ഡല്‍ഹി: ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്‍റെ തിഹാര്‍ ജയിലിനകത്തെ മൂന്നാം വീഡിയോ പുറത്ത്. സസ്പെന്‍ഡ് ചെയ്യപ്പെട്ട ജയില്‍ സൂപ്രണ്ട് അജിത് കുമാർ സെല്ലിലെത്തി മന്ത്രിയെ കാണുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്.
/sathyam/media/post_attachments/QRziRZnwUkNpUBN1x7Bt.jpg)
സെപ്റ്റംബര്‍ 12 ലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ മാസം ആദ്യമാണ് സത്യേന്ദ്ര ജെയിനിന് ജയിലില്‍ കൂടുതൽ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുവെന്നാരോപിച്ച് അജിത് കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.
മാധ്യമ വിചാരണയാണ് നടക്കുന്നതെന്നും ജയില്‍ വീഡിയോകള്‍ പുറത്തുവിടുന്നത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സത്യേന്ദ്ര ജെയിന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജെയിന്‍ ജയില്‍ ദര്‍ബാര്‍ നടത്തുകയാണെന്ന് ബിജെപി ആരോപിച്ചു.