ഡല്‍ഹി: ശക്തര്‍ക്കും ദുര്‍ബലര്‍ക്കും തുല്യമായ അവസരം ഉണ്ടാകുക എന്നതാണ് ജനാധിപത്യത്തെക്കുറിച്ചുള്ള എന്റെ സങ്കല്പം. ഇരുപതു പേര് കേന്ദ്രത്തിലിരുന്നു തീരുമാനിച്ചാല്‍ ശരിയായ ജനാധിപത്യം ആകില്ല.’’- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഈ വാക്കുകള്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെങ്കിലും വിസ്മരിക്കരുത്.
“വിവേകത്തോടെ ഇഷ്ടപ്പെട്ടവനെ തെരഞ്ഞെടുക്കാന്‍ തയാറായില്ലെങ്കില്‍ ജനാധിപത്യം വിജയിക്കില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സംരക്ഷണം വിദ്യാഭ്യാസമാണ്’’ എന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഫ്രാങ്ക്ലിന് ഡി. റൂസ്വെല്‍റ്റും മുന്നറിയിപ്പു നല്‍കിയിരുന്നു. “എന്തെങ്കിലും വ്യത്യാസം വോട്ടിംഗ് വരുത്തുമെങ്കില്‍ അതു ചെയ്യാന്‍ അവര്‍ അനുവദിക്കില്ല’’ എന്ന് വിശ്വസാഹിത്യകാരനായിരുന്ന മാര്‍ക് ട്വെെ്വന് ഒരു നൂറ്റാണ്ടു മുമ്പേ പറഞ്ഞിരുന്നു. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ ചര്‍ച്ചയാകുമ്പോള്‍ ഇതൊക്കെ ഓര്‍മപ്പെടുത്തിയെന്നു മാത്രം.
മൂടുപടത്തിനുള്ളിലെ നാടകങ്ങള്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടികളിലെ ജനാധിപത്യംപോലും വെറും മൂടുപടം ആകുന്നുവോയെന്നു ചോദിക്കാതെ തരമില്ല. ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികേന്ദ്രീകൃതമാകുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തഃസത്തയും കരുത്തും ചോരുന്നതു സ്വാഭാവികം.
ബിജെപിയും കോണ്‍ഗ്രസും മാത്രമല്ല സിപിഎം, സിപിഐ, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, എന്‍സിപി, ശിവസേന, ആര്‍ജെഡി, ബിജെഡി, ആം ആദ്മി, ജെഡിയു, ജെഡിഎസ്, ഭാരത് രാഷ്ട്ര സമിതി എന്ന പഴയ ടിആര്‍എസ്, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, അകാലിദള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ജെഎംഎം, എംജിപി തുടങ്ങിയവ മുതല്‍ കേരളത്തിലെ മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസുകള്‍, എല്‍ജെപി, കോണ്‍ഗ്രസ്-എസ് വരെ വലുതും ചെറുതുമായ പാര്‍ട്ടികളൊക്കെ വ്യക്തികേന്ദ്രീകൃതമായി. ഉള്‍പാര്‍ട്ടി ജനാധിപത്യം വെറും നാടകമായി!
മുഖസ്തുതികളും പദവിപ്രിയരും
രണ്ടു പതിറ്റാണ്ടിനു ശേഷം ആദ്യമായി എഐസിസി അധ്യക്ഷപദവിയിലേക്കു മത്സരവും വോട്ടെടുപ്പും നടക്കുന്നു എന്നതാണു ചര്‍ച്ച. മത്സരം ഉണ്ടെന്നും രഹസ്യബാലറ്റ് ആണെന്നുമാണു വലിയ കാര്യമായി കോണ്‍ഗ്രസുകാര്‍ പറയുന്നത്. നല്ല കാര്യം. പക്ഷേ ജനാധിപത്യ പാര്‍ട്ടിയില്‍ എന്തേ ശരിയായ ജനാധിപത്യം ഇല്ലാതായെന്ന് ആരും പരസ്യമായി പറയില്ല. നേതൃത്വത്തിന്റെ സ്തുതിപാഠകരായി നിന്നില്ലെങ്കില്‍ പദവികള്‍ കിട്ടാതെപോകുമെന്ന ആശങ്ക മുതിര്‍ന്ന ദേശീയ നേതാക്കള്‍ക്കു മുതല്‍ പഞ്ചായത്തുതലം വരെയുണ്ട്.
