30
Wednesday November 2022
Delhi

ഇ​ന്ത്യ പ​ല ഭാ​ഷ​ക​ളി​ൽ എ​ഴു​തു​ന്നു. അ​തി​ലേ​റെ ശ​ബ്ദ​ങ്ങ​ളി​ൽ സം​സാ​രി​ക്കു​ന്നു. എ​ന്നി​ട്ടും ഈ ​ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ഒ​രി​ക്ക​ലും ത​ക​ർ​ന്നി​ട്ടി​ല്ല; “ഒ​രാ​ളോ​ട് അ​യാ​ൾ​ക്കു മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ സം​സാ​രി​ച്ചാ​ൽ അ​ത​വ​ന്‍റെ ത​ല​യി​ലേ​ക്കു പോ​കു​ന്നു. എ​ന്നാ​ൽ അ​വ​ന്‍റെ സ്വ​ന്തം ഭാ​ഷ​യി​ൽ സം​സാ​രി​ച്ചാ​ൽ അ​ത​വ​ന്‍റെ ഹൃ​ദ​യ​ത്തി​ലേ​ക്കാ​ണു പോ​കു​ന്ന​ത്; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു

ജോര്‍ജ്ജ് കള്ളിവയലില്‍
Saturday, October 15, 2022

ഡൽഹി ഡയറി

​“അമ്മ​ത​ൻ വാ​ത്സ​ല്യം അ​മ്മി​ഞ്ഞപ്പാ​ൽ എ​ങ്കി​ൽ അ​തി​ൻ മാ​ധു​ര്യം എ​ന്നു​ടെ മാ​തൃ​ഭാ​ഷ. മ​റ്റു​ള്ള ഭാ​ഷ​ക​ൾ കേ​വ​ലം ധാ​ത്രി​മാ​ർ; മ​ർ​ത്യ​നു പെ​റ്റ​മ്മ ത​ൻ ഭാ​ഷ.’’ മാ​തൃ​ഭാ​ഷ​യോ​ളം വ​ലു​താ​യ മ​റ്റൊ​രു ഭാ​ഷ​യും ഇ​ന്നോ​ളം ഭൂ​ലോ​ക​ത്തി​ല്ല. ഒ​രോ​രു​ത്ത​രു​ടെ​യും ജീ​വി​തസം​സ്കാ​ര​മാ​ണ് അ​വ​ന്‍റെ മാ​തൃ​ഭാ​ഷ. സം​വേ​ദ​ന​ത്തി​ന്‍റെ​യും ത​ത്വ​ബോ​ധ​ത്തി​ന്‍റെ​യും എ​ല്ലാം അ​ടി​സ്ഥാ​നം മാ​തൃ​ഭാ​ഷ​യാ​ണ്.

മ​നു​ഷ്യ​ർ​ക്കി​ട​യി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ആ​ശ​യ​വി​നി​മ​യ ക​ണ്ണി​യാ​ണു ഭാ​ഷ. ഭാ​ഷ​ക​ളി​ലെ വൈ​വി​ധ്യം സൗ​ന്ദ​ര്യ​വും ശ​ക്തി​യും അ​റി​വു​മാ​ണ്.


“ഒ​രാ​ളോ​ട് അ​യാ​ൾ​ക്കു മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ൽ സം​സാ​രി​ച്ചാ​ൽ അ​ത​വ​ന്‍റെ ത​ല​യി​ലേ​ക്കു പോ​കു​ന്നു. എ​ന്നാ​ൽ അ​വ​ന്‍റെ സ്വ​ന്തം ഭാ​ഷ​യി​ൽ സം​സാ​രി​ച്ചാ​ൽ അ​ത​വ​ന്‍റെ ഹൃ​ദ​യ​ത്തി​ലേ​ക്കാ​ണു പോ​കു​ന്ന​ത്’’- നെ​ൽ​സ​ണ്‍ മ​ണ്ടേ​ല പ​റ​ഞ്ഞ​തും ന​മു​ക്ക് അ​റി​യാ​വു​ന്ന​തു​മാ​ണീ സ​ത്യം.


