ഡല്‍ഹി തീപ്പിടിത്തം: മരിച്ചത് 43 പേര്‍

ഉല്ലാസ് ചന്ദ്രൻ
Sunday, December 8, 2019

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടത്തിന് തീ പിടിച്ച് മരിച്ചവരുടെ എണ്ണം 43 ആയി. 52 പേരെ രക്ഷപ്പെടുത്തി. നിരവധിപേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചെ 5.22 ന് റാണി ഝാന്‍സി റോഡിലെ ഒരു സ്‌കൂള്‍ ബാഗ് നിര്‍മാണശാലയ്ക്കാണ് തീപിടിച്ചത്. ഈ കെട്ടിടത്തില്‍ ഉറങ്ങിയിരുന്ന തൊഴിലാളികളാണ് ദുരന്തത്തിന് ഇരയായത്. വിവരമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

30 ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റ ഇരുപതോളം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലര്‍ക്കും കനത്ത പുക ശ്വസിച്ചതു മൂലമുണ്ടായ അസ്വസ്ഥതയുമുണ്ട്.

വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഖേദം പ്രകടിപ്പിച്ചു.

×