ബിജെപിയിലെ ദേശീയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പേരിനുപോലും ജനാധിപത്യം ഇല്ലാതെപോയി. മത്സരം ഇല്ലാതെ നിലവിലെ പ്രസിഡന്റ് ജെ.പി. നഡ്ഡ വീണ്ടും ദേശീയ അധ്യക്ഷനായി. 2019 ജൂലൈയില്‍ വര്‍ക്കിംഗ് പ്രസിഡന്റായ നഡ്ഡയെ 2020 ജനുവരി 20നാണു മുഴുസമയ അധ്യക്ഷനാക്കിയത്.
ബിജെപി ഭരണഘടനയനുസരിച്ച് എവിടെയെങ്കിലും നഡ്ഡ പത്രിക നല്കിയതായോ, മത്സരിച്ചതായോ, വോട്ടെടുപ്പു നടന്നതായോ ആ പാര്‍ട്ടി അവകാശപ്പെട്ടതുപോലുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തീരുമാനിച്ചാല്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന് എന്തു പ്രസക്തി? പേരിനൊരു ജനാധിപത്യ പ്രകിയയ്ക്കു പോലും തയാറാകാത്ത പാര്‍ട്ടികളിലൂടെ അധഃപതിച്ചത് ഇന്ത്യന്‍ ജനാധിപത്യമാണ്.
എതിരില്ലാത്ത ഏകവാഴ്ചകള്
ബിജെപിയിലും കോണ്‍ഗ്രസിലും ഇതാണ് അവസ്ഥയെങ്കില്‍ ഇതര പാര്‍ട്ടികളെ കുറ്റം പറയാനാകില്ലല്ലോ. സിപിഎമ്മിലും സിപിഐയിലും പിണറായി വിജയനും കാനം രാജേന്ദ്രനും പറയുന്നതിന് അപ്പുറം ഒന്നില്ല. സംഘടനാ തെരഞ്ഞെടുപ്പില്‍ അതു സംഭവിച്ചു.
വാര്‍ഡ് കമ്മിറ്റി മുതല്‍ നിയോജകമണ്ഡലം, ജില്ലാ തെരഞ്ഞെടുപ്പുകള്‍ നടത്തിയെങ്കിലും കേരള കോണ്‍ഗ്രസ്-എമ്മില്‍ ജോസ് കെ. മാണിയാണ് അന്തിമവാക്ക്. സിപിഎമ്മില്‍ പിണറായിയുടെ നോമിനി എം.വി. ഗോവിന്ദനും സിപിഐയില്‍ കാനവും പോലെ നാളെ നടക്കുന്ന കേരള കോണ്‍ഗ്രസ്-എം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിയും എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നതില്‍ സംശയിക്കാനില്ല.
കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പുതുതലമുറയുടെ പ്രതീക്ഷയായ ഡോ. ശശി തരൂരും തമ്മിലുള്ള മത്സരം വെറും സാങ്കേതികമായി. ഖാര്‍ഗെയുടെ വിജയത്തില്‍ തരൂരിനു പോലും സംശയം ഉണ്ടാകില്ല. തോല്ക്കാന് എനിക്കു മനസില്ല എന്നല്ല, മനസാണ് എന്നാകും തരൂരിന്റെ മന്ത്രം!