“വ്യ​ത്യ​സ്ത​മാ​യ ഒ​രു ഭാ​ഷ ജീ​വി​ത​ത്തി​ന്‍റെ വ്യ​ത്യ​സ്ത​മാ​യ കാ​ഴ്ച​പ്പാ​ടാ​ണ്’’ എ​ന്ന് ഇ​റ്റാ​ലി​യ​ൻ സി​നി​മാ സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യി​രു​ന്ന ഫെ​ഡ​റി​ക്കോ ഫെ​ല്ലി​നി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. “എ​ന്‍റെ ഭാ​ഷ​യു​ടെ പ​രി​മി​തി​ക​ൾ എ​ന്‍റെ ലോ​ക​ത്തി​ന്‍റെ അ​തി​രു​ക​ളെ​യാ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​ത്’’ എ​ന്ന് ഓ​സ്ട്രി​യ​ൻ- ബ്രി​ട്ടീ​ഷ് ത​ത്വ​ചി​ന്ത​ക​നാ​യി​രു​ന്ന ലു​ഡ്വി​ഗ് വി​റ്റ്ഗെ​ൻ​സ്റ്റൈ​ൻ എ​ഴു​തി. ഒ​രു ഭാ​ഷ ന​മ്മുടെ ജീ​വി​ത​ത്തി​നു​ള്ള ഒ​രു ഇ​ട​നാ​ഴി​യി​ൽ സ​ജ്ജ​മാ​ക്കു​ന്നു. ര​ണ്ടോ അ​തി​ല​ധി​ക​മോ ഭാ​ഷ​ക​ൾ വ​ഴി​യി​ലെ എ​ല്ലാ വാ​തി​ലു​ക​ളും തു​റ​ക്കു​മെ​ന്നും ന​മു​ക്ക​റി​യാം.

ദീ​ർ​ഘ​കാ​ല അ​ജ​ൻ​ഡ


ഹി​ന്ദി ഭാ​ഷ അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​തി​യ​ത​ല്ല. വി​ദ്യാ​ഭ്യാ​സ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, ഹൈ​ക്കോ​ട​തി​ക​ൾ തു​ട​ങ്ങി സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ൽ വ​രെ ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്കാ​നു​ള്ള കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ പു​തി​യ നീ​ക്കം പ​തി​വു​പോ​ലെ വി​വാ​ദ​മാ​യി.


ഐ​ഐ​ടി​ക​ളും ഐ​ഐ​എ​മ്മു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ട​ക്കം രാ​ജ്യ​ത്തെ എ​ല്ലാ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹി​ന്ദി​യി​ലും അ​ത​തു സം​സ്ഥാ​ന​ത്തെ പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലും ആ​ക​ണം അ​ധ്യ​യ​ന​മെ​ന്ന് അ​മി​ത് ഷാ ​അ​ധ്യ​ക്ഷ​നാ​യ ഒൗ​ദ്യോ​ഗി​ക ഭാ​ഷ​ക​ൾ​ക്കാ​യു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി നി​ർ​ദേ​ശി​ച്ചു.

ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​നു പു​റ​മേ ചോ​ദ്യ​ക്ക​ട​ലാ​സ് ഹി​ന്ദി​യി​ലാ​യി​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹി​ന്ദി​വ​ത്ക​ര​ണം ക​ടു​പ്പി​ക്കും. കേ​ന്ദ്ര സ​ർ​വീ​സി​ലും സ​ർ​ക്കാ​ർ ജോ​ലി​ക​ൾ​ക്കും ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്കും. ഇ​തോ​ടെ മ​റ്റു ഭാ​ഷ​ക്കാ​രെ​ല്ലാം ര​ണ്ടാം ത​രം പൗ​ര​ന്മാ​രാ​കു​മെ​ന്ന​തി​ൽ സം​ശ​യി​ക്കേ​ണ്ട. ഇം​ഗ്ലീ​ഷ് പോ​ലും ഇ​ച്ഛാ​പൂ​ർ​വം മാ​ത്ര​മു​ള്ള​താ​ക​ണം. ഇം​ഗ്ലീ​ഷി​നു മേ​ൽ ഹി​ന്ദി​ക്കും പ്രാ​ദേ​ശി​ക​മാ​യ ഉ​പ​ഭാ​ഷ​യ്ക്കും പ്രാ​മു​ഖ്യം ന​ൽ​ക​ണ​മെ​ന്നും ക​ഴി​ഞ്ഞ മാ​സം രാ​ഷ്‌ട്ര​പ​തി​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഡ​ൽ​ഹി, ഹ​രി​യാ​ന, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ഛത്തീ​സ്ഗ​ഡ്, ജാ​ർ​ഖ​ണ്ഡ് ആ​ൻ​ഡ​മാ​ൻ നി​ക്കോ​ബ​ർ എ​ന്നീ എ ​വി​ഭാ​ഗം സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം പൂ​ർ​ണ​മാ​യി ഹി​ന്ദി ഉ​പ​യോ​ഗി​ക്കാ​നാ​ണ് ശി​പാ​ർ​ശ. കൂ​ടു​ത​ൽ പേ​ർ ഹി​ന്ദി സം​സാ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളെ​ന്നാ​ണ് എ ​മേ​ഖ​ല​യു​ടെ നി​ർ​വ​ച​നം. കേ​ര​ളം അ​ട​ക്ക​മു​ള്ള ബി, ​സി മേ​ഖ​ല​ക​ളി​ലെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ത​ത്കാ​ലം ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്കി​ല്ലെ​ന്നു പി​ന്നീ​ടു വി​ശ​ദീ​ക​രി​ച്ചു.

