ഡ​ല്‍​ഹി​യി​ലെ റി​യ​ല്‍ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റി​ന്‍റെ കൊ​ല​പാ​ത​ക കേസില്‍ ഒരാള്‍ അ​റ​സ്റ്റി​ല്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, January 24, 2021

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ജ​ഫ്രാ​ബാ​ദി​ല്‍ റി​യ​ല്‍ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റി​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദേ​ശ്വ​ര്‍ സ്വ​ദേ​ശി​യാ​യ മൊ​ഹ്ദ് ഉ​മ​ര്‍(19)​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.


റാ​യീ​സ് അ​ന്‍​സാ​രി(45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ടി​ന് പു​റ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന റാ​യീ​സി​നെ വാ​ക്കു​ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ആ​ക്ര​മി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ക്ര​മി​ക​ളി​ലൊ​രാ​ളെ പി​ടി​കൂ​ടി​യ​ത്. 2010ല്‍ ​ന​ട​ന്ന ഒ​രു കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​കാ​ര​മാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്ന് പി​ടി​യി​ലാ​യ പ്ര​തി പോ​ലീ​സി​നോ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി.

×