ഖാര്‍ഗെയുടെ ജയം ഉറപ്പാക്കിയാണു നേതാക്കള്‍ സംയമനം പാലിക്കുന്നത്. ഹൈക്കമാന്‍ഡ് പലപ്പോഴായി നിശ്ചയിച്ചവര്‍ തെരഞ്ഞെടുത്തവരാണു മഹാഭൂരിപക്ഷം വോട്ടര്‍മാര്‍ എന്നതിനാല്‍ ഔദ്യോഗികമായ “അനൗദ്യോഗിക സ്ഥാനാര്‍ഥി’’യുടെ വിജയത്തെക്കുറിച്ചു മുതിര്‍ന്ന നേതാക്കള്‍ക്ക് ആത്മവിശ്വാസമുണ്ട്. പക്ഷേ യുവജനങ്ങളിലും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരിലും തരൂര്‍ ഉണര്‍ത്തുന്ന ആവേശം പലരുടെയും ഉറക്കം കെടുത്തും. തോല്‍വിയിലും ജയിക്കാനാകുമെന്നതാണു തരൂരിന്റെ ആത്മവിശ്വാസം.
പരസ്യമായ പക്ഷപാതിത്വം
കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അഥോറിറ്റി ചെയര്മാന് മധുസൂദന്‍ മിസ്ത്രി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ രണ്ടെണ്ണം വേറിട്ടു നിന്നു- “മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും അവരുടെ വ്യക്തിപരമായ ശേഷിയിലാണു മത്സരിക്കുന്നത്. അവരില്‍ ആര്‍ക്കു വേണമെങ്കിലും വോട്ടു ചെയ്യാന്‍ പ്രതിനിധികള്‍ക്കു സ്വാതന്ത്ര്യമുണ്ട്. ഏതെങ്കിലും സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അവര്‍ വഹിക്കുന്ന പദവിയില്‍നിന്നു രാജിവച്ചതിനു ശേഷം മാത്രം.’’ ഇതൊക്കെ കടലാസിലൊതുങ്ങിയെന്നു മാത്രം.
കേരളത്തിലെ നേതാക്കള്‍ തരൂരിനെതിരേ രംഗത്തെത്തിയതിന് അസൂയ മുതല്‍ ഭയാശങ്കകള്‍ വരെ പ്രേരകമായി. എം.കെ. രാഘവന് എംപി, കെ.എസ്. ശബരീനാഥ് എംഎല്‍എ എന്നിവരെപ്പോലെ ചുരുക്കം ചിലരാണ് തന്റേടത്തോടെ തരൂരിനെ അനുകൂലിച്ച് രംഗത്തെത്തിയത്. തരൂരിന് തുല്യ അവസരം നല്‍കുന്നില്ലെന്നു തമിഴ്നാട്ടില്‍ തരൂരിന്റെ പ്രചാരണം ക്രമീകരിച്ച കാര്‍ത്തി ചിദംബരം എംപി തുറന്നടിച്ചിരുന്നു. തെലുങ്കാനയിലെ പിസിസി പ്രസിഡന്റിന്റെ പരസ്യപ്രസ്താവനയോടു തെരഞ്ഞെടുപ്പ് അഥോറിറ്റിക്ക് മൗനമാണ്. പരസ്യമായി ഖാര്‍ഗെയെ തുണച്ചശേഷം എഐസിസി വക്താക്കള്‍ തത്കാലത്തേക്കു രാജി നല്കിയതും നാടകമാണ്.
ജനാധിപത്യപരമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളും എഐസിസിയും പിസിസിയും പരോക്ഷമായെങ്കിലും പക്ഷം പിടിച്ചതോടെ വോട്ടെടുപ്പുതന്നെ അപ്രസക്തമായി. പാര്‍ട്ടിയുടെ നിഴല്‍ തലവനും യുവരാജാവുമായ രാഹുല്‍ ഗാന്ധിയെ ചുറ്റിപ്പറ്റി ചിലരുടെ പക്കലുള്ള കടിഞ്ഞാണ്‍ ഖാര്‍ഗെ വരുന്നതോടെ മാറ്റമില്ലാതെ തുടരുകയാകും ഫലം.
