ഡൽഹിയിൽ കർഷകരുടെ നേതൃതത്തിൽ നടക്കുന്ന ഐതിഹാസമായ കർഷകസമരത്തിൽ ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് കുത്തനൂർ മണ്ഡലം കർഷക കോൺഗ്രസിൻറെ നേതൃത്വത്തിൽഐക്യദാർഢ്യ ട്രാക്ടർ റാലി തോലനൂരിൽ നിന്നും ആരംഭിച്ചു മുൻ മണ്ഡലം പ്രസിഡൻറ് പി ബാലൻ ട്രാക്ടർ ഫ്ലാഗ് ഓഫ് ചെയ്തു.
/sathyam/media/post_attachments/OULtsO2WKPSw4g5S9NVa.jpg)
പ്രസ്തുത യോഗത്തിൽ കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് എന്‍ സ്വാമിനാഥൻ അധ്യക്ഷനായി കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജി.ശിവരാജ് ഉദ്ഘാടനം ചെയ്തു. കുത്തനൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ടി.സഹദേവൻ കർഷക കോൺഗ്രസ്സിൻ്റെ ജില്ലാ സെക്രട്ടറിമാരായ പങ്കജാക്ഷൻ മാഷ് സി.കെ.ഉണ്ണി കോപ്പറേറ്റീവ് ബാങ്ക് പ്രസിഡൻ്റ് പങ്കജാക്ഷൻ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ആർ മാധവൻ, അൻസാർ കാസിം എന്നിവർ പ്രസംഗിച്ചു. ഹരിദാസൻ സ്വാഗതവും വിനോത് തോലനൂർ നന്ദിയും പറഞ്ഞു