അലഹബാദ് : ഗുജറാത്തിൽ ഇനി അറിയാനുള്ളത് ഒരു കാര്യം മാത്രമാണ് . നിയമസഭയിൽ പ്രതിപക്ഷ നേതാവ് ഉണ്ടാകുമോ ? അതറിയാൻ വോട്ടെണ്ണൽ കഴിയും വരെ കാത്തിരിക്കേണ്ടി വരും.
/sathyam/media/post_attachments/tudK1gkknW0iwZ21nS7k.jpg)
182 സീറ്റുകളുള്ള നിയമസഭയിൽ 10 ശതമാനം സീറ്റുകൾ എങ്കിലും ഉണ്ടെങ്കിലേ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കൂ. കോൺഗ്രസിന് നിലവിൽ 18 സീറ്റുകളിൽ മാത്രമാണ് ലീഡ്.
പക്ഷെ 19 സീറ്റുകൾ ലഭിച്ചാലേ പ്രതിപക്ഷ നേതൃ സ്ഥാനത്തിന് യോഗ്യത നേടൂ. ചില ഘട്ടങ്ങളിൽ കോൺഗ്രസ് 21 സീറ്റുകളിൽ വരെ ലീഡ് നില ഉയർത്തിയിരുന്നു. അതിനാൽ 19 എങ്കിലും നേടാൻ കഴിയുമെന്നാണ് ഇപ്പോഴും കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ.
കഴിഞ്ഞ തവണ 77 സീറ്റുകളും 40 ശതമാനം വോട്ട് വിഹിതവും ഉണ്ടായിരുന്നിടത്താണ് ഇപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനത്തിനായി 10 ശതമാനം സീറ്റുകൾ നേടാൻ പെടാപ്പാട് പെടുന്നത്