കൊറോണ വൈറസ് ബാധിച്ച്‌ 45 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

New Update

ന്യൂഡല്‍ഹി : കൊറോണ ബാധിച്ച്‌ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

Advertisment

publive-image

10 മാസം പ്രായമുള്ള കുട്ടി അടക്കം മൂന്നു കുട്ടികള്‍ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. അതേസമയം കുട്ടിയുടെ മരണത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഔദ്യോ​ഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല.

ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനയുണ്ടായിട്ടുണ്ട്. 186 പേര്‍ക്കാണ് ഇന്നലെ വൈറസ് ബാധിച്ചത്. വൈറസ് ബാധിച്ച ഒരാള്‍ കൂടി ഡല്‍ഹിയില്‍ മരിച്ചു.

 

delhi corona virus baby death
Advertisment