ഇ​ന്ത്യ​ക്കി​ല്ല ദേ​ശീ​യ​ഭാ​ഷ


ദേ​ശീ​യഭാ​ഷ എ​ന്നൊ​ന്ന് ഇ​ല്ലെ​ന്നും ഹി​ന്ദി​യും ഇം​ഗ്ലീ​ഷും ഒൗ​ദ്യോ​ഗി​ക ഭാ​ഷ ആ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്നു​മാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന വ്യ​ക്ത​ത​യോ​ടെ പ​റ​യു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 343ൽ ​ഇ​ക്കാ​ര്യ​ത്തി​ൽ സ​ന്ദേ​ഹ​മോ അ​വ്യ​ക്ത​ത​യോ ഇ​ല്ല. മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ 22 ഭാ​ഷ​ക​ൾ അം​ഗീ​കൃ​ത ഒൗ​ദ്യോ​ഗി​ക ഭാ​ഷ​ക​ളാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.


ആ​സാ​മീ​സ്, ഗു​ജ​റാ​ത്തി, ബം​ഗാ​ളി, ഹി​ന്ദി, കാ​ഷ്മീ​രി, ക​ന്ന​ഡ, കൊ​ങ്ക​ണി, മ​ണി​പ്പൂ​രി, മ​റാ​ത്തി, മ​ല​യാ​ളം, ഒ​ഡി​യ, നേ​പ്പാ​ളി, പ​ഞ്ചാ​ബി, സം​സ്കൃ​തം, ത​മി​ഴ്, തെ​ലു​ങ്ക്, ബോ​ഡോ, ഉ​റു​ദു, സി​ന്ധി, സ​ന്താ​ലി, മ​റാ​ത്തി, ഡോ​ഗ്രി എ​ന്നി​വ​യാ​ണു ഭ​ര​ണ​ഘ​ട​ന​യു​ടെ എ​ട്ടാം ഷെ​ഡ്യൂ​ളി​ൽ ഉ​ള്ള​ത്. ഹി​ന്ദി​യോ, ഇം​ഗ്ലീ​ഷോ അ​ട​ക്കം ഇ​വ​യി​ലൊ​ന്നും ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ഭാ​ഷ (നാ​ഷ​ണ​ൽ ലാം​ഗ്വേ​ജ്) അ​ല്ല. വ​ള​രെ​യ​ധി​കം ആ​ലോ​ച​ന​ക​ൾ​ക്കു ശേ​ഷ​മാ​ണു ഭ​ര​ണ​ഘ​ട​നാ ശി​ല്​പി​ക​ൾ ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഭ​ര​ണ​ഘ​ട​ന വ്യ​ക്ത​മാ​യി നി​ർ​വ​ചി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ദ​ക്ഷി​ണേ​ന്ത്യ​യി​ല​ട​ക്കം ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പിക്കാ​നും നി​ർ​ബ​ന്ധ​മാ​ക്കാ​നും ശ്ര​മ​ങ്ങ​ൾ പ​ല​പ്പോ​ഴാ​യി തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ഹി​ന്ദി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന വ്യ​വ​സ്ഥ 2019 മേ​യ് 31ന് ​കേ​ന്ദ്രം പു​റ​ത്തി​റ​ക്കി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ക​ര​ടി​ലു​ണ്ടാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ അ​ട​ക്കം പ്ര​തി​ഷേ​ധ​മാ​യ​പ്പോ​ൾ വി​വാ​ദ വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കി​യ​ന്നെു കേ​ന്ദ്രസ​ർ​ക്കാ​ർ അ​റി​യി​ച്ചു.

പ​ക്ഷേ 2019 സെ​പ്റ്റം​ബ​ർ 14ന് ​ഹി​ന്ദിദി​വ​സ ആ​ച​ര​ണ​ത്തി​നി​ടെ കേ​ന്ദ്രആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ “ഒ​രു രാ​ഷ‌്ട്രം, ഒ​രു ഭാ​ഷ’ എ​ന്നൊ​രു പ്ര​ഖ്യാ​പ​നം ന​ട​ത്തി. അ​പ്പോ​ഴും ഒൗ​ദ്യോ​ഗി​ക ഭാ​ഷ​ക​ൾ​ക്കാ​യു​ള്ള പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ധ്യ​ക്ഷ​നാ​ണ് ഷാ. ​വീ​ണ്ടും പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ൾ തി​രു​ത്തി. മ​റ്റു ഭാ​ഷ​ക​ളെ നി​ഹ​നി​ക്കാ​തെ​യും പ്രോ​ത്​സാ​ഹി​പ്പി​ച്ചുകൊ​ണ്ടു​മാ​കും ഹി​ന്ദി​യെ ഉ​യ​ർ​ത്തു​ക​യെ​ന്നാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണം.

