ഡൽഹി കോർപറേഷനു പിന്നാലെ അടുത്തത് ഗുജറാത്ത്; പത്തു സീറ്റ് വരെ നേടാമെന്ന് വിലയിരുത്തല്‍;  ഡൽഹി കോർപ്പറേഷനിൽ ബി. ജെ. പിയുടെ 15വർഷത്തെ ഭരണം അവസാനിപ്പിച്ചു. തകർച്ചയിൽ നിന്ന് കരകയറാത്ത കോൺഗ്രസിന് ബദലായി വളരുന്നതിന്റെ സൂചന. ഡൽഹിയിലെ കിംഗ് മേക്കറായി അരവിന്ദ് കേജരിവാൾ !

New Update

ന്യൂഡൽഹി: ബി.ജെ.പിയെയും കോൺഗ്രസിനെ തൂത്തെറിഞ്ഞ് ആം ആദ്മി. ഡൽഹി കോർപ്പറേഷനിൽ ബി. ജെ. പിയുടെ 15വർഷത്തെ ഭരണം അവസാനിപ്പിച്ചു. തകർച്ചയിൽ നിന്ന് കരകയറാത്ത കോൺഗ്രസിന് ബദലായി വളരുന്നതിന്റെ സൂചനയാണ് കാണുന്നത്.

Advertisment

publive-image


ഏഴു വർഷം മുൻപ് നിയമസഭയിൽ തുടങ്ങിയ അശ്വമേധം മുനിസിപ്പൽ കോർപറേഷനിലും(എം.സി.ഡി) ആവർത്തിച്ച ആംആദ്‌മി പാർട്ടിക്ക്(എ.എ.പി) ഡൽഹിയിൽ സമ്പൂർണ ആധിപത്യം. 250 വാർഡുകളിൽ നടന്ന കോർപറേഷൻ തിരഞ്ഞെടുപ്പിൽ 134ലും ജയിച്ച് ബി.ജെ.പിയുടെ 15 വർഷത്തെ ആധിപത്യം അവസാനിപ്പിച്ചു.


ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ബി.ജെ.പി 104 സീറ്റു നേടി. കോൺഗ്രസിന് 9സീറ്റുകൾ മാത്രം. ഇന്ന് ഫലം വരുന്ന ഗുജറാത്തിലും അക്കൗണ്ട് തുറക്കാനായാൽ എ.എ.പി ദേശീയ തലത്തിൽ കോൺഗ്രസിന് ബദലാകുന്ന സാഹചര്യമാകും.

ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങൾ കോൺഗ്രസിൽ നിന്നും ഇപ്പോൾ ഡൽഹി കോർപ്പറേഷൻ ബി. ജെ. പിയിൽ നിന്നും പിടിച്ചെടുത്ത ആം ആദ്മി ഇന്ന് തിരഞ്ഞെടുപ്പ് ഫലം വരുന്ന ഗുജറാത്തിൽ അക്കൗണ്ട് തുറന്നാൽ ബി.ജെ.പിക്ക് ദേശീയ എതിരാളിയെന്ന കണക്കുകൂട്ടൽ ശരിവയ്ക്കുന്നതാകും.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്കും അരവിന്ദ് കേജ്‌രിവാളിന് ദേശീയ തലത്തിൽ പ്രാധാന്യവുമേറും. ഗുജറാത്തിലും ഇതേ സൗജന്യങ്ങൾ വാഗ്ദാനം ചെയ്തത് നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. അവിടെ ആം ആദ്മി പത്തു സീറ്റ് വരെ നേടാമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ.

എക്‌സിറ്റ് പോൾ സർവെകൾ പ്രവചിച്ചതിന് വിപരീതമായി വോട്ടെണ്ണലിന്റെ തുടക്കം മുതൽ ആറ് റൗണ്ടുകൾ വരെ ലീഡ് ബി.ജെ.പിക്കായിരുന്നു. പിന്നീട് ആംആദ്‌മി പാർട്ടി മുന്നിലെത്തിയെങ്കിലും പ്രതീക്ഷിച്ചതു പോലെ വൻ മാർജിൻ ജയം ലഭിച്ചില്ല. ഉച്ചയോടെ അവർ കേവല ഭൂരിപക്ഷമായ 126ലെത്തി.

