ഓ​​​രോ ലി​​​റ്റ​​​ര്‍ പെ​​​ട്രോ​​​ളി​​​നും മന്‍മോഹന്‍ 9.48 രൂ​​​പ നികുതി വാങ്ങിയപ്പോള്‍ മോഡി വാങുന്നത് ​​​ 32.90 രൂ​​​പ​​​. ഡീ​​​സ​​​ലി​​​ന് മന്‍മോഹന്‍ 3.56 രൂപ മാത്രം വാങ്ങിയപ്പോള്‍ 31.80 രൂ​​​പ​​​യാ​​​ണു മോ​​​ദി വാങ്ങുന്നത്. പെ​​​ട്രോ​​​ള്‍ വി​​​ല​​​യു​​​ടെ 60 %വും ഡീ​​​സ​​​ലി​​​ന്‍റെ 54 %​​​വും കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സര്‍ക്കാരുകള്‍ക്കാണ് പോകുന്നത്. മന്‍മോഹന്‍ സര്‍ക്കാര്‍ ഒഴിയുമ്പോള്‍ ഇന്ധന നികുതിയിനത്തില്‍ 74,758 കോ​​​ടി രൂ​​​പയായിരുന്നു കേന്ദ്ര വരുമാനമെങ്കില്‍ മോഡി സര്‍ക്കാര്‍ വന്ന് 6 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴത് 2.94 ല​​​ക്ഷം കോ​​​ടി​​​യാ​​​യി ഉയര്‍ന്നു. വര്‍ധനവ് 300 ശതമാനം. പൊതുജനം അറിയുന്നുണ്ടോ ഈ വഞ്ചന ? – ജോര്‍ജ് കള്ളിവയലില്‍ എഴുതുന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, June 5, 2021

– ജോ​​​ര്‍ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍

പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ര്‍ഷം കൊ​​​ണ്ടു 300 ശ​​​ത​​​മാ​​​ന​​​മാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​നു​​​ണ്ടാ​​​യ വ​​​ര്‍ധ​​​ന. മോ​​​ദി സ​​​ര്‍ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തി​​​യ 2014-15ല്‍ ​​​പെ​​​ട്രോ​​​ളി​​​ന്‍റെ എ​​​ക്സൈ​​​സ് തീ​​​രു​​​വ​​​യി​​​ന​​​ത്തി​​​ല്‍ 29,275 കോ​​​ടി​​​യും ഡീ​​​സ​​​ലി​​​ല്‍ നി​​​ന്നു 42,881 കോ​​​ടി രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു വ​​​രു​​​മാ​​​നം.

എ​​​ന്നാ​​​ല്‍ കോ​​​വി​​​ഡ് ലോ​​​ക്ഡൗ​​​ണി​​​നി​​​ട​​​യി​​​ലും 2020-21 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍ഷ​​​ത്തി​​​ല്‍ പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ നി​​​കു​​​തി വ​​​രു​​​മാ​​​നം 2.94 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​യി കൂ​​​ടി. പ്ര​​​കൃ​​​തി​​​വാ​​​ത​​​ക​​​ത്തി​​​ന്‍റെത് ഉ​​​ള്‍പ്പെ​​​ടെ 2014-15ല്‍ ​​​സ​​​ര്‍ക്കാ​​​രി​​​നു കി​​​ട്ടി​​​യ​​​ത് 74,758 കോ​​​ടി രൂ​​​പ ആ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ ഈ ​​​വ​​​ര്‍ഷം സ​​​ര്‍ക്കാ​​​രി​​​ന് ഈ ​​​പ​​​ക​​​ല്‍ക്കൊ​​​ള്ള​​​യി​​​ലൂ​​​ടെ കി​​​ട്ടി​​​യ​​​ത് 2.95 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​ണ്.

കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​രി​​​ന്‍റെ ആ​​​കെ വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 12.2 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഇ​​​ന്ധ​​​ന നി​​​കു​​​തി. മോ​​​ദി സ​​​ര്‍ക്കാ​​​രി​​​ന്‍റെ ആ​​​ദ്യ​​​വ​​​ര്‍ഷം ഈ ​​​വ​​​രു​​​മാ​​​നം വെ​​​റും 5.4 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ബി​​​ജെ​​​പി സ​​​ര്‍ക്കാ​​​രി​​​ന്‍റെ ആ​​​റു വ​​​ര്‍ഷം കൊ​​​ണ്ട് ഇ​​​ര​​​ട്ടി​​​യി​​​ലും മേ​​​ലേ​​​യാ​​​ണ് ഇ​​​ന്ധ​​​ന നി​​​കു​​​തി കൂ​​​ട്ടി​​​യ​​​ത്.

