച്ചവരെന്നും മൊഴി നൽകിയിട്ടുണ്ട്. കൂടുതൽ യുവാക്കളെ ഇവർ സംഘത്തിൽ ചേർത്തതായും കണ്ടെത്തിയിട്ടുണ്ട്.

മസ്ക്കറ്റിൽ എത്തിയ ഒസാമ ,ജാവേദ് എന്നിവർ ബോട്ടുകളിൽ വിവിധ സംഘങ്ങൾക്കൊപ്പം പാക്കിസ്ഥാനിലെ ഗ്യാദാർ തുറമുഖത്തിന് സമീപം എത്തിയെന്നും ഇവിടെ നിന്നു മറ്റൊരു കേന്ദ്രത്തിൽ പരിശീലനത്തിന് പോയയെന്നും മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

ഇവർക്കൊപ്പം ബംഗ്ലാദേശികളെന്ന് കരുതുന്ന 15 പേർ ഉണ്ടായിരുന്നുവെന്നും ഈ സംഘത്തിലെ ചിലർ ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു

×