അ​ത്ര വ്യാ​പ​ക​മ​ല്ല ഹി​ന്ദി


ഉ​ത്ത​രേ​ന്ത്യ​യി​ലെ​യും മ​ധ്യേ​ന്ത്യ​യി​ലെ​യും ചി​ല സം​സ്ഥാ​ന​ങ്ങ​ൾ ഒ​ഴി​കെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും പ്രാ​ഥ​മി​ക​മാ​യി ഹി​ന്ദി സം​സാ​രി​ക്കു​ന്നി​ല്ലെ​ന്ന് 2011ലെ ​സെ​ൻ​സ​സ് വ്യ​ക്ത​മാ​ക്കു​ന്നു. ഹി​ന്ദി​യും ഇം​ഗ്ലീ​ഷും ദ്വി​തീ​യ ഭാ​ഷ​ക​ളാ​യി മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും സ്വീ​ക​രി​ച്ചി​രി​ക്കു​ന്നു.


അ​ന്ന​ത്തെ 35 സം​സ്ഥാ​ന​ങ്ങ​ളി​ൽ 12 സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള ആ​ദ്യ ചോ​യ്സാ​യി ഹി​ന്ദി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​ന്ത്യ​യി​ൽ ഭൂ​രി​പ​ക്ഷം പേ​രും ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി ഇം​ഗ്ലീ​ഷ് ആ​ണു തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഈ ​സെ​ൻ​സ​സ് റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ജ​ന​സം​ഖ്യ​യു​ടെ 43.63% പേ​രാ​ണ് ത​ങ്ങ​ളു​ടെ മാ​തൃ​ഭാ​ഷ ഹി​ന്ദി​യാ​ണെ​ന്നു പ​റ​ഞ്ഞ​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജ​ന​സം​ഖ്യ​യു​ടെ 96 ശ​ത​മാ​നം പേ​ർ ഹി​ന്ദി സം​സാ​രി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ വെ​റും ആ​റു ശ​ത​മാ​ന​വും ത​മി​ഴ്നാ​ട്ടി​ൽ ഒ​രു ശ​ത​മാ​ന​വും ആ​ളു​ക​ളാ​ണു ഹി​ന്ദി സം​സാ​രി​ക്കു​ന്ന​ത്. ഹി​ന്ദി​ക്കാ​രാ​യ ഇ​ത​രസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ്വാ​ധീ​ന​മാ​ണ് കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ഒൗ​ദ്യോ​ഗി​ക ഹി​ന്ദിഭാ​ഷാ പ​ഠ​ന​ത്തേ​ക്കാ​ളേ​റെ​യു​ള്ള​ത്.

ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്ന​വ​രു​ടെ അ​നു​പാ​തം ഗോ​വ​യി​ലാ​ണ്. ബി​ഹാ​റും ഛത്തിസ്ഗ​ഡു​മാ​ണ് ഇം​ഗ്ലീ​ഷി​ൽ പി​ന്നി​ൽ. എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ലു​ള്ള കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും യ​ഥാ​ക്ര​മം 20.15 ശ​ത​മാ​നം, 18.49 ശ​ത​മാ​നം ആ​ളു​ക​ൾ ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​ന്നു. വ​ട​ക്കുകി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പൊ​തു​വേ ഇം​ഗ്ലീ​ഷ് ഭാ​ഷ​യ്ക്കു വ​ലി​യ പ്രാ​മു​ഖ്യ​മു​ണ്ട്.

ഭാ​ഷ​ക​ൾ​ക്കു പ​ഞ്ഞ​മി​ല്ല

നാ​ലാ​യി​ര​ത്തി​ല​ധി​കം വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ്, സി​ന്ധു ന​ദീ​ത​ട സം​സ്കാ​ര​ത്തി​ന്‍റെ കാ​ലം മു​ത​ൽ ബ്രാ​ഹ്മി, ഖ​രോ​സ്തി തു​ട​ങ്ങി​യ മ​ഹ​ത്താ​യ എ​ഴു​ത്തു സ​ന്പ്ര​ദാ​യ​ങ്ങ​ൾ ഇ​ന്ത്യ​യി​ലു​ണ്ടാ​യി​രു​ന്നു. ഏ​ക​ദേ​ശം 500 ബി​സി​യി​ൽ ഇ​വി​ടെ ലി​പി​ക​ളു​ണ്ടാ​യി. ഓ​രോ വ​ർ​ഷ​വും 70,000ല​ധി​കം പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന രാ​ജ്യ​മാ​ണി​ന്ന് ഇ​ന്ത്യ. ഹി​ന്ദി​യി​ലേ​ക്കാ​ളേ​റെ പു​സ്ത​ക​ങ്ങ​ൾ മ​റ്റു ഭാ​ഷ​ക​ളി​ലാ​ണ്.


