ഡല്‍ഹി കലാപം ;വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര ധനസഹായം നല്‍കുമെന്ന് ആം ആദ്മി സര്‍ക്കാര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, February 28, 2020

ന്യൂഡല്‍ഹി: കലാപത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിര ധനസഹായം പ്രഖ്യാപിച്ച്‌ ആം ആദ്മി സര്‍ക്കാര്‍. അടിയന്തര ധനസഹായമായി 25,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

ഇപ്പോള്‍ നല്‍കുന്ന തുക ആദ്യ ഘട്ടത്തിലെ അടിയന്തിര സഹായം മാത്രമാണെന്നും കൂടുതല്‍ പരിശോധനകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതിന് ശേഷം ബാക്കി തുക നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വീടുകള്‍ ഭാഗികമായി നശിച്ചവര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക താമസ സൗകര്യം ഒരുക്കുന്നതിനാവശ്യമായ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ടെന്നും,, ആവശ്യമെങ്കില്‍ താത്കാലികമായി ടെന്‍റുകള്‍ കെട്ടുന്ന കാര്യം പരിഗണനയിലുണ്ടെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

×