മാറുന്ന രാഷ്ട്രീയ തന്ത്രങ്ങള്‍
കോണ്‍ഗ്രസിനെ നയിക്കാന്‍ ഖാര്‍ഗെയുടെ പരിചയസമ്പത്ത് വേണമെന്നാണ് സോണിയ, രാഹുല്‍, പ്രിയങ്ക കുടുംബ കൂട്ടായ്മ പ്രയോക്താക്കളുടെ വാദം. വിദ്യാര്‍ഥി, യുവ തലം മുതല്‍ പാര്‍ട്ടിയുടെ താഴേത്തട്ടില്‍ പ്രവര്‍ത്തിച്ച പരിചയവുമായല്ല രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്റായതെന്ന് ഇവര്‍ ഓര്‍ക്കണം.
ആം ആദ്മി പാര്‍ട്ടി രൂപീകരിച്ച് കോണ്‍ഗ്രസ് വോട്ടുബാങ്കിലേക്കു കടന്നുകയറി ഡല്‍ഹിയിലും പഞ്ചാബിലും ഭരണം പിടിച്ച അരവിന്ദ് കേജരിവാളിന് എന്തു രാഷ്ട്രീയ പരിചയസമ്പത്താണ് ഉണ്ടായിരുന്നത്? കാലം മാറുമ്പോള്‍ രാഷ്ട്രീയതന്ത്രങ്ങളും മാറും. സമൂലമാറ്റവും പരിഷ്കാരവും ആവശ്യമായ കോണ്‍ഗ്രസില്‍ നിര്‍ജീവാവസ്ഥയും തകര്‍ച്ചയും തുടര്‍ന്നാല്‍ മതിയെങ്കില്‍ നിലവിലെ രീതി മതിയാകും!
ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരു നേതാവ് കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതില്‍ തെറ്റില്ല. പക്ഷേ ചുരുങ്ങിയതു പത്തോ ഇരുപതോ വര്‍ഷം മുമ്പ് ഖാര്‍ഗെയും ദിഗ്വിജയും ഗെഹ്ലോട്ടുമൊക്കെ പ്രസിഡന്റായിരുന്നെങ്കില്‍ എന്തെങ്കിലും ഗുണപരമായ മാറ്റം കൊണ്ടുവരാന്‍ കഴിയുമായിരുന്നു. 80 വയസുള്ള ഖാര്ഗെയെക്കാളും 66-കാരനായ തരൂരിന് പാര്‍ട്ടിയില്‍ അനിവാര്യമായ മാറ്റത്തിനു കഴിയുമെന്നു പുതുതലമുറയ്ക്കിടയില്‍ പ്രതീക്ഷ വളര്‍ന്നതു വെറുതെയല്ല.
തന്ത്രമാക്കിയ ദളിത് പ്രേമം
ദളിത് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നുവെന്നതാണു കോണ്‍ഗ്രസിലെ പാരമ്പര്യവാദികളുടെ അവകാശവാദം. അശോക് ഗെഹ്ലോട്ടിനെ വേണ്ടെന്നു വച്ച ശേഷമാണ് ദളിത് പ്രേമം കയറിയതെന്നു മാത്രം. സച്ചിന് പൈലറ്റിനെ രാജസ്ഥാന് മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരേ എംഎല്‍എമാരെ നിരത്തി വെല്ലുവിളിച്ചതോടെയാണ് പ്രസിഡന്റ്തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നു ഗെഹ്ലോട്ടിനോട് സോണിയ നിര്‍ദേശിച്ചത്.
