തെക്കന്‍ ഡല്‍ഹിയില്‍ വനിതാ കോളജില്‍ ലൈംഗികാതിക്രമം

New Update

ന്യൂഡല്‍ഹി: വനിതാ കോളജിലെ വിദ്യാര്‍ഥിനികള്‍ കൂട്ടലൈംഗികാതിക്രമത്തിന് ഇരയായതായി ആരോപണം. സൗത്ത് ഡല്‍ഹിയിലെ ഗാര്‍ഗി കോളജിലെ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഭവം.

Advertisment

publive-image

പരിപാടി നടക്കുന്നതിനിടെ കോളജില്‍ അനധികൃതമായി പ്രവേശിച്ച യുവാക്കള്‍ ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. ചില വിദ്യാര്‍ഥിനികള്‍ സംഭവം സമൂഹമാധ്യമത്തില്‍ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസുകാരും ഇടപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്. ഫെബ്രുവരി ആറിനായിരുന്നു കോളജിലെ വാര്‍ഷികാഘോഷം. ഗേറ്റ് തുറന്നെത്തിയ ഒരു സംഘം ആളുകള്‍ വിദ്യാര്‍ഥിനികളെ കയറിപിടിക്കുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു. ഇവര്‍ ക്യാംപസിനുള്ളില്‍ ലഹരി ഉപയോഗിക്കുകയും പെണ്‍കുട്ടികളോടു അപമരാദ്യയായി പെരുമാറുകയും ചെയ്‌തെന്നും ഒരു വിദ്യാര്‍ഥിനി മാധ്യമങ്ങളോടു പറഞ്ഞു.

ഡല്‍ഹിയില്‍ പൗരത്വ ബില്‍ അനുകൂല പരിപാടിക്കെത്തിയവരാണ് ക്യാംപസില്‍ അതിക്രമിച്ച് കയറിയതെന്നും ഇവര്‍ മദ്യപിച്ചിരുന്നതായും ചില വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. 'ജയ് ശ്രീറാം' വിളിച്ചാണ് ആളുകള്‍ ക്യാംപസിനുള്ളില്‍ പ്രവേശിച്ചതെന്ന് ഇടത് അനുകൂല വിദ്യാര്‍ഥി സംഘടനായ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കോളജ് അധികൃതരുടെ ഭാഗത്തു നിന്നു വന്‍ വീഴ്ചയാണ് സംഭവച്ചിരിക്കുന്നത്. ഇതിനെതിരെ തിങ്കളാഴ്ച ക്യാംപസില്‍ പ്രതിഷേധിക്കുമെന്നും സംഘടന അറിയിച്ചു.

എന്നാല്‍, കോളജില്‍ നടന്ന പരിപാടിയില്‍ ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ആണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ഥിനികളുടെ ഭാഗത്തു നിന്നോ കോളജ് അധികൃതരുടെ ഭാഗത്തു നിന്നോ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

gargi womens college south delhi
Advertisment