ഇ​ന്ത്യ പ​ല ഭാ​ഷ​ക​ളി​ൽ എ​ഴു​തു​ന്നു. അ​തി​ലേ​റെ ശ​ബ്ദ​ങ്ങ​ളി​ൽ സം​സാ​രി​ക്കു​ന്നു. എ​ന്നി​ട്ടും ഈ ​ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ഒ​രി​ക്ക​ലും ത​ക​ർ​ന്നി​ട്ടി​ല്ല.


ലോ​ക ജ​ന​സം​ഖ്യ​യു​ടെ 16 ശ​ത​മാ​നം വ​രു​ന്ന ഇ​ന്ത്യ​യി​ൽ 1,652 “​മാ​തൃ​ഭാ​ഷ​ക​ൾ​’ ഉ​ണ്ടെ​ന്നാ​ണ് പ​ഠ​ന റി​പ്പോ​ർ​ട്ട് (ജെ​യിം​സ് ഹെ​യി​റ്റ്സ്​മാ​നും റോ​ബ​ർ​ട് എ​ൽ. വോ​ർ​ഡ​നും എ​ഴു​തി​യ ഗ​വേ​ഷ​ണ പു​സ്ത​ക​മാ​യ ഇ​ന്ത്യ: എ ​ക​ണ്‍ട്രി സ്റ്റ​ഡി). ഇ​ന്ത്യ​യി​ൽ ഉ​പ​യോ​ഗ​ത്തി​ലു​ള്ള 103 വി​ദേ​ശ ഭാ​ഷ​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണി​തെ​ന്ന് (1961ലെ ​ക​നേ​ഷു​മാ​രി​യി​ലും 1972ലെ ​പ​ഠ​ന റി​പ്പോ​ർ​ട്ടി​ലു​മു​ണ്ട്.)

വ​ലി​യ വാ​തി​ലു​ള്ള​പ്പോ​ൾ

ദ്രാ​വി​ഡ പ്ര​സ്ഥാ​ന​ത്തി​ന്‍റെ നാ​യ​ക​ൻ പെ​രി​യാ​ർ ഇ.​വി. രാ​മ​സ്വാ​മി​യു​ടെ ശി​ഷ്യ​ൻ അ​ണ്ണാ​ദു​രൈ പ​റ​ഞ്ഞ ഒ​രു വാ​ച​കം പ്ര​സ​ക്ത​മാ​ണ്. ബ്രാ​ഹ്മ​ണാ​ധി​പ​ത്യ​ത്തി​നും ജാ​തിവി​വേ​ച​ന​ത്തിനുമെ​തി​രെ​ ശ​ബ്ദ​മു​യ​ർ​ത്തി​യ ഇ​രു​വ​രും ഹി​ന്ദിഭാ​ഷ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെ മു​ന്പേത​ന്നെ എ​തി​ർ​ത്തി​രു​ന്നു. “വ​ലി​യ നാ​യ​യ്ക്ക് വീ​ടി​നു​ള്ളി​ൽ ക​യ​റാ​ൻ വ​ലി​യ വാ​തി​ൽ പ​ണി​തി​ട്ടു​ണ്ട്. ചെ​റി​യ നാ​യ​യ്ക്ക് വീ​ടി​നു​ള്ളി​ൽ ക​യ​റാ​ൻ ചെ​റി​യ വാ​തി​ൽ പ​ണി​യേ​ണ്ട ആ​വ​ശ്യ​മു​ണ്ടോ? വ​ലി​യ വാ​തി​ലി​ലൂ​ടെ ത​ന്നെ അ​ത് അ​ക​ത്തു ക​യ​റി​ല്ലേ?’’ എ​ന്നാ​യി​രു​ന്നു അ​ണ്ണാ​ദു​രൈ​യു​ടെ പ​രി​ഹാ​സം.


ഇ​ന്ത്യ​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളി​ലും ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ എ​ല്ലാ​വ​ർ​ക്കും ഇം​ഗ്ലീ​ഷ് ഒ​രു​വി​ധം കൈ​കാ​ര്യം ചെ​യ്യാ​ന​റി​യാം. അ​പ്പോ​ൾ എ​ല്ലാ​ർ​ക്കും സം​സാ​രി​ക്കാ​നും എ​ഴു​താ​നും വാ​യി​ക്കാ​നും ക​ഴി​യു​ന്ന ഒ​രു ഭാ​ഷ എ​ന്ന​ത് ഇം​ഗ്ലീ​ഷ് അ​ല്ലേ.