ക്ഷമ ചോദിച്ചെങ്കിലും ഗെഹ്ലോട്ടിനോടു ക്ഷമിക്കാന്‍ ഹൈക്കമാന്‍ഡ് തയാറായില്ല. രാഹുല്‍ ഗാന്ധിക്കു പുറമെ, കോണ്‍ഗ്രസില്‍ രണ്ടാമതൊരു ശക്തികേന്ദ്രം വളരാനുള്ള സാധ്യതയാണു രാജസ്ഥാനിലെ കലാപത്തിലൂടെ ഇവര്‍ മുന്നില്‍ക്കണ്ടത്. ഇതോടെയാണു ഗെഹ്ലോട്ടിനെ തള്ളി പകരക്കാരനായി ഖാര്‍ഗെയെ കണ്ടെത്തിയത്. പത്രിക വാങ്ങിയ ദിഗ്വിജയ് സിംഗിന്റെ പേരും ഉയര്‍ന്നെങ്കിലും ദളിത് മുഖമെന്നതും ഹൈക്കമാന്‍ഡിന്റെ കൂടുതല്‍ വിശ്വസ്തനെന്നതും ഖാര്ഗെയിലെത്തിച്ചു. മൂവരും ഒരു പോലെ.
ശശി തരൂരിനെ അപ്പോഴും പൊതുസമ്മതനായി അംഗീകരിക്കാനോ മറ്റൊരു യുവനേതാവിനെ സ്ഥാനാര്ഥിയാക്കാനോ നിലവിലെ നേതൃത്വം തയാറായില്ല. തരൂര്‍ കൊള്ളില്ലെങ്കില്‍ പകരം താരതമേ്യന പ്രായം കുറഞ്ഞ ആരുമില്ലേ? മൂന്നു തവണ കോണ്‍ഗ്രസിന്റെ ലോക്സഭാംഗവും നയതന്ത്രജ്ഞനും എഴുത്തുകാരനും ബുദ്ധിജീവിയുമായ ഡോ. ശശി തരൂര്‍ എംപിയെന്ന ലോകം ബഹുമാനിക്കുന്ന വിശ്വപൗരനെ അംഗീകരിക്കാന്‍ നിലവിലെ നേതൃനിരയ്ക്കു കഴിയാതെ പോയതില്‍ അദ്ഭുതമില്ല.
പ്രതിപക്ഷം പ്രാപ്തി നേടണം
പാര്‍ട്ടി അധ്യക്ഷപദവിയേക്കാളും തരൂരിനുയോജിച്ചത് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് എന്നതായിരുന്നു. പക്ഷേ തരൂരിനെയും മനീഷ് തിവാരിയെയെും പോലുള്ളവരെ തഴഞ്ഞ് അധീര്‍ രഞ്ജന്‍ ചൗധരിയെയാണു കക്ഷിനേതാവാക്കിയത്. അമരീന്ദര്‍ സിംഗിനെ മാറ്റി ദളിതനായ ചരണ്‍ജിത് സിംഗ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കി പാര്‍ട്ടിയെ സ്വയം തകര്‍ത്തതുപോലെ എത്രയോ ഉദാഹരണങ്ങള്‍.
കേന്ദ്രസര്‍ക്കാരിനെതിരേ മുന്നില്‍ നിന്നു പട നയിക്കേണ്ട രാഹുല്‍ ഗാന്ധി, പാര്‍ലമെന്റിലും പാര്‍ട്ടിയിലും ഉത്തരവാദിത്വം ഏറ്റെടുക്കാതെ പിന്‍സീറ്റ് ഡ്രൈവിംഗ് തുടരുന്നതാണു തെറ്റ്. ഭാരത് ജോഡോ യാത്രയുടെ വന്‍ ജനപങ്കാളിത്തം വോട്ടാക്കി മാറ്റുകയാണു മുഖ്യം. 2024ലും 2029ലും നടക്കാനുള്ള ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മോദിക്കും ബിജെപിക്കും ഫലപ്രദമായ വെല്ലുവിളി ഉയര്‍ത്താന്‍ പ്രാപ്തമായ പ്രതിപക്ഷ നേതൃത്വം ഇല്ലാതെപോകുന്നതാണു ജനാധിപത്യത്തിന് ആപത്ത്.
