29
Thursday September 2022

സ്വ​യം കു​ഴി​തോ​ണ്ടാ​ൻ ഇ​ത്ര​യും മി​ടു​ക്കു​ള്ള നേ​താ​ക്ക​ളെ വേ​റൊ​രു പാ​ർ​ട്ടി​യി​ലും കാ​ണി​ല്ല: കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​ധാ​ന പ്ര​ശ്നം നേ​തൃ​പ്ര​തി​സ​ന്ധി! ഡ​ൽ​ഹി ഡ​യറി- ജോർജ്ജ് കള്ളിവലയിൽ എഴുതുന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, January 23, 2021

കോണ്‍ഗ്ര​സി​നു പു​റ​മേനി​ന്നു ശ​ത്രു​ക്ക​ൾ ഒ​രു​കാ​ല​ത്തും ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നു. പാ​ർ​ട്ടി​ക്കു​ള്ളി​ലെ പ്ര​ശ്ന​ങ്ങ​ളാ​ണു പ​ല പി​ള​ർ​പ്പു​ക​ളി​ലേ​ക്കും പ്ര​തി​സ​ന്ധി​ക​ളി​ലേ​ക്കും ത​ക​ർ​ച്ച​യി​ലേ​ക്കും ന​യി​ച്ച​ത്. സ്വ​യം കു​ഴി​തോ​ണ്ടാ​ൻ ഇ​ത്ര​യും മി​ടു​ക്കു​ള്ള നേ​താ​ക്ക​ളെ വേ​റൊ​രു പാ​ർ​ട്ടി​യി​ലും കാ​ണി​ല്ല. എ​ത്ര തോ​ൽ​വി​ക​ളും പി​ള​ർ​പ്പു​ക​ളും വീ​ഴ്ച​ക​ളും ക​ഴി​ഞ്ഞാ​ലും പാ​ഠം പ​ഠി​ക്കു​ന്നി​ല്ല. ത​മ്മി​ല​ടി​ക​ളും പാ​ര​വ​യ്പു​ക​ളും ഗ്രൂ​പ്പു​ക​ളി​ക​ളും പ്ര​ശ്നം വ​ഷ​ളാ​ക്കു​ന്നു. 80 ക​ഴി​ഞ്ഞ​വ​ർ പോ​ലും പ​ദ​വി​ക​ളി​ൽ​നി​ന്നു മാ​റാ​ത്ത​തും പ്ര​തി​സ​ന്ധി​യാ​ണ്.

നേ​തൃ​പ്ര​തി​സ​ന്ധി​യാ​ണു കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​ധാ​ന പ്ര​ശ്നം. കൈ​പി​ടി​ക്കാ​നാ​ളി​ല്ലെ​ങ്കി​ൽ ‘കൈ’​ക്ക​രു​ത്തു കു​റ​യും. 2019 മേ​യ് 25ന് ​ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന കോ​ണ്‍ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണു കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി ഒ​ഴി​യു​ന്ന​താ​യി രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​ത്തി​നു ശേ​ഷം അ​ടു​ത്ത മേ​യ് 25നു ​പോ​ലും പു​തി​യ മു​ഴു​സ​മ​യ പ്ര​സി​ഡ​ന്‍റ് ഉ​ണ്ടാ​കി​ല്ലെ​ന്ന് ഇ​ന്ന​ല​ത്തെ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​യ​താ​ണു ബാ​ക്കി​പ​ത്രം. 2019 ജൂ​ണ്‍ 29ന് ’​പ​ല​വ​ഴി​യു​ട​ൽ, ത​ല തേ​ടി കോ​ണ്‍ഗ്ര​സ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ദീ​പി​ക​യി​ലെ ഇ​തേ പം​ക്തി​യി​ൽ എ​ഴു​തി​യ​ത് ഇ​ന്നും പ്ര​സ​ക്ത​മാ​ണ്. ത​ല​യി​ല്ലാ​തെ ആ​ടു​ക​യാ​ണ് കോ​ണ്‍ഗ്ര​സ്.

