New Update
ഡൽഹി: ഡൽഹിയിൽ ആളുകള്‍ നോക്കിനിൽക്കെ 25കാരനെ മൂന്നു പേര് ചേര്‍ന്ന് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ സുന്ദർ നഗർ ഏരിയയിലാണ് സംഭവം.
Advertisment
ആളുകള്‍ നോക്കിനിൽക്കെ 25 കാരനായ മനീഷ് എന്നയാളെ മൂന്ന് പേർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ മനീഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പ്രതികളെ പോലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫൈസാൻ, ബിലാൽ, അർമാൻ എന്നിവരാണ് പ്രതികളുടെ പേര്.
മുന്‍ വൈരാഗ്യത്തെ തുടർന്നാണ് കൊലപാതകം. മൂന്ന് പ്രതികളും ഇരയുടെ അതേ പ്രദേശത്താണ് താമസിക്കുന്നത്.