ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ജമാ മസ്ജിദില്‍ ജനങ്ങള്‍ തടിച്ചുകൂടിയതിനാല്‍ പഴയ ഡല്‍ഹിയിലേത് ഉള്‍പ്പടെ ഏഴ് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. നിയമം ഭേദഗതിയെ വിമര്‍ശകര്‍ ഇതിനെ മുസ്ലിം വിരുദ്ധരായി കാണുന്നു എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇത് നിഷേധിക്കുന്നു. ഇതുവരെ അടച്ച മെട്രോ സ്റ്റേഷനുകള്‍ ചൗരി ബസാര്‍ ലാല്‍ ക്വില, ജമാ മസ്ജിദ്, ദില്ലി ഗേറ്റ്, ജാഫ്രാബാദ് മജ്പൂര്‍-ബാബര്‍പൂര്‍ ജാമിയ മില്ലിയ ഇസ്ലാമിയ എന്നിവയാണ്.
/sathyam/media/post_attachments/e3CGpoQKAKhLjNYFvkIx.jpeg)
ഡല്‍ഹി ജമാ മസ്ജിദില്‍ വെള്ളിയാഴ്ച നടത്തിയ പ്രാര്‍ത്ഥനയ്ക്ക് ശേഷം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത പ്രകടനക്കാര്‍.
ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലാണ് ജമാ മസ്ജിദില്‍ പ്രതിഷേധം. ജമാ മസ്ജിദില്‍നിന്ന് ജന്തര്‍ മന്ദറിലേക്ക് മാര്‍ച്ച് നടത്താന്‍ ചന്ദ്രശേഖര്‍ ആസാദ് അനുമതി തേടിയിരുന്നുവെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഭരണഘടനയും അംബേദ്കറുടെ പോസ്റ്ററുകളും കൈയിലേന്തിയാണ് ജുമാ മസ്ജിദിന് മുന്നിലുള്ള പ്രതിഷേധം.
ഇതിനിടെ പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ട ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ജനക്കൂട്ടത്തിനിടയിലേക്ക് ഓടുകയായിരുന്നു. മസ്ജീദിന്റെ പടിക്കെട്ടില്‍നിന്നു കൊണ്ട് പതാകകള്‍ വീശി മുദ്രാവാക്യം മുഴക്കവെയാണ് നൂറു കണക്കിന് അനുയായികള്‍ക്കൊപ്പം ആസാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇന്നലെ കൊണാട്ട് പ്ലേസിനു താഴെ സ്ഥിതിചെയ്യുന്ന തിരക്കേറിയ രാജീവ് ചൗക്ക് സ്റ്റേഷന്‍ ഉള്‍പ്പെടെ 19 സ്റ്റേഷനുകള്‍ അടച്ചിരുന്നു.ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയില്‍ ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കെതിരേ ബലപ്രയോഗം നടത്തിയെന്നാരോപിച്ച് ഡല്‍ഹി പോലീസിനെതിരേ പ്രക്ഷോഭം രൂക്ഷമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us