ഇ​ന്ത്യ​ക്കാ​യി ഒ​രു ഭാ​ഷ​യും ലോ​ക​ത്തി​നാ​യി വേ​റൊ​രു ഭാ​ഷ​യും പ​ഠി​ക്കു​ന്ന​തു മ​ണ്ട​ത്ത​ര​മ​ല്ലേ എ​ന്നാ​യി​രു​ന്നു അ​ണ്ണാ​ദു​രൈ​യു​ടെ ചോ​ദ്യ​ത്തി​ന്‍റെ പൊ​രു​ൾ. മാ​തൃ​ഭാ​ഷ​യും ഇം​ഗ്ലീ​ഷും ഹി​ന്ദി​യും ചേ​ർ​ന്ന ത്രി​ഭാ​ഷ പ​ദ്ധ​തി​യാ​ണ് ഇ​ന്ത്യ​ക്കു ന​ല്ല​തെ​ന്ന​തി​ൽ ഭ​ര​ണ​ഘ​ട​നാ ശില്​പി​ക​ൾ​ക്കു സം​ശ​യ​മി​ല്ലാ​യി​രു​ന്നു.

ഭി​ന്നി​പ്പി​ക്ക​രു​ത്; വേ​ണം ഒ​രു​മ

വ​ള​രെ​യേ​റെ പേ​ർ സം​സാ​രി​ക്കു​ന്ന ഹി​ന്ദി​ക്ക് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലും പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തു ന​ല്ല​താ​ണ്. പ​ക്ഷേ ഇ​ന്ത്യ​ൻ യു​വ​ത​യ്ക്കു ലോ​ക​ത്തെ​വി​ടെ​യും ജോ​ലി നേ​ടാ​ൻ സ​ഹാ​യി​ച്ച ഇം​ഗ്ലീ​ഷി​നെ​യും അ​മ്മി​ഞ്ഞപ്പാ​ലു പോ​ലെ പ്ര​ധാ​ന​മാ​യ മാ​തൃ​ഭാ​ഷ​യെ​യും ത​മ​സ്ക​രി​ക്കാ​ൻ അ​നു​വ​ദി​ച്ചുകൂ​ടാ. ഹി​ന്ദി​യേ​ക്കാ​ളും പാ​ര​ന്പ​ര്യ​മു​ള്ള ത​മി​ഴ്, മ​ല​യാ​ളം, സം​സ്കൃ​തം, ക​ന്ന​ഡ, തെ​ലു​ങ്ക് തു​ട​ങ്ങി​യ ഭാ​ഷ​ക​ൾ​ക്കുംകൂ​ടി പ്ര​ചാ​രം കൂ​ട്ടാ​നാ​ക​ണം സ​ർ​ക്കാ​ർ ശ്ര​മം.


ജ​ന​ങ്ങ​ളെ കോ​ർ​ത്തി​ണ​ക്കാ​നും ഒ​ന്നി​പ്പി​ക്കാ​നു​മു​ള്ള​താ​ക​ണം ഭാ​ഷ. ഭി​ന്നി​പ്പി​ക്കാ​നു​ള്ള​ത​ല്ല. ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പിക്കാ​ൻ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞു​മു​ള്ള ശ്ര​മ​ങ്ങ​ൾ രാ​ജ്യ​ത്തു കൂ​ടു​ത​ൽ അ​ക​ൽ​ച്ച​യും വി​ദ്വേ​ഷ​വും വ​ള​ർ​ത്താ​നേ ഉ​പ​ക​രി​ക്കൂ. ഒ​രു രാ​ജ്യം ഒ​രു ഭാ​ഷ​യെ​ന്ന ആ​വ​ശ്യം ഐ​ക്യ​ത്തി​ന​ല്ല, ഐ​ക്യം ത​ക​ർ​ക്കാ​നു​ള്ള​താ​ണ്.


ഭാ​ഷ, മ​തം, ഭ​ക്ഷ​ണം, വ​സ്ത്രം തു​ട​ങ്ങി പ​ല​തി​ന്‍റെ​യും പേ​രി​ൽ ഭി​ന്നി​പ്പി​ക്കാ​നും മു​ത​ലെ​ടു​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കും സ​മാ​ധാ​ന​ത്തി​നും പു​രോ​ഗ​തി​ക്കും വി​ഘാ​ത​മാ​കും. നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മാ​ണ് ഇ​ന്ത്യ​യു​ടെ മ​നോ​ഹാ​രി​ത​യും ക​രു​ത്തും.