പെ​​​ട്രോ​​​ള്‍ വി​​​ല​​​യു​​​ടെ 60 ശ​​​ത​​​മാ​​​ന​​​വും ഡീ​​​സ​​​ലി​​​ന്‍റെ 54 ശ​​​ത​​​മാ​​​ന​​​വും കേ​​​ന്ദ്ര എ​​​ക്സൈ​​​സ് നി​​​കു​​​തി​​​ക​​​ളും സെ​​​സും സം​​​സ്ഥാ​​​ന വാ​​​റ്റു​​​മാ​​​ണ്. പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ എ​​​ക്സൈ​​​സ് നി​​​കു​​​തി കു​​​ത്ത​​​നെ കൂ​​​ട്ടി​​​യാ​​​ണു കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ വ​​​രു​​​മാ​​​നം മൂ​​​ന്നി​​​ര​​​ട്ടി​​​യാ​​​ക്കി​​​യ​​​ത്. ഓ​​​രോ ലി​​​റ്റ​​​ര്‍ പെ​​​ട്രോ​​​ളി​​​നും 9.48 രൂ​​​പ​​​യി​​​ല്‍ നി​​​ന്നു 32.90 രൂ​​​പ​​​യാ​​​യും ഡീ​​​സ​​​ലി​​​ന് 3.56ല്‍ ​​​നി​​​ന്ന് 31.80 രൂ​​​പ​​​യു​​​മാ​​​ണു മോ​​​ദി സ​​​ര്‍ക്കാ​​​ര്‍ നി​​​കു​​​തി കൂ​​​ട്ടി​​​യ​​​ത്.

പ​​​രി​​​ക്കി​​​നു മീ​​​തെ പ​​​ക​​​ല്‍ക്കൊ​​​ള്ള

പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ക​​​ര്‍ഷ​​​ക​​​രും മു​​​ത​​​ല്‍ ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം വ്യ​​​വ​​​സാ​​​യി​​​ക​​​ളും ബി​​​സി​​​ന​​​സു​​​കാ​​​രും വ​​​രെ​​യു​​ള്ള മ​​​ഹാ​​​ഭൂ​​​രി​​​പ​​​ക്ഷം പേ​​​രും പ​​​ണ​​​മി​​​ല്ലാ​​​തെ വി​​​ഷ​​​മി​​​ക്കു​​​മ്പോ​​​ഴാ​​​ണു പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ വി​​​ല​​​യും നി​​​കു​​​തി​​​ക​​​ളും കൂ​​​ട്ടി​​​യ സ​​​ര്‍ക്കാ​​​രി​​​ന്‍റെ പ​​​ക​​​ൽക്കൊ​​ള്ള. ശൗ​​​ചാ​​​ല​​​യ​​​ങ്ങൾ‍ നി​​​ര്‍മി​​​ക്കാ​​​നാ​​​ണ് ഇ​​​ന്ധ​​​ന​​​വി​​​ല കൂ​​​ട്ടു​​​ന്ന​​​തെ​​​ന്ന പ​​​ഴ​​​യ തൊ​​​ടു​​​ന്യാ​​​യം ഇ​​​പ്പോ​​​ള്‍ ബി​​​ജെ​​​പി​​​ക്കാ​​​ര്‍ പോ​​​ലും ആ​​​വ​​​ര്‍ത്തി​​​ക്കു​​​ന്നി​​​ല്ല.

കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ള്‍ക്ക് ഓ​​​ക്സി​​​ജ​​​നും വാ​​​ക്സി​​​നും എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ല്‍ വ​​​രെ ഗു​​​രു​​​ത​​​ര വീ​​​ഴ്ച വ​​​രു​​​ത്തി​​​യ സ​​​ര്‍ക്കാ​​​രി​​​നു പ​​​ക്ഷേ, പു​​​തി​​​യ പാ​​​ര്‍ല​​​മെ​​​ന്‍റ് മ​​​ന്ദി​​​രം മു​​​ത​​​ല്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി വ​​​രെ​​​യു​​​ള്ള നി​​​ര്‍മാ​​​ണ​​​ങ്ങ​​​ള്‍ക്കു​​​ള്ള 20,000 കോ​​​ടി രൂ​​​പ​​​യു​​​ടെ സെ​​​ന്‍ട്ര​​​ല്‍ വി​​​സ്ത പ​​​ദ്ധ​​​തി​​​ക്കു പ​​​ണ​​​മു​​​ണ്ട്. കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ല്‍ പ്രാ​​​ണ​​​വാ​​​യു കി​​​ട്ടാ​​​തെ ഡ​​​ല്‍ഹി​​​യി​​​ല്‍ പോ​​​ലും നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ള്‍ മ​​​രി​​​ച്ചു​​​വീ​​​ഴു​​​മ്പോ​​​ഴാ​​​ണി​​​ത്. ലോ​​​ക​​​ത്തി​​​നു മു​​​മ്പി​​​ല്‍ ഇ​​​ന്ത്യ ത​​​ല​​​കു​​​നി​​​ച്ച ആ​​​ഴ്ച​​​ക​​​ളാ​​​ണി​​​ത്.