മാർജിൻ കുറവായ സാഹചര്യത്തിൽ ബി.ജെ.പി നീക്കങ്ങൾ നിർണായകമാണ്. വടക്ക്, തെക്ക്, കിഴക്ക് മുനിസിപ്പൽ കോർപറേഷനുകളെ ലയിപ്പിച്ച് ഒന്നാക്കിയ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.

2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും നേടി എ.എ.പി സംസ്ഥാനത്ത് അധികാരത്തിലെത്തിയെങ്കിലും മൂന്നു കോർപറേഷനിലേക്ക് 2017ൽ നടന്ന തിരഞ്ഞെടുപ്പിൽ 272 വാർഡുകളിൽ 181ൽ ജയിച്ചത് ബി.ജെ.പിയാണ്(എ.എ.പിക്ക് 48, കോൺഗ്രസിന് 30).


മാലിന്യ രഹിത ഡൽഹി, പാർക്കിംഗിന് ഇടം, വഴിക്കച്ചവടത്തിന് ഇടം, മികച്ച റോഡുകൾഎന്നിവയായിരുന്നു വാദ്ഗാനങ്ങൾ.മാലിന്യ നിക്ഷേപത്തിലൂടെ സൃഷ്‌ടിക്കപ്പെട്ട മൂന്ന് കുന്നുകൾ ഇടിക്കുമെന്ന വാഗ്‌ദാനം വലിയ ചർച്ചയായി.


publive-image

കേജ്‌രിവാൾ അടക്കം നേതാക്കൾ ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കേന്ദ്രീകരിച്ചിട്ടും വിജയമുറപ്പാക്കി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിറംമങ്ങിയപ്പോൾ താഴെതട്ടിൽ നടത്തിയ പ്രവർത്തനങ്ങൾ മാർച്ചിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും( 70ൽ 62 സീറ്റ്) ഇപ്പോൾ മുനിസിപ്പൽ തിരഞ്ഞെടുപ്പിലും മികച്ച ഫലം നൽകി.

അടുത്ത ലക്ഷ്യം 2023 ലോക്‌സഭാ തിരഞ്ഞെടുപ്പ്. കേജ്‌രിവാളിന് ദേശീയ തലത്തിൽ പ്രാധാന്യമേറും.
മദ്യനയ അഴിമതി, മന്ത്രി സത്യേന്ദ്ര ജെയിന്റെ ഹവാലാ കേസ്, പണം വാങ്ങി സ്ഥാനാർത്ഥിത്വം തുടങ്ങിയ ആരോപണങ്ങൾ അതിജീവിച്ചു. ഡൽഹിയിലെ മാലിന്യ പ്രശ്‌നം ഉയർത്തിക്കാട്ടിയുള്ള പ്രചാരണം വിജയിച്ചു.

സംസ്ഥാന ഭരണത്തിന്റെ ആനുകൂല്യം ലഭിക്കാൻ കോർപറേഷനിലും ഭരണം വേണമെന്ന സന്ദേശം ജനങ്ങൾ ഏറ്റുപിടിച്ചു.15 വർഷമായി ബി.ജെ.പി ഭരിക്കുന്ന കോർപറേഷനിലെ ഭരണവിരുദ്ധ തരംഗം ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ഇടപെട്ട് മൂന്നു കോർപറേഷനുകൾ ലയിപ്പിച്ചെങ്കിലും രക്ഷയായില്ല.

കോർപറേഷനിലെ അഴിമതി ആരോപണങ്ങൾ വിനയായി. ചേരി പുനരധിവാസ പദ്ധതികൾ അടക്കം വാഗ്‌ദാനങ്ങളും കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും ഇറക്കിയ പ്രചാരണവും വൻ മാർജിനിലെ തോൽവി തടയാനായി

Advertisment