ഡല്‍ഹി: ഗുജറാത്തിൽ എതിരാളികളില്ലെന്ന് ഒരിക്കൽക്കൂടി ഉറക്കെ പ്രഖ്യാപിച്ച് ബിജെപിക്ക് ഏഴാമൂഴം. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനു കയ്യിലുണ്ടായിരുന്ന സീറ്റുകൾ കൈമോശം വന്നു. പ്രചാരണത്തിൽ ദേശീയ നേതാക്കൾ നിറഞ്ഞുനിന്ന സംസ്ഥാനത്ത് ഒരു ഘട്ടത്തിലും കോൺഗ്രസും എഎപിയും ഉൾപ്പെടെയുള്ളവർ ബിജെപിക്കു വെല്ലുവിളി ഉയർത്തിയില്ലെന്നു തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.
/sathyam/media/post_attachments/EIIb9IqthVocPSpclSNr.jpg)
ഗുജറാത്തിൽ ബിജെപി ഏഴാം തവണയും വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും എന്നായിരുന്നു എല്ലാ എക്സിറ്റ് പോളുകളും പ്രവചിച്ചത്. വിവിധ സർവേകളുടെ ശരാശരിയനുസരിച്ചു ബിജെപിക്ക് 132 സീറ്റും (കഴിഞ്ഞ തവണ 99) കോൺഗ്രസിന് 38 സീറ്റും (കഴിഞ്ഞതവണ 77) ആയിരുന്നു പ്രവചനം.
എഎപിക്കു 8 സീറ്റിലും മറ്റുള്ളവർക്ക് 4 സീറ്റിലുമായിരുന്നു സാധ്യത. ഭൂരിപക്ഷത്തിനു 92 സീറ്റാണ് വേണ്ടത്. ആകെയുള്ള 182 നിയമസഭാ മണ്ഡലങ്ങളിൽ 89 എണ്ണത്തിൽ ആദ്യ ഘട്ടത്തിലും 93 എണ്ണത്തിൽ രണ്ടാം ഘട്ടത്തിലുമായിരുന്നു വോട്ടെടുപ്പ്.