അബുദാബി: എമിറേറ്റിലെ ഇലക്ട്രിക് കാറുകളുടെ പരിശോധനകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ്. ലൈസൻസ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് കാറുകൾ പരിശോധിക്കുന്നതിന് വേണ്ടി രണ്ട് വാഹന പരിശോധനാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ADNOC ഡിസ്ട്രിബൂഷൻ കമ്പനിയുമായി സഹകരിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയത്. ADNOC വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്റർ, മുറൂർ ഏരിയ, അൽ ഐൻ, അൽ ബതീനിലെ വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്റ എന്നിവിടങ്ങളിലാണ് ഇലക്ട്രിക് കാറുകൾക്കായുള്ള പ്രത്യേക വരികൾ ഏർപ്പെടുത്തിയത്. ഇനിമുതൽ ഇലക്ട്രിക് കാർ ഉടമകൾക്ക് ഈ പ്രത്യേക വരികൾ […]
കൊച്ചി: അദാനി ഫൗണ്ടേഷൻ വിഴിഞ്ഞത്ത് ആരംഭിച്ച കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്ഫോമിലൂടെ ഈ വർഷം ആയിരം ദരിദ്രരെ സർക്കാർ പദ്ധതികളുമായി ബന്ധിപ്പിക്കും. ഇതിനായി 46 വനിതാ വോളണ്ടിയർമാർക്ക് ഫൗണ്ടേഷൻ പരിശീലനം നല്‍കും. സാമൂഹ്യ പരിഗണനയുടെയും പൊതുതാൽപര്യത്തിന്റെയും ഇടപെടലുകളിലൂടെ വിഴിഞ്ഞത്ത് വ്യത്യസ്തമായ ഒരു മാതൃകയാണ് അദാനി ഫൗണ്ടേഷൻ അവതരിപ്പിക്കുന്നത്. കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി അദാനി ഫൗണ്ടേഷൻ കോവിഡ് മഹാമാരി കാലത്താണ് വിഴിഞ്ഞത്ത് കമ്മ്യൂണിറ്റി വോളണ്ടിയർ പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. ഈ പ്ലാറ്റ്ഫോം സാങ്കേതികവിദ്യയിലൂടെ സർക്കാരിനും ദരിദ്രർക്കും ഇടയിൽ ഒരു പ്രധാന കണ്ണിയായി പ്രവർത്തിക്കുന്നു. അതുവഴി ആളുകൾക്ക് സർക്കാർ […]
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ ഒരു വർഷമായി പരിമിതപ്പെടുത്താൻ റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്മെന്റ് നിർദേശം നൽകി. കുവൈറ്റിലെ ജന സംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും അവിദഗ്ധ തൊഴിലാളികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. പുതിയ നിർദേശം സംബന്ധിച്ച കാര്യങ്ങൾ പഠിക്കുകയാണെന്നും ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അസ്സബാഹിനും ജനസംഖ്യാ പുനഃസന്തുലന സമിതിക്കും അന്തിമ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ ഒട്ടുമിക്ക റെസിഡൻസി പെർമിറ്റുകളും ഒരു […]
കണ്ണൂർ: ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇന്ന് രാവിലെ മൂന്ന് മണിയോടെ കണ്ണൂരിലാണ് സംഭവം. കുറ്റ്യാടി സ്വദേശി അൽത്താഫ്, കാഞ്ഞങ്ങാട് സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്. എട്ടോളം കേസുകളിൽ പ്രതിയാണ് അൽത്താഫ്. കണിച്ചാര്‍ സ്വദേശി ജിന്റോ ആണ് മരിച്ചത്. 39 വയസായിരുന്നു. കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ജിന്റോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായാണ് ജിന്റോ ഇവിടെ എത്തിയത്. […]
കോഴിക്കോട്: വയോധികയെ പീഡിപ്പിച്ച് കൊന്നു. കോഴിക്കോട് ശാന്തി നഗർ കോളനിയിലാണ് ദാരുണ സംഭവം. 74കാരിയാണ് പീഡനത്തിനു ഇരയായി മരിച്ചത്. സംഭവത്തിൽ അയൽവാസിയായ രാജൻ പിടിയിലായി. വടക സ്വദേശിയാണ് ഇയാൾ.