More News

ദമാം: ഐ സി എഫ് സൗദി ഈസ്റ്റേൺ പ്രൊവിൻസ് സർഗ്ഗസംഗമത്തിന് ഉജ്ജ്വല പരിസമാപ്തി. കലാ സാഹിത്യ മത്സരങ്ങളിൽ ആതിഥേയരായ ദമാം സെൻട്രൽ ഓവറോൾ ചാംപ്യൻമാരായി,തുഖ്ബ സെൻട്രൽ രണ്ടാം സ്ഥാനവും, അൽഖോബാർ സെൻട്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒരു മാസത്തിലധികം കാലമായി നടന്നു വന്ന യൂണിറ്റ് – സെക്ടർ തലങ്ങളിലെ വിവിധ പരിപാടികൾക്കു ശേഷമാണ് പ്രൊവിൻസ് സർഗ്ഗസംഗമം സമാപിച്ചത്. പ്രവിശ്യക്ക് കീഴിലെ ദമാം,അൽ-ഖോബാർ,അൽ-ഹസ്സ, ജുബൈൽ,ഖത്തീഫ്,തുഖ്ബ എന്നീ സെൻട്രലുകളിൽ നിന്നുള്ള പ്രതിഭകളായിരുന്നു എട്ട് വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്,സമാപന സംഗമം […]

മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പിന്നിട്ടിരിക്കുന്ന സാഹചര്യത്തിൽ വിപുലമായ ആഘോഷപരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ ഒന്നാം തീയതി വ്യാഴം രാത്രി ഏഴിന്‌ മനാമ ഗോൾഡൻ തുലിപ് ഹോട്ടലിൽ വച്ച് നടക്കുന്ന പ്രൗഡഗംഭീരമായ പരിപാടിയിൽ കേരള സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ അതിഥി ആയിരിക്കും. പ്രസ്തുത സമ്മേളനത്തിൽ വച്ചു പ്രവാസ സമൂഹത്തിന്റെ നന്മ ലക്ഷ്യം വെച്ചുകൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തിരുവല്ല മണ്ണിൽ ബോബൻ തോമസിനെ ബിസിനസ്‌ […]

ദോഹ: ഖത്തര്‍ ലോകകപ്പില്‍ വീണ്ടും ഒരു അട്ടിറി. കരുത്തരനായ ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളുകള്‍ക്ക് ടുണീഷ്യയാണ് തോല്‍പിച്ചത്. 58-ാം മിനിറ്റില്‍ വഹ്ബി ഖസ്‌റിയാണ് ഗോള്‍ നേടിയത്. പ്രീക്വാർട്ടർ ഉറപ്പിച്ചതോടെ പ്രമുഖ താരങ്ങൾക്കെല്ലാം ഫ്രാന്‍സ് വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ വിജയിച്ചെങ്കിലും, ടുണീഷ്യയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. എങ്കിലും കരുത്തരായ ഫ്രാന്‍സിനെ അട്ടിമറിക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തില്‍ അവര്‍ക്ക് തല ഉയര്‍ത്തി ഖത്തറില്‍ നിന്ന് മടങ്ങാം. മറ്റൊരു മത്സരത്തില്‍, ഡെന്മാര്‍ക്കിനെ 1-0 ന് തകര്‍ത്ത് ഓസ്‌ട്രേലിയയും ഗ്രൂപ്പ് […]

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് 300 ഇന്‍-ഹൗസ് ഫിസിഷ്യന്‍മാരും 4500-ല്‍ പരം മുന്‍നിര, സ്വതന്ത്ര മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളും ഉള്ള മെഡിക്കല്‍ മാനേജുമെന്‍റ് സേവനങ്ങള്‍ നല്‍കുന്ന ആഗോള കമ്പനിയായ മെഡിക്സുമായി സഹകരണത്തിലേര്‍പ്പെട്ടു. ഗുരുതര രോഗങ്ങളുമായി ബന്ധപ്പെട്ട് അക്രഡിറ്റഡ് മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളുടെ പ്രാദേശിക, ആഗോള ശൃംഖലയുടെ പിന്തുണ നേടാന്‍ ഈ സഹകരണം ടാറ്റാ എഐഎ ഉപഭോക്താക്കളെ സഹായിക്കും. ടേം, സേവിങ്സ്, പെന്‍ഷന്‍ വിഭാഗങ്ങളില്‍ പെട്ട ഇന്‍ഷൂറന്‍സ് പദ്ധതികള്‍ വാങ്ങുന്ന പോളിസി […]

തിരുവനന്തപുരം: അതൃപ്തിയെ തുടർന്ന് കുറച്ച് കാലമായി സി.പി.എം- എൽ.ഡി.എഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന ഇ.പി.ജയരാജൻ വീണ്ടും സജീവമാകുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവധി ദീർഘിപ്പിച്ച് വീട്ടിലിരിക്കുകയാണെങ്കിലും ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങളിൽ പ്രസ്താവനയിലൂടെയും മറ്റും പ്രതികരിച്ചുകൊണ്ടാണ് ജയരാജൻ വീണ്ടും പാർട്ടിയുടെ മുഖ്യ ധാരയിലേക്ക് എത്തുന്നത്. പാർട്ടിയുടെയും മുന്നണിയുടെയും പോക്കിൽ അതൃപ്തിയുളളതുകൊണ്ട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ അത് നിഷേധിക്കാൻ കൂട്ടാക്കാതിരുന്ന ഇ.പി.ജയരാജൻ ചില ഫേസ് ബുക്ക് പോസ്റ്റിലൂടെ അതിനും ശ്രമം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം […]

