ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഡല്‍ഹി: പുതിയ സംയുക്ത സേനാ മേധാവിയായി റിട്ടയേര്‍ഡ് ലഫ. ജനറല്‍ അനില്‍ ചൗഹാന്. ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്ത് മരിച്ച് ഒമ്പതു മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ നിയമനം.
Advertisment
ദേശീയ സുരക്ഷാ കൗണ്‍സിലിന്റെ സൈനിക ഉപദേഷ്ടാവായി ജനറല്‍ ചൗഹാന് സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ജമ്മു കശ്മീരിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.