ജീ​​​വി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​രെക്കാ​​​ള്‍ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളോ​​​ട് വ​​​ലി​​​യ ആ​​​ദ​​​ര​​​വു കാ​​​ട്ടു​​​ന്ന​​​താ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ സം​​​സ്കാ​​​രം. പ​​​ക്ഷേ ഗം​​​ഗാ ന​​​ദി​​​യി​​​ല്‍ ഉ​​​ള്‍പ്പെ​​​ടെ മൃ​​​ത​​​ശ​​​രീ​​​ര​​​ങ്ങ​​​ള്‍ ഒ​​​ഴു​​​ക്കി​​​വി​​​ട്ട​​​തും ചീ​​​ഞ്ഞ​​​ളി​​​ഞ്ഞ മ​​​നു​​​ഷ്യ​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ല്‍ മ​​​ല്‍സ്യ​​​വും നാ​​​യ്ക്ക​​​ളും വ​​​രെ ക​​​ടി​​​ച്ചു​​​പ​​​റി​​​ക്കു​​​ന്ന​​​തും രാ​​​ജ്യ​​​ത്തി​​​നാ​​​കെ വ​​​ലി​​​യ നാ​​​ണ​​​ക്കേ​​​ടാ​​​യ​​​താ​​​ണ്.

പൂ​​​ജ​​​ക​​​ളും, ആ​​​ദ​​​ര​​​വു​​​ക​​​ളോ ഇല്ലാ​​​തെ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു മൃ​​​ത​​​ശ​​​രീ​​​ര​​​ങ്ങ​​​ള്‍ ഡ​​​ല്‍ഹി​​​യി​​​ലെ ശ്മ​​​ശാ​​​ന​​​ങ്ങ​​​ളി​​​ലും പാ​​​ര്‍ക്കു​​​ക​​​ളി​​​ലും തെ​​​രു​​​വോ​​​ര​​​ങ്ങ​​​ളി​​​ലും നി​​​ര​​​ത്തി​​​യി​​​ട്ടു ചി​​​ത​​​യെ​​​രി​​​ക്കു​​​ന്ന​​​തിന്‍റെ ചി​​​ത്ര​​​ങ്ങ​​​ള്‍ ആ​​​ഗോ​​​ള മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ക​​​വ​​​ര്‍പേ​​​ജി​​​ല്‍ ആ​​​ഘോ​​​ഷി​​​ച്ച​​​തി​​​ന്‍റെ അ​​​പ​​​മാ​​​ന​​​വും പൊ​​​റു​​​ക്കാ​​​നാ​​​കി​​​ല്ല.

ജ​​​ന​​​വി​​​രു​​​ദ്ധ​​​ര്‍ അ​​​ന​​​ര്‍ഹ​​​ര്‍

കോ​​​വി​​​ഡും ലോക്ഡൗ​​​ണു​​​ക​​​ളും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍ക്കു സൃ​​​ഷ്ടി​​​ച്ച പ്ര​​​തി​​​സ​​​ന്ധി ചെ​​​റു​​​ത​​​ല്ല. സാ​​​മ്പ​​​ത്തി​​​ക മു​​​ര​​​ടി​​​പ്പും വ​​​രു​​​മാ​​​ന ന​​​ഷ്ട​​​വും തൊ​​​ഴി​​​ല്‍ ന​​​ഷ്ട​​​വും സ​​​മ​​​സ്ത​​​മേ​​​ഖ​​​ല​​​ക​​​ളെ​​​യും ത​​​ക​​​ര്‍ത്തെ​​​റി​​​ഞ്ഞു. എ​​​ണ്ണ​​​വി​​​ല കു​​​ത്ത​​​നെ കൂ​​​ട്ടി​​​യ​​​തോ​​​ടെ വി​​​ല​​​ക്ക​​​യ​​​റ്റം പ​​​തി​​​ന്മ​​​ട​​​ങ്ങാ​​​യി.

കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു പ​​​ട്ടി​​​ണി​​​പ്പാ​​​വ​​​ങ്ങ​​​ള്‍, അ​​​ശ​​​ര​​​ണ​​​ര്‍, ദി​​​വ​​​സ​​​ക്കൂ​​​ലി​​​ക്കാ​​​ര്‍, കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍, ക​​​ര്‍ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ക്കു പോ​​​ലും ആ​​​ശ്വാ​​​സ​​​മെ​​​ത്തി​​​ക്കാ​​​ന്‍ കേ​​​ന്ദ്ര​​​ത്തി​​​ലെ​​​യും മി​​​ക്ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും സ​​​ര്‍ക്കാ​​​രു​​​ക​​​ള്‍ ത​​​യാ​​​റാ​​​യി​​​ല്ല. കേ​​​ര​​​ളം വ്യ​​​ത്യ​​​സ്ത​​​മാ​​​യ​​​തു ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു.

എ​​​ല്ലാ​​​വ​​​ര്‍ക്കും സൗ​​​ജ​​​ന്യ വാ​​​ക്സി​​​ന്‍ ന​​​ല്‍കി രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ക പ്ര​​​ധാ​​​ന​​​മാ​​​ണ്. പാ​​​വ​​​ങ്ങ​​​ള്‍ക്കും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍ക്കും ആ​​​ശ്വാ​​​സ​​​വും സം​​​ര​​​ക്ഷ​​​ണ​​​വും ഒ​​​രു​​​ക്കാ​​​നും സ​​​ര്‍ക്കാ​​​രി​​​നു ക​​​ഴി​​​യ​​​ണം. ക​​​ഷ്ട​​​ത​​​യി​​​ലു​​​ള്ള ജ​​​ന​​​ങ്ങ​​​ളെ പി​​​ഴി​​​യു​​​ന്ന ഇ​​​ന്ധ​​​ന വി​​​ല​​​വ​​​ര്‍ധ​​​ന അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പി​​​ന്‍വ​​​ലി​​​ച്ചേ മ​​​തി​​​യാ​​​കൂ. പെ​​​ട്രോ​​​ള്‍, ഡീ​​​സ​​​ല്‍ നി​​​കു​​​തി​​​ക​​​ള്‍ കു​​​റ​​​ച്ച്, ജ​​​ന​​​ങ്ങ​​​ള്‍ക്ക് ആ​​​ശ്വാ​​​സം ന​​​ല്‍കാ​​​ന്‍ കേ​​​ന്ദ്ര​​​വും സം​​​സ്ഥാ​​​ന​​​വും ത​​​യാ​​​റാ​​​ക​​​ണം.

ദു​​​രി​​​ത​​​ത്തി​​​ലാ​​​യ ജ​​​ന​​​ങ്ങ​​​ളെ കൊ​​​ള്ള​​​യ​​​ടി​​​ച്ചു മൈ​​​ലേ​​​ജ് കൂ​​​ട്ട​​​രു​​​ത് സ​​​ര്‍ക്കാ​​​ര്‍. ക​​​രു​​​ത​​​ലും ക്ഷേ​​​മ​​​വും ആ​​​രോ​​​ഗ്യ​​​വും സ​​​മാ​​​ധാ​​​ന​​​വും വി​​​ക​​​സ​​​ന​​​വും സാ​​​മ്പ​​​ത്തി​​​ക വ​​​ള​​​ര്‍ച്ച​​​യും ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​കാ​​​ത്ത​​​വ​​​ര്‍ക്കു ഭ​​​ര​​​ണ​​​ത്തി​​​ല്‍ തു​​​ട​​​രാ​​​ന്‍ അ​​​ര്‍ഹ​​​ത​​​യി​​​ല്ല.

പെ​​​ട്രോ​​​ള്‍ വി​​​ല​​​യും നി​​​കു​​​തി​​​ക​​​ളും (ഒ​​​രു ലി​​​റ്റ​​​റി​​​ന് രൂ​​​പ​​​യി​​​ല്‍)

അ​​​ടി​​​സ്ഥാ​​​ന വി​​​ല 34.19
ച​​​ര​​​ക്കു​​​കൂ​​​ലി 0.36
ഡീ​​​ല​​​ര്‍ ക​​​മ്മീ​​​ഷ​​​ന്‍ 3.77
എ​​​ക്സൈ​​​സ് തീ​​​രു​​​വ 32.90
വാ​​​റ്റ് 21.36
വി​​​ല്‍പ​​​ന വി​​​ല 94.76

ഡീ​​​സ​​​ല്‍

അ​​​ടി​​​സ്ഥാ​​​ന വി​​​ല 36.32
ച​​​ര​​​ക്കു​​​കൂ​​​ലി 0.33
ഡീ​​​ല​​​ര്‍ ക​​​മ്മീ​​​ഷ​​​ന്‍ 2.58
എ​​​ക്സൈ​​​സ് തീ​​​രു​​​വ 31.80
വാ​​​റ്റ് 12.19
വി​​​ല്‍പ​​​ന വി​​​ല 85.66

കടപ്പാട് – ഡൽഹിഡയറി 

×