ഡല്‍ഹി: സാനിറ്ററി നാപ്കിന്‍ സൗജന്യ നിരക്കിൽ നല്‍കി കൂടെയെന്ന് ചോദിച്ച പെൺകുട്ടിക്ക് മോശം മറുപടി നല്‍കിയ ഉദ്യോഗസ്ഥയ്ക്കെതിരെ നടപടിയുമായി ദേശീയ വനിതാ കമ്മീഷന്‍. ബിഹാർ വനിതാ ശിശുവികസന കോർപ്പറേഷന്‍ എംഡി ഹർജോത് കൗർ ബർമയ്ക്ക് എതിരെയാണ് നടപടി.
/sathyam/media/post_attachments/vzWs0wnAKk8d0636Wbwm.jpg)
സംഭവത്തില്‍ റിപ്പോർട്ട് തേടിയ വനിതാ കമ്മീഷന്‍ അധ്യക്ഷ, രേഖ ശർമ 7 ദിവസത്തിനകം മറുപടി നല്‍കാൻ നിർദ്ദേശിച്ചു.
യൂണിഫോമും പുസ്തകങ്ങളും സൗജന്യമായി നല്‍കുന്ന സർക്കാറിന് സാനിറ്ററി നാപ്കിനുകളും നല്‍കിക്കൂടെ എന്നായിരുന്നു പെൺകുട്ടിയുടെ ചോദ്യം. ഇങ്ങനെ പോയാല്‍ ഗർഭ നിരോധന ഉറകളും സൗജന്യമായി ചോദിക്കുമല്ലോ എന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി.
എല്ലാം സർക്കാർ ചെയ്തു തരണമെന്ന് കരുതി വെറുതെയിരിക്കുന്നത് തെറ്റാണെന്നും ഓഫീസർ ഹർജോത് കൗർ ബംമ്ര പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ദേശീയ വനിതാ കമ്മീഷന്റെ നടപടി.