ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം 2025 ഫെബ്രുവരി 3 ന് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് അവസാനിക്കും.
25 വര്‍ഷത്തിലേറെയായി ദേശീയ തലസ്ഥാനത്ത് അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം ഡല്‍ഹിയിലുടനീളം 22 റോഡ് ഷോകളും റാലികളും നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ട്
മറുവശത്ത്, ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി തങ്ങളുടെ സൗജന്യ ക്ഷേമപദ്ധതികളുടെ ബലത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം നേടുമെന്ന ആത്മവിശ്വാസത്തിലാണ്.
2013 വരെ 15 വര്‍ഷം രാജ്യതലസ്ഥാനത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഒരു സീറ്റ് പോലും നേടാനായിട്ടില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച്, എല്ലാ പൊതുയോഗങ്ങളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളും പ്രചാരണവും വോട്ടിംഗിന് 48 മണിക്കൂര്‍ മുമ്പ് നിര്‍ത്തണം
ഇക്കാലയളവില്‍ സിനിമ, ടി.വി, അച്ചടി മാധ്യമങ്ങള്‍ എന്നിവയിലൂടെ പ്രചാരണ സാമഗ്രികള്‍ പ്രചരിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.