ഡബ്ലിൻ: അയർലണ്ടിലെ ‘മലയാളി ഇന്ത്യൻസ് (MIND)’ സംഘടിപ്പിച്ച പതിനഞ്ചാമത് മെഗാമേള ശ്രദ്ധേയമായി. ഡബ്ലിനിലെ അസ്ല സെന്ററിൽ ഫിങ്ങൾ മേയർ ഹോവർഡ് മഹോണി ടുമും മുഖ്യാതിഥിയായ സിനിമാതാരം ഹണി റോസും ചേർന്ന് വിളക്ക് തെളിച്ചു കൊണ്ടാണ് മെഗാമേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. അയർലൻഡിലെ മന്ത്രിമാരായ ജാക്ക് ചേമ്പേഴ്സ്, തോമസ് ബൈർണെ എന്നിവർ മെഗാ മേളയുടെ മുഖ്യാതിഥികളായി. മലയാളികളുടെ ഈ ആഘോഷത്തിന് നെഞ്ചിലേറ്റിക്കൊണ്ട് നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് മലബാർ ഗോൾഡ് ഡയമണ്ട്സിനു വേണ്ടി യൂറോപ്പ്യൻ […]
പത്തനംതിട്ട: രാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റാന്നി അങ്ങാടി അലങ്കാരത്തില്‍ മുഹമ്മദ് ആഷിക്കാണ് മരിച്ചത്. സ്കൂളില്‍ പത്താംതരത്തില്‍ ഒപ്പംപഠിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ നേരിട്ട് കാണാനാണ് ആഷിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. വീടിനോട് ചേര്‍ന്ന മറ്റൊരു സ്ഥലത്ത് സ്കൂട്ടര്‍വെച്ച ശേഷം നടന്നാണ് ആഷിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന്, ജനലില്‍ മുട്ടിവിളിച്ചപ്പോള്‍ പുറത്തേക്കുവന്ന പെണ്‍കുട്ടിയുടെ മാതാവ് തന്നെ കണ്ടുവെന്ന് ഉറപ്പാക്കിയതോടെ […]
ബഹ്റൈനിൽ ഭക്ഷ്യ ഉൽപ്പന്ന രംഗത്ത് തനത് മുദ്ര പതിപ്പിച്ച നാച്ചോ ഫുഡ് പ്രോഡക്ടസ് ആദ്യമായി പ്രവാസലോകത്തു അവതരിപ്പിച്ച കർഷകശ്രീ-യുടെ സീസൺ II അവാർഡ് നിശ ജൂൺ 3-ന് നടത്തപെടുകയുണ്ടായി ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ മുഖ്യതിഥിയായിരുന്നു. മത്സരത്തിന്റെ ചീഫ് ജഡ്ജ് മാർട്ടിൻ വഡുഘേ വിധിനിർണയം അവലോകനം ചെയ്തു. ഐ സി ആർ എഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ഐ എം എ സി ബഹ്റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, അവാർഡ് നിശയുടെ മുഖ്യ […]
ഹ്യൂമൻ റൈറ്റ്സ് മോധവി ഖാലിദ് അൽ ഹ്യൂമൈദിയും. മാൻ പവർ അതോറിറ്റി മോധാവി മർസൂക് അൽ ഓതൈബിയും ധാരണ പത്രം കൈമാറുന്നു കുവൈറ്റ് സിറ്റി: കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചുമതലകൾ സുഗമമാക്കുന്നതിന്നും രാജ്യത്തെ തൊഴിൽ മേഖലകൾക്ക് മികച്ച ഭാവി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് മനുഷ്യാവകാശങ്ങളുടെ മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങളും കുവൈറ്റ് സർക്കാർ അംഗീകരിച്ച അന്താരാഷ്ട്ര കൺവെൻഷനുകൾ പ്രവർത്തിക്കുന്ന തത്വങ്ങളും സംവിധാനങ്ങളും കണക്കിലെടുക്കുന്നതായും […]