കൊച്ചി: ഇന്ത്യന്‍ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റലേഷന്‍ ഉല്‍പ്പന്ന വിഭാഗത്തിലെ ലീഡറും ഏറ്റവും മികച്ച പ്രീമിയം ബ്രാന്‍ഡുമായ എംവൈകെ ലാറ്റിക്രീറ്റ് , ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയപ്രദനായ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ എംഎസ് ധോണിയെ തങ്ങളുടെ ദേശീയ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഈ വ്യവസായ രംഗത്ത് സ്വാധീനം ചെലുത്തുന്നവരെയും ഉപഭോക്താക്കളെയും നൂതനമായ ടൈല്‍ ആന്‍ഡ് സ്റ്റോണ്‍ ഇന്‍സ്റ്റാളേഷന്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ബോധവത്കരിക്കാനും മികച്ച ഗുണനിലവാരമുള്ളതും ഈടുനില്‍ക്കുന്നതുമായ ഉല്‍പ്പന്നങ്ങളിലൂടെ ലക്ഷ്യബോധം ഉണര്‍ത്താനും ധോണിയുടെ ആധികാരിക ശൈലി പ്രതിഫലിപ്പിക്കുന്ന ഒരു […]

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും സംസ്കൃത സാഹിത്യ വിഭാഗം തലവനുമായിരുന്ന ഡോ. ധർമ്മരാജ് അടാട്ടിന്റെ പേരിൽ രൂപീകരിച്ച എൻഡോവ്മെന്റിന്റെ പ്രഥമ പ്രഭാഷണം നാളെ (ഡിസംബർ 1) രാവിലെ 10ന് മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി നിർവ്വഹിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഃ ദർശനവും പ്രസക്തിയും’ എന്നതാണ് പ്രഭാഷണ വിഷയം. കാലടി മുഖ്യക്യാമ്പസിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ എൻഡ‍ോവ്മെന്റ് പ്രഭാഷണം […]

കുവൈറ്റ് സിറ്റി: ടൂറിസത്തിന്റെ ഏറ്റവും പുതിയ രൂപത്തിന് ജന്മം കൊടുത്ത് ‘ഫ്ലൈ വേൾഡ് ലക്ഷ്വറി – ടൂറിസം റിസർച്ച് സെന്റർ’ കുവൈറ്റിൽ പ്രവർത്തനമാരംഭിക്കുന്നു. ആഡംബര യാത്രകൾ തുടങ്ങി ഏറ്റവും നൂതന വിനോദസഞ്ചാര മേഖലകളിലേക്ക് തികച്ചും ആകർഷകമായ പ്രീമിയം സെർവീസുകൾ മുൻനിർത്തിയാണ് ഫ്ലൈ വേൾഡ് ലക്ഷ്വറി കുവൈറ്റിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദാവലിയ കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ടൂറിസത്തിലെ തന്നേ ഏറ്റവും വ്യത്യസ്തം എന്ന് പറയാവുന്ന ഈ ലക്ഷ്വറി ടൂറിസം സർവീസുകൾ ആരംഭിച്ചിരിക്കുന്നത് കുവൈറ്റിലെ ബിസിനസ് ഗ്രൂപ്പായ […]

ദില്ലി : ഇന്ത്യ-ചൈന ബന്ധങ്ങളിൽ ഇടപെടേണ്ടെന്നു അമേരിക്കയ്ക്കു ബെയ്‌ജിംഗ് താക്കീതു നൽകിയതായി പെന്റഗൺ റിപ്പോർട്ട്. ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ചൈന ശ്രമിക്കുമ്പോൾ യുഎസിനെ അകറ്റി നിർത്തുക എന്ന ലക്‌ഷ്യം കൂടിയുണ്ടെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020-2021 ൽ ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ഉണ്ടായ അതിർത്തി സംഘർഷങ്ങൾ അതിന്റെ രൂക്ഷത കുറച്ചു കാണിക്കാൻ ചൈന ശ്രമിച്ചതും മൂന്നാം കക്ഷിയുടെ രംഗപ്രവേശം ഒഴിവാക്കാനാണ്. എന്നാൽ 46 വർഷത്തിനിടയിലെ ഏറ്റവും വലിയ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇരു പക്ഷവും സൈനിക സാന്നിധ്യം വർധിപ്പിക്കയും […]

error: Content is protected !!