പൗ​ര​ത്വ ഭേ​ഗ​ദ​തി നി​യ​മ​ത്തി​നെ​തി​രെ ഡല്‍ഹിയില്‍ സംഘര്‍ഷം; നാ​ലു മെ​ട്രോ സ്റ്റേ​ഷ​നു​ക​ള്‍ അ​ട​ച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, February 24, 2020

ന്യൂ​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ഗ​ദ​തി നി​യ​മ​ത്തി​നെ​തി​രെ വടക്കുകിഴക്കന്‍ ഡ​ല്‍​ഹി​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലെ നാ​ലു മെ​ട്രോ സ്റ്റേ​ഷ​നു​ക​ള്‍ അ​ട​ച്ചു. മൗ​ജ്പു​ര്‍- ബാ​ബ​ര്‍​പു​ര്‍, ഗോ​കു​ല്‍​പു​രി, ജോ​ഹ്രി എ​ന്‍​ക്ലേ​വ്, ശി​വ് വി​ഹാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റേ​ഷ​നു​ക​ളാ​ണ് അ​ട​ച്ച​ത്.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്റ്റേ​ഷ​നു​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ടം അ​ട​ച്ച​തെ​ന്ന് ഡി​എം​ആ​ര്‍​സി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

സി​എ​എ​യ്ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലാ​ണ് വീ​ണ്ടും സം​ഘ​ര്‍​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഭ​ജ​ന്‍​പു​ര, മൗ​ജ്പു​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ക്ര​മ​ങ്ങ​ള്‍ അ​ര​ങ്ങേ​റി​യ​ത്.

×