ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് നാല്‍പ്പത് താരപ്രചാരകരുടെ പട്ടിക പുറത്ത് വിട്ട് എഎപി.
പട്ടികയില്‍ പഞ്ചാബില്‍ നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവരുമുണ്ട്. താരപ്രചാരകരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടില്ലെങ്കിലും ഭഗവന്ത് മനിന്റെ ഭാര്യ ഡോ.ഗുര്‍പ്രീത് കൗറും പ്രചാരണങ്ങളില്‍ സജീവമാണ്.
/sathyam/media/media_files/2025/01/23/uUwfE5CF0ubQu0a1D1YO.jpg)
ദിവസങ്ങളായി ഡല്‍ഹിയിലുള്ള കൗര്‍ വിവിധ മണ്ഡലങ്ങളില്‍ എഎപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി വീടുവീടാന്തരം കയറി പ്രചാരണം നടത്തുകയാണ്. പഞ്ചാബ് സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഇവര്‍ വോട്ടര്‍മാരുമായി സംവദിക്കുന്നത്.
പൊതുസമ്മേളനങ്ങളിലും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും അവര്‍ പ്രചാരണ രംഗത്ത് സജീവമായിരുന്നു. പാര്‍ട്ടിക്ക് ഗുര്‍പ്രീതിന്‍റെ പങ്കാളിത്തം ഏറെ ഗുണകരമാകുമെന്നാണ് എഎപിയുടെ പ്രതീക്ഷ.
മുന്ദക നിയമസഭ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജസ്‌ബീര്‍ കരലയ്ക്ക് വേണ്ടി താന്‍ വീടുവീടാന്തരം പ്രചാരണം നടത്തിയതായി കൗർ എക്‌സില്‍ കുറിച്ചു. നാട്ടുകാര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ഇത്രയധികം ബഹുമാനവും സ്‌നേഹവും നല്‍കുന്നതിന് നന്ദി എന്നും അവര്‍ കുറിച്ചു. വലിയ ഭൂരിപക്ഷത്തില്‍ എഎപി വിജയിക്കുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു. ആം ആദ്‌മി പാര്‍ട്ടി നീണാള്‍ വാഴട്ടെയെന്നും അവര്‍ കുറിച്ചു.
/sathyam/media/media_files/2025/01/23/kzfc8yTniSOuf08Q6cFW.jpg)
ഇതാദ്യമായല്ല മനിന്‍റെ ഭാര്യ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവരുടെ സ്വന്തം ജില്ലയായ സന്‍ഗ്രൂറിലും സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. ഇതിന് ശേഷം ജലന്ധര്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് കനത്ത വെല്ലുവിളിയുയര്‍ത്തി.
ഡോ.കൗര്‍ നേരിട്ട് തന്നെ എല്ലാവരുടെയും പരാതികള്‍ കേട്ടു. പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ഇവിടെ നിന്ന് ജയിച്ച് കേറി. അതേസമയം ഹരിയാന തെരഞ്ഞെടുപ്പിൽ ഇവര്‍ പ്രചാരണത്തിന് എത്തിയിരുന്നില്ല.
അടുത്ത മാസം അഞ്ചിനാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണും. 83,49,645 പുരുഷ വോട്ടര്‍മാരും 71,73,952 വനിതാ വോട്ടര്‍മാരും 1261 ഭിന്ന ലിംഗക്കാരുമാണ് ഡല്‍ഹിയിലുള്ളത്.