ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉപതിരഞ്ഞെടുപ്പ്: നാലു സീറ്റുകളിലും വിജയം സ്വന്തമാക്കി ആം ആദ്മി പാര്‍ട്ടി; ഒരു സീറ്റില്‍ കോണ്‍ഗ്രസിന് വിജയം; ബിജെപിക്ക് കനത്ത തിരിച്ചടി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, March 4, 2021

ന്യൂഡല്‍ഹി: : ഡല്‍ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ അ​ഞ്ചു സീ​റ്റുക​ളി​ലേ​ക്ക് ന​ട​ന്ന ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ലി​ലും ആം ​ആ​ദ്മി പാ​ർ​ട്ടി വി​ജ​യി​ച്ചു. ഒ​രു സീ​റ്റി​ൽ കോ​ണ്‍​ഗ്ര​സും വി​ജ​യി​ച്ചു. ഒ​രു സീ​റ്റ് പോ​ലും നേ​ടാ​നാ​കാ​തെ ക​ന​ത്ത പ​രാ​ജ​യ​മാ​ണ് ബി​ജെ​പി നേ​രി​ട്ട​ത്.

ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന സീ​റ്റാ​ണ് കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ച​ത്. ബി​ജെ​പി​യു​ടെ ഒ​രു സീ​റ്റ് ആ​പ്പി​ന് ല​ഭി​ക്കു​ക​യും ചെ​യ്തു.

×