ബിജെപി 45 സീറ്റുകളിലും എഎപി 24 സീറ്റുകളിലും മുന്നില്‍. ബുരാരി സീറ്റില്‍ എഎപിയുടെ സഞ്ജീവ് ഝായും ഷക്കൂര്‍ ബസ്തി നിയമസഭാ മണ്ഡലത്തില്‍ എഎപി നേതാവ് സത്യേന്ദര്‍ ജെയിനും മുന്നില്‍

പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഡല്‍ഹി മന്ത്രിയായിരുന്ന കൈലാഷ് ഗെഹ്ലോട്ട് ബിജ്വാസന്‍ സീറ്റില്‍ ലീഡ് ചെയ്യുന്നു

New Update
Kapil Mishra leads in Karawal Nagar

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഏറ്റവും ഒടുവിലത്തെ വിവരം അനുസരിച്ച് ബിജെപി 45 സീറ്റുകളിലും എഎപി 24 സീറ്റുകളിലും മുന്നിലാണ്. 

Advertisment

കരാവൽ നഗറിൽ ബിജെപി നേതാവ് കപിൽ മിശ്രയാണ് മുന്നിൽ. എഎപിയുടെ മനോജ് ത്യാഗിയും കോൺഗ്രസിന്റെ പണ്ഡിറ്റ് മിശ്രയും പിന്നിലാണ്.


ബുരാരി സീറ്റില്‍ എഎപിയുടെ സഞ്ജീവ് ഝാ മുന്നിലാണ്. കോണ്‍ഗ്രസിന്റെ മംഗേഷ് ത്യാഗിയും എന്‍ഡിഎയുടെ ശൈലേന്ദ്ര കുമാറും (ജെഡിയു) പിന്നിലാണ്


വടക്കന്‍ ഡല്‍ഹി ജില്ലയിലെ ഷക്കൂര്‍ ബസ്തി നിയമസഭാ മണ്ഡലത്തില്‍ എഎപി നേതാവ് സത്യേന്ദര്‍ ജെയിന്‍ മുന്നിലാണ്. ബിജെപിയുടെ കര്‍ണൈല്‍ സിങ്ങും കോണ്‍ഗ്രസിന്റെ സതീഷ് ലുത്രയും പിന്നിലാണ്.

പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഡല്‍ഹി മന്ത്രിയായിരുന്ന കൈലാഷ് ഗെഹ്ലോട്ട് ബിജ്വാസന്‍ സീറ്റില്‍ ലീഡ് ചെയ്യുന്നു. എഎപിയുടെ സുരേന്ദര്‍ ഭരദ്വാജും കോണ്‍ഗ്രസിന്റെ കേണല്‍ ദേവീന്ദര്‍ സെഹ്രാവത്തും പിന്നിലാണ്.

Advertisment