ദേശീയം

ജന്മദിനാഘോഷത്തിന് തൊട്ടുമുമ്പ് 16കാരിയെ അയല്‍ക്കാരനായ യുവാവ് കോടാലി കൊണ്ട് വെട്ടി; കണ്ണിന് സമീപം ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയില്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, July 13, 2021

ഡല്‍ഹി: 16കാരിയെ യുവാവ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണിന് സമീപം ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തെക്ക്പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മോട്ടിഭാഗ് പ്രദേശത്താണ് സംഭവം. പ്രദേശവാസിയായ പ്രവീണ്‍ എന്ന യുവാവാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ 20കാരനായി  തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ആക്രമണത്തിനുള്ള പ്രേരണ എന്താണെന്ന് വ്യക്തമായിട്ടില്ല. പെണ്‍കുട്ടിയെ യുവാവ് നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ജന്മദിനത്തിന് തൊട്ടുമുന്‍പാണ് ആക്രമണം നടന്നതെന്നും പൊലീസ് പറയുന്നു.

×