ത​ല്ല​ണ്ട​മ്മാ​വാ ന​ന്നാ​വൂ​ല്ല

എ​ന്നെ ത​ല്ല​ണ്ട​മ്മാ​വാ ഞാ​ൻ ന​ന്നാ​വൂ​ല്ലാ – ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി എ​ന്ന സി​നി​മ​യി​ൽ വി​നീ​ത് ശ്രീ​നി​വാ​സ​നും ഷാ​ൻ റ​ഹ്‌മാ​നും ചേ​ർ​ന്നൊ​രു​ക്കി​യ ഗാ​ന​ത്തി​ലെ ആ ​ആ​ദ്യ​വ​രി​ക​ൾ മ​ല​യാ​ളി​ക​ൾ​ക്കു ഹൃ​ദിസ്ഥ​മാ​ണ്. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍ഗ്ര​സ് എ​ന്ന മു​ഖ്യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യു​ടെ കാ​ര്യ​ത്തി​ൽ ഇ​ത​ല്ലേ ശ​രി​യെ​ന്നു ചോ​ദി​ക്കു​ന്ന കോ​ണ്‍ഗ്ര​സു​കാ​ർ നി​ര​വ​ധി​യാ​ണ്. ആ​ശ​യ​പ​ര​മാ​യ പ്ര​തി​സ​ന്ധി​യും രൂ​ക്ഷ​മാ​ണ്. കോ​ണ്‍ഗ്ര​സി​ന്‍റെ ന​യ​വും നി​ല​പാ​ടു​ക​ളും ഇ​ട​താ​ണോ വ​ല​താ​ണോ മ​ധ്യ​ത്തി​ലാ​ണോ എ​ന്നു​പോ​ലും ആ​ർ​ക്കും നി​ശ്ച​യ​മി​ല്ല. കൃ​ത്യ​വും വ്യ​ക്ത​വു​മാ​യ ന​യ​ങ്ങ​ളോ നി​ല​പാ​ടു​ക​ളോ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ലു​ള്ള വ​ലി​യ സ​മ​ര സ​ന്നാ​ഹ​ങ്ങ​ളോ രൂ​പ​പ്പെ​ടു​ത്താ​ൻ കോ​ണ്‍ഗ്ര​സി​നു ക​ഴി​യു​ന്നി​ല്ല.

നേ​തൃ​പ്ര​തി​സ​ന്ധി​യും നി​ല​പാ​ടു​ക​ളി​ലെ വ്യ​ക്ത​ത​യി​ല്ലാ​യ്മ​യും സ​ർ​വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പ​വും മാ​ത്ര​മ​ല്ല, ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള്ള ത​ന്ത്ര​ങ്ങ​ളോ പ​രി​പാ​ടി​ക​ളോ ഉ​ണ്ടാ​കു​ന്നി​ല്ല. ബി​ജെ​പി​ക്കു ബ​ദ​ലാ​യി ഹി​ന്ദു​ത്വ തീ​വ്ര​ത​യ്ക്ക് ആ​ക്കം പോ​രെ​ന്നു വി​ശ്വ​സി​ക്കു​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളു​ടെ നി​ര​യും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. മ​റു​വ​ശ​ത്ത് മു​സ്‌​ലിം, ക്രൈ​സ്ത​വ, ദ​ളി​ത്, പി​ന്നാ​ക്ക വോ​ട്ടു​ക​ൾ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നു​ള്ള വേ​വ​ലാ​തി​യും വ്യ​ക്തം. ര​ണ്ടും ക​യ്ച്ചി​ട്ട് ഇ​റ​ക്കാ​നും മേ​ല, മ​ധു​രി​ച്ചി​ട്ടു തു​പ്പാ​നും മേ​ലെ​ന്ന സ്ഥി​തി. 2014, 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും പി​ന്നീ​ടു ന​ട​ന്ന പ​ല നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും തോ​റ്റ​തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ നി​ന്നു മു​ക്ത​മാ​കാ​നോ, പാ​ർ​ട്ടി​യെ പു​നരു​ജ്ജീ​വി​പ്പി​ക്കാ​നോ ഗൗ​ര​വ​മാ​യ ശ്ര​മ​മി​ല്ല. ഏ​താ​ണ്ടെ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഓ​രോ വ​ർ​ഷ​വും പാ​ർ​ട്ടി കൂ​ടു​ത​ൽ ക്ഷ​യി​ക്കു​ന്പോ​ഴും പ​ഴ​യ ശൈ​ലി​യോ, രീ​തി​ക​ളോ, ന​യ​ങ്ങ​ളോ, നി​ല​പാ​ടു​ക​ളോ മാ​റ്റാ​നും യു​വ​നേ​തൃ​ത്വ​ത്തി​ലേ​ക്കു പാ​ർ​ട്ടി​യെ സ​ജ്ജ​മാ​ക്കാ​നും ക​ഴി​യു​ന്നി​ല്ല.

ജ​നാ​ധി​പ​ത്യം നോ​ക്കു​കു​ത്തി

വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ലൂ​ടെ ഇ​ന്ന​ലെ ചേ​ർ​ന്ന കോ​ണ്‍ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി പ​തി​വു യോ​ഗ​മാ​യി പ​രി​ണ​മി​ച്ചു. മേ​യ് അ​വ​സാ​നം ന​ട​ത്തു​മെ​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന കോ​ണ്‍ഗ്ര​സി​ന്‍റെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത ജൂ​ണി​ലേ​ക്കു മാ​റ്റാ​ൻ ഐ​ക​ക​ണ്ഠ്യേ​ന തീ​രു​മാ​നി​ച്ച​താ​ണു വാ​ർ​ത്ത. 2021 ജൂ​ണി​ൽ കോ​ണ്‍ഗ്ര​സി​നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തി​യ പ്ര​സി​ഡ​ന്‍റ് ഉ​ണ്ടാ​കു​മെ​ന്ന വാ​ഗ്ദാ​ന​മാ​ണു യോ​ഗ​ത്തി​നു ശേ​ഷം സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ നൽകിയത്.

കേ​ര​ളം, ത​മി​ഴ്നാ​ട്, പ​ശ്ചി​മ ബം​ഗാ​ൾ, ആ​സാം, പു​തു​ച്ചേ​രി സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് കോ​ണ്‍ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു അ​ഥോ​റി​റ്റി ത​യാ​റാ​ക്കി​യ ഷെ​ഡ്യൂ​ൾ മാ​റ്റാ​നു​ള്ള ന്യാ​യം. പ​ക്ഷേ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ടൊ​പ്പം വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു കൂ​ടി ന​ട​ത്ത​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മി​ല്ല. കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന​താ​ണു കീ​ഴ്്‌വ​ഴ​ക്കം എ​ന്നു കൂ​ടി വേ​ണു​ഗോ​പാ​ൽ മ​റ​യി​ല്ലാ​തെ പ​റ​യു​ന്നു. അ​നി​വാ​ര്യ​മാ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ ഉ​ണ്ടാ​കി​ല്ലെ​ന്നു ചു​രു​ക്കം.

മോ​ത്തി​ലാ​ൽ വോ​റ​യും അ​ഹ​മ്മ​ദ് പ​ട്ടേ​ലും പോ​ലു​ള്ള പ്ര​ബ​ല നേ​താ​ക്ക​ളു​ടെ മ​ര​ണ​ത്തി​നു ശേ​ഷ​വും പാ​ർ​ട്ടി​യെ സ​ന്പൂ​ർ​ണ​മാ​യി ഉ​ട​ച്ചു​വാ​ർ​ക്കാ​ൻ ഇ​പ്പോ​ഴ​ത്തെ പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലെ കാ​ര​ണ​വ​ന്മാ​ർ അ​നു​വ​ദി​ക്കി​ല്ല. ആ​ജ്ഞാ​നു​വ​ർ​ത്തി​ക​ളെ തി​രുകി​ക്ക​യ​റ്റി പാ​ർ​ട്ടി​യെ തു​ട​ർ​ന്നും പ​ഴ​യ കോ​ക്ക​സി​ന്‍റെ നി​യ​ന്ത്രണത്തി​ലാ​ക്കാ​നാ​ണു പ്ര​ബ​ല​രു​ടെ ശ്ര​മം. ജ​നാ​ധി​പ​ത്യ പാ​ർ​ട്ടി​യി​ൽ താ​ഴെ​ത്ത​ട്ടു​മു​ത​ൽ ത​ല​പ്പ​ത്തു വ​രെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​ക​ൾ വി​ര​ള​മോ, അ​പ്ര​സ​ക്ത​മോ ആ​കു​ന്നു!

കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ടൊ​പ്പം വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്താ​നെ​ന്താ​ണു ത​ട​സം? പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗ​ങ്ങ​ൾ അ​ട​ക്കം 23 പ്ര​ബ​ല നേ​താ​ക്ക​ൾ തു​റ​ന്ന ക​ത്തെ​ഴു​തി​യ​തു സൃ​ഷ്ടി​ച്ച പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ക​ര​ക​യ​റാ​നു​ള്ള അ​വ​സ​ര​മാ​ണു സോ​ണി​യ- രാ​ഹു​ൽ സ്തു​തി​പാ​ഠ​ക വൃ​ന്ദം ത​ക​ർ​ത്ത​ത്.

കേ​ര​ള​ത്തി​ലും ത​ഥൈ​വ!

കോ​ണ്‍ഗ്ര​സി​നു നി​ർ​ണാ​യ​ക​മാ​യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കു​ന്ന കേ​ര​ള​ത്തി​ൽ പൊ​തു​സ്വീ​കാ​ര്യ​നാ​യ ഒ​രു നേ​താ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, വി.​എം. സു​ധീ​ര​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ, കെ. ​സു​ധാ​ക​ര​ൻ തു​ട​ങ്ങി എ​ത്ര​യോ പേ​രാ​ണു മു​ഖ്യ​മ​ന്ത്രി ക​സേ​ര സ്വ​പ്നം മെ​ന​യു​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യ​ല്ലെ​ന്നു താ​രീ​ഖ് അ​ൻ​വ​ർ പ​റ​യു​ന്നു. ആ​രും മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യ​ല്ലെ​ന്ന് എ.​കെ. ആ​ന്‍റ​ണി​യും ഹൈ​ക്ക​മാ​ൻ​ഡും നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ സൈ​ഡി​ലി​രു​ത്തി ഉ​മ്മ​ൻ ചാ​ണ്ടി നേ​താ​വാ​യി രൂ​പീ​ക​രി​ച്ച പ​ത്തം​ഗ മേ​ൽ​നോ​ട്ട സ​മി​തി പാ​ർ​ട്ടി​ക്കു ഗു​ണ​മോ ദോ​ഷ​മോ എ​ന്നു ക​ണ്ട​റി​യ​ണം. സ​മി​തി​യി​ൽ കേ​ര​ള​ത്തി​ലെ പ്ര​ബ​ല ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ത​ഴ​ഞ്ഞു​വെ​ന്ന ആ​രോ​പ​ണം കൂ​ടി ചൂ​ടു​പി​ടി​ച്ച​തും സ്വാ​ഭാ​വി​കം. യു​ഡി​എ​ഫ് ക​ണ്‍വീ​ന​ർ എം.​എം. ഹ​സ​നെ പ​ടി​ക്കു പു​റ​ത്തു നി​ർ​ത്തി​യ​പ്പോ​ൾ ബി​ഹാ​റി​ൽ നി​ന്നു​ള്ള താ​രീ​ഖ് അ​ൻ​വ​റാ​ണു കേ​ര​ള​ത്തി​ലെ മു​സ്‌​ലിം പ്ര​തി​നി​ധി. പ്ര​ബ​ല​രാ​യ ക​ത്തോ​ലി​ക്ക​ർ അ​ട​ക്ക​മു​ള്ള​വ​രെ​യും സ​മി​തി​യി​ൽ നി​ന്നു വെ​ട്ടി​നി​ര​ത്തി​യെ​ന്ന പ​രാ​തി​യു​ണ്ട്.

ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത്, ലൈ​ഫ് മി​ഷ​ൻ, സ്പ്രി​ങ്ക്ള​ർ മു​ത​ൽ സ്പീ​ക്ക​ർ വ​രെ വി​വാ​ദ​ത്തി​ലാ​യി​ട്ടും ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാമ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​ട​ക്കം കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സി​നു രാ​ഷ്‌​ട്രീ​യ മേ​ധാ​വി​ത്തം നേ​ടാ​നാ​യി​ല്ലെ​ന്നു മ​റ​ക്ക​രു​ത്. ത​മ്മി​ല​ടി​ച്ചും പാ​ര​വ​ച്ചും പാ​ർ​ട്ടി​യെ​യും മു​ന്ന​ണി​യെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ൽ കോ​ണ്‍ഗ്ര​സു​കാ​ർ​ക്കു​ള്ള മി​ക​വ് മ​റ്റൊ​രു പാ​ർ​ട്ടി​ക്കും അ​വ​കാ​ശ​പ്പെ​ടാ​നാ​കി​ല്ല.

സ്വ​യം കു​ഴി​തോ​ണ്ടു​ന്ന​വ​ർ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 20ൽ 19 ​സീ​റ്റു​ക​ളും തൂ​ത്തു​വാ​രി​യ ശേ​ഷ​വും സം​സ്ഥാ​ന കോ​ണ്‍ഗ്ര​സി​ലും യു​ഡി​എ​ഫി​ലും അ​നാ​വ​ശ്യ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ച്ചു സ്വ​യം കു​ഴി​തോ​ണ്ടു​ന്ന​വ​രെ​ക്കു​റി​ച്ച് എ​ന്തു പ​റ​യാ​നാ​കും. എം.​പി. വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ലോ​ക‌്താ​ന്ത്രി​ക് ജ​ന​താ​ദ​ൾ യു​ഡി​എ​ഫി​നെ ഉ​പേ​ക്ഷി​ച്ച് എ​ൽ​ഡി​എ​ഫി​ൽ തി​രി​കെ അ​ഭ​യം തേ​ടി​യ​ത് കോ​ണ്‍ഗ്ര​സി​ന്‍റെ ത​ൻ​പ്ര​മാ​ണി​ത്വം കൊ​ണ്ടു​കൂ​ടി​യാ​ണ്. ഏ​റ്റ​വു​മൊ​ടു​വി​ൽ ജോ​സ് കെ. ​മാ​ണി​യു​ടെ കേ​ര​ള കോ​ണ്‍ഗ്ര​സ്-​എ​മ്മി​നെ പു​റ​ത്താ​ക്കി​യ​തും യു​ഡി​എ​ഫി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി. വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ന്നു​ന്ന ജ​യം നേ​ടാ​ൻ ക​ഴി​ഞ്ഞ​തി​നു കോ​ണ്‍ഗ്ര​സി​നോ​ടാ​കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ജോ​സ് കെ. ​മാ​ണി​യും ന​ന്ദി പ​റ​യു​ക.

ജാ​തി​യും മ​ത​വും ഗ്രൂ​പ്പും തി​രി​ച്ചു​ള്ള വീ​തം വ​യ്പാ​ണു കോ​ണ്‍ഗ്ര​സ് നേ​രി​ടു​ന്ന വ​ലി​യ ശാ​പം. ഒ​പ്പം 80 വ​യ​സു ക​ഴി​ഞ്ഞ​വ​ർ പോ​ലും പ​ദ​വി​ക​ളൊ​ഴി​യാ​ത്ത നി​ല​യും. മ​രി​ക്കു​ന്ന​തു വ​രെ അ​ധി​കാ​ര​ത്തി​ലും പ​ദ​വി​യി​ലും തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ പ​ടി​ക്കു പു​റ​ത്തു നി​ർ​ത്ത​ണം. നേ​തൃ​ബാ​ഹു​ല്യ​മു​ള്ള പാ​ർ​ട്ടി​യി​ൽ പ​ദ​വി​ക​ൾ​ക്കു​ള്ള പ്രാ​യ​പ​രി​ധി പ​ര​മാ​വ​ധി 75 ആ​യി നി​ശ്ച​യി​ക്കാ​നും ത​ന്‍റേ​ടം വേ​ണം. എ​ന്നാ​ൽ മു​തി​ർ​ന്ന​വ​രെ ആ​ദ​രി​ക്കാ​നും അ​വ​രു​ടെ സേ​വ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നും ക​ഴി​യാ​തെ പോ​കു​ന്ന​തും വി​ന​യാ​കും.

അ​ടി​മു​ടി ഉ​ട​ച്ചു​വാ​ർ​ക്ക​ട്ടെ

വീ​തം വ​യ്പ് അ​വ​സാ​നി​പ്പി​ക്കു​ക​യും പ്ര​വ​ർ​ത്ത​ന മി​ക​വും വി​ദ്യാ​ഭ്യാ​സ​വു​മു​ള്ള ചെ​റു​പ്പ​ക്കാ​ർ​ക്ക് അ​വ​സ​രം കൊ​ടു​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ കോ​ണ്‍ഗ്ര​സി​ന്‍റെ ഭാ​വി ഇ​രു​ളി​ലാ​കും. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു പാ​ർ​ട്ടി​യെ താ​ഴെ​ത്ത​ട്ടു മു​ത​ൽ സ​ജീ​വ​മാ​ക്കേ​ണ്ട​തു​മു​ണ്ട്. ക​ർ​ഷ​ക സ​മ​ര​ത്തി​നു പി​ന്തു​ണ ന​ൽ​കാ​നു​ള്ള പ്ര​ക്ഷോ​ഭം വൈ​കി​യെ​ന്ന് ഇ​പ്പോ​ഴാ​ണു കോ​ണ്‍ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​ക്കു മ​ന​സി​ലാ​യ​ത്. ദി​വ​സേ​ന​യു​ള്ള പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​തക വി​ല​വ​ർ​ധ​ന​യും രൂ​ക്ഷ​മാ​യ തൊ​ഴി​ലി​ല്ലാ​യ്മ​യും വി​ല​ക്ക​യ​റ്റ​വും കാ​ർ​ഷി​ക വി​ല​ത്ത​ക​ർ​ച്ച​ക​ളും സാ​ന്പ​ത്തി​ക ത​ള​ർ​ച്ച​യും അ​ട​ക്ക​മു​ള്ള ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ദൗ​ർ​ബ​ല്യം ജ​നം പൊ​റു​ക്കി​ല്ല. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു ക​ർ​മ​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​നും പാ​ർ​ട്ടി​യെ താ​ഴെ​ത്ത​ലം മു​ത​ൽ അ​ടി​മു​ടി ഉ​ട​ച്ചു​വാ​ർ​ക്കാ​നും ക​രു​ത്തു​റ്റ, പ്ര​തീ​ക്ഷ ന​ൽ​കു​ന്ന നേ​തൃ​ത്വം അ​നി​വാ​ര്യ​മാ​ണ്. ദേ​ശീ​യ ത​ല​ത്തി​ലും സം​സ്ഥാ​ന​ങ്ങ​ളി​ലും മി​ക​ച്ച നേ​തൃ​ത്വം ഉ​ണ്ടാ​യാ​ൽ കോ​ണ്‍ഗ്ര​സി​നു തി​രി​ച്ചു​വ​രാ​നാ​കും. പ​ക്ഷേ …

ഡൽഹിഡയറി/ ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

More News

ആലച്ചേരി: കണ്ണൂർ ആലച്ചേരിയിൽ നീന്തൽ പരിശീലനത്തിനിടയിൽ യുവാവ് മുങ്ങി മരിച്ചു. ആലച്ചേരി എടക്കോട്ട വരിക്കോളിൽ സദാനന്ദന്റെയും ബിന്ദുവിന്റെയും മകൻ സിബിൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ പുത്തലത്തെ കോളയാട് പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലനത്തിന് ഇടയിലാണ് അപകടം. നീന്തൽ തീരെ വശമില്ലാത്ത സിബിൻ കൂട്ടുകാർ ട്യൂബ് എടുക്കാൻ പോയ സമയത്താണ് അപകടത്തിൽ പെട്ടതെന്ന് കൂടെയുള്ളവർ പറയുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.

കുറവിലങ്ങാട്: പശ്ചിമ ബംഗാളിൽ നിന്നും ട്രയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് പൊതികളാക്കി കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും വില്പന നടത്തിയ ബoഗാൾ സ്വദേശി ടിപ്പു എസ്.കെ യെ കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ ഒ.പി വർമ്മ ദേവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാൾ കുറവിലങ്ങാടിന് സമീപം വാടകയ്ക്ക്‌ താമസിച്ച് തൊഴിലാളികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും പൊതി ഒന്നിന് 500/- രൂപ നിരക്കിൽ കഞ്ചാവ് വില്പന നടത്തി വരുകയായിരുന്നു. ഇയാളിൽ നിന്നും നാല് കഞ്ചാവ് പൊതികളും കഞ്ചാവ് വലിക്കുവാനുള്ള ചിലിം […]

നെടുങ്കണ്ടം: നിരോധനത്തിനു പിന്നാലെ ഇടുക്കി ജില്ലയിലെ ബാലൻപിള്ളസിറ്റിയിൽ പോപ്പുലർ ഫ്രണ്ടിനെ അനുകൂലിച്ച് പ്രകടനം നടത്തി. ആറുപേരാണ് പ്രകടനം നടത്തിയത്. പോപ്പുലർ ഫ്രണ്ടിന് അഭിവാദ്യം അർപ്പിച്ചും ആർ.എസ്.എസിനെ തെരുവിൽ നേരിടുമെന്ന് പറഞ്ഞായിരുന്നു പ്രകടനം. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും അനുമതിയില്ലാതെ കൂട്ടംകൂടിയതിന് കേസെടുത്തെന്നും നെടുങ്കണ്ടം പോലീസ് അറിയിച്ചു.

ഇൻസ്റ്റാഗ്രാമിൽ വളരെ സജീവമായ മെറീന തന്റെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. ചുവപ്പ് നിറത്തിലെ സാരിയിൽ അതിസുന്ദരിയായി മാറിയ മെറീനയുടെ ഷൂട്ട് എടുത്തത് അനാർക്കലി വെഡിങ് ഫോട്ടോഗ്രാഫിയാണ്. മീഡോ ബൈ പ്രിയങ്കയാണ്‌ സാരി ചെയ്തത്. നഷാശ് മേക്കോവറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായമാണ് ആരാധകർ ഫോട്ടോസിന് നൽകിയത്. സിനിമ കൂടാതെ ഷോർട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും മെറീന അഭിനയിച്ചിട്ടുണ്ട്. അനൂപ് മേനോന്റെ പദ്മയാണ് മെറീനയുടെ അവസാനമായി ഇറങ്ങിയ ചിത്രം. ആറോളം മലയാള സിനിമകൾ താരത്തിന്റെ പുറത്തിറങ്ങാനായി ഇനിയുണ്ട്. […]

ബെംഗളൂരു: കർണാടക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ഡികെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്. ബെംഗളൂരു കനകപുരയിലെ വീട്ടിൽ ഇന്നലെ വൈകിട്ടാണ് സിബിഐ സംഘം എത്തിയത്. സ്വത്തു വിവരങ്ങൾ ശേഖരിച്ചു. തഹസിൽദാരെ വരുത്തി രേഖകൾ ഒത്തു നോക്കി ഉറപ്പു വരുത്തിയാണ് സംഘം മടങ്ങിയത്. ശിവകുമാർ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നില്ല. കനകപുരയ്ക്കു പുറകെ ഡോടലഹള്ളി, സന്ദേകൊടിഹള്ളി എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിക്കാൻ ഇരിക്കെയാണ് റെയ്ഡ്. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് 2017ൽ ശിവകുമാന്റെ ഡൽഹി, […]

കൊച്ചി: ഹർത്താലിലും ബന്ദിലും ജനങ്ങൾക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച്. പോപുലർ ഫ്രണ്ട് ഇന്ത്യ മിന്നൽ ഹർത്താലിനിടെയുണ്ടായ ആക്രമണത്തിൽ നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിടാമെന്ന് കോടതി അറിയിച്ചു. നഷ്ടപരിഹാരത്തുക കെട്ടി വച്ച ശേഷമേ ജാമ്യം നൽകാവൂ എന്ന് എല്ലാ മജിസ്ട്രേറ്റു കോടതികൾക്കും നിർദേശം നൽകും. അല്ലാത്തപക്ഷം സ്വത്തുക്കൾ കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിൽ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടി കെഎസ്ആർടിസി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നിലപാടു വ്യക്തമാക്കിയത്.

കോഴിക്കോട് പ്രൊവിഡൻസ് കോളേജിൽ എത്തിയപ്പോഴുള്ള സാനിയയുടെ ഒരു തകർപ്പൻ ഡാൻസ് വീഡിയോയാണ് വൈറലാവുന്നത്. കോളേജിൽ വിദ്യാർത്ഥിനികൾക്ക് ഒപ്പം സ്റ്റേജിൽ ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഇത്. കന്നഡ ചിത്രമായ വിക്രാന്ത് റോണയിലെ രാ രാ രാക്കമ്മ എന്ന പാട്ടിനാണ് സാനിയ ഡാൻസ് ചെയ്തത്. സിനിമയോടൊപ്പം തന്നെ ഡാൻസും കൊണ്ടുപോകുന്ന ഒരാളാണ് സാനിയ. സാനിയ പലപ്പോഴും ഡാൻസ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളി തരംഗമായിട്ടുണ്ട്. നിവിൻ പൊളിക്ക് ഒപ്പമുള്ള സാനിയയുടെ പുതിയ സിനിമയാണ് സാറ്റർഡേ നൈറ്റ്. ആ സിനിമയുടെ പ്രൊമോഷൻ […]

കൊച്ചി: ക്രൈസ്തവർ പരിപാവനമായി കരുതുന്ന ഞായറാഴ്ച ദിവസം പ്രവൃത്തിദിനം ആക്കുവാനുള്ള സർക്കാർ നീക്കം ഒരിക്കലും അംഗീകരിക്കാൻ ആകില്ല എന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി. ഇതിന് മുമ്പ് ജൂൺ 30 ഞായറാഴ്ചയും കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രവർത്തി ദിനമായിരുന്നു. ഓണത്തോട് അനുബന്ധിച്ച് രണ്ടാം ശനിയാഴ്ചയാണ് സാധാരണ വള്ളംകളി മത്സരം നടത്തിയിരുന്നത്. എന്നാൽ ഇത്തവണ അതിൽ നിന്ന് വ്യത്യസ്തമായി വള്ളംകളി മത്സരം നടന്നത് ഞായറാഴ്ചയാണ്. അതുപോലെതന്നെ വിവിധ മത്സര പരീക്ഷകൾക്കും മറ്റു പരിപാടികൾക്കും ഞായറാഴ്ച ദിവസം കൂടുതലായി ഉപയോഗിക്കുന്നു […]

ന്യൂഡൽഹി: അവിവാഹിതർക്കും ഗർഭഛിദ്രത്തിന് അവകാശമുണ്ടെന്നും ഗർഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്നും സുപ്രീം കോടതിയുടെ നിർണായക വിധി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്‌ അധ്യക്ഷനായ ബെഞ്ചിന്റെതാണ് സുപ്രധാന വിധി. മെഡിക്കൽ പ്രഗ്‌നൻസി ടെർമിനേഷൻ നിയമം ഭർത്താവിന്റെ പീഡനത്തിനും ബാധകമാണെന്നും സമ്മതമില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗിക വേഴ്‌ചയും ബലാത്‌സംഗത്തിന്റെ പരിധിയിൽ വരുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തില്‍ 20-24 ആഴ്ച വരെയുള്ള സമയത്തും അവിവാഹിതയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ലിവ് ഇന്‍ ബന്ധത്തില്‍ ഗര്‍ഭിണിയാകുന്ന അവിവാഹിതയ്ക്ക് ഗര്‍ഭച്ഛിദ്രം അനുവദിക്കാതിരിക്കുന്നത് ഭരണ